ഒരു വ്യക്തി ഒരു മണിക്കൂറിൽ ശരാശരി 23 തവണ അവരുടെ മുഖത്ത് സ്പർശിക്കുന്നു, എങ്ങനെ എപ്പോഴും മുഖത്തു തൊടുന്നത് ഒഴിവാക്കാം

85
റോബിൻ കെ മാത്യു
ബിഹേവിയറൽ സൈക്കോളജിസ്റ്റ്

എങ്ങനെ എപ്പോഴും മുഖത്തു തൊടുന്നത് ഒഴിവാക്കാം:

ഒരു വ്യക്തി ഒരു മണിക്കൂറിൽ ശരാശരി 23 തവണ അവരുടെ മുഖത്ത് സ്പർശിക്കുന്നു. തങ്ങൾ എത്ര തവണയാണ് മുഖത്ത് തൊടുന്നതെന്നോ എത്ര തവണ തൊടുന്നുവെന്നോ ആളുകൾ ബോധവാന്മാരാകുന്നുമില്ല. COVID-19 പകർച്ചവ്യാധികൾക്കിടയിൽ, വൈറസ് പടരുന്നത് തടയാനും അതിന്റെ തോതിന്റെ കെർവ്വ് ഫ്ലാറ്റെൻ ചെയ്യുവാനും മുഖത്ത് തൊടുന്നത് നിർത്താൻ ആരോഗ്യ സംഘടനകൾ ആളുകളോട് അഭ്യർത്ഥിക്കുന്നു. റൈസ് യൂണിവേഴ്സിറ്റിയിലെ സൈക്കോളജിക്കൽ സയൻസസ് പ്രൊഫസറും സൈക്കോണമിക് സൊസൈറ്റി ഗവേണിംഗ് ബോർഡ് ചെയർമാനുമായ ജിം പോമെറൻറ്സും അദ്ദേഹത്തിന്റെ സഹ അംഗങ്ങളും ഈ പതിവ് ശീലത്തെ ചെറുക്കുന്നതിനോ കുറയ്ക്കുന്നതിനോ ഉള്ള ശാസ്ത്രിയമായ അഞ്ച് ശുപാർശകളുടെ ഒരു ലിസ്റ്റ് നിർദേശിക്കുന്നു.
മനുഷ്യരുടെ പെരുമാറ്റത്തിലൂടെ വൈറസുകൾ പടരുന്നു എന്നതാണ് പൂർണ്ണമായും വ്യക്തമായിട്ടുള്ള കാര്യം, “അദ്ദേഹം തുടർന്നു.” സാധാരണഗതിയിൽ നമ്മൾ ഷേക്ക് ഹാൻഡ് കൊടുക്കുകയും കൈകൾ ശരിയായി കഴുകുന്നതിൽ പരാജയപ്പെടുകയും ചെയ്യും. അതൊരുപക്ഷേ രോഗം വരുത്തി വച്ചേക്കാം.രോഗം വന്നതിന് ശേഷം അത് കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നതിനേക്കാൾ ആ അണുബാധ തടയുന്നതാണ് നല്ലത്, അതാണ് ഇവിടെ ഞങ്ങളുടെ ജോലിയുടെ ഉദ്ദേശ്യം.
പോമറാന്റും അദ്ദേഹത്തിന്റെ സഹ ഗവേഷകരും ശുപാർശകളുടെ ഒരു ചാർട്ട് വികസിപ്പിച്ചെടുത്ത ശുപാർശകൾ ഇപ്രകാരമാണ്:
കൊറോണ രോഗത്തെ കുറിച്ചും അത് പകരുന്ന രീതിയെക്കുറിച്ചുമുള്ള അവബോധം വർദ്ധിപ്പിക്കുക.നിങ്ങൾ നിങ്ങളുടെ മുഖത്ത് സ്പർശിക്കുമ്പോൾ അത് നിങ്ങളോട് പറയാൻ പങ്കാളിയോട് ആവശ്യപ്പെടുക, നിങ്ങളുടെ മുഖത്തു തൊടരുതെന്ന് ഓർമ്മിപ്പിക്കാൻ കൈയ്യിൽ പെർഫ്യൂം അടിക്കുക . .അല്ലെങ്കിൽ കയ്യിൽ കിലുങ്ങുന്ന ബ്രേസ്ലെറ്റുകൾ ധരിക്കുക.കൈയ്യ് മുഖത്തിന്റെ അടുത്തേയ്ക്ക് വരുമ്പോൾ നിങ്ങൾ ജാഗരൂപരാകും കൂടാതെ / അല്ലെങ്കിൽ ഓരോ ദിവസവും എത്ര തവണ നിങ്ങളുടെ മുഖത്ത് സ്പർശിക്കുന്നുവെന്ന് കുറിച്ച് വയ്ക്കുക.എന്നിട്ട് അത് കുറച്ചു കൊണ്ട് വരാൻ ശ്രദ്ധിക്കുക
ഇക്കാര്യങ്ങളിൽ മറ്റുള്ളവരെ സഹായിക്കുക. തങ്ങളുടെ മുഖത്ത് സ്പർശിക്കാതെ ഇരിക്കുവാനും അതിനുള്ള മാർഗങ്ങളെ കുറിച്ചും മറ്റുള്ളവരെ ബോദ്യപെടുത്തുക., മറ്റുള്ളവർ അവരുടെ മുഖത്ത് സ്പർശിക്കുന്നത് നിങ്ങൾ ശ്രദ്ധിക്കുമ്പോൾ അവരെ സൗമ്യമായി ഓർമ്മിപ്പിക്കുക.
വെറുതെ ഇരിക്കാതെയിരിക്കുക.നിങ്ങളുടെ കൈകൊണ്ട് എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുക.. ഒന്നും ചെയ്യുവാനില്ലെങ്കിൽ കൈകൾ പോക്കറ്റിൽ ഇടുക, ഒരു പന്ത് അല്ലെങ്കിൽ ഒരു ഡെക്ക് കാർഡുകൾ കൈയ്യിൽ പിടിക്കുക, അല്ലെങ്കിൽ കൈകകൾ നിങ്ങളുടെ മുഖത്ത് അടുപ്പിച്ചാൽ പെട്ടന്ന് തന്നെ മുഷ്ടി ചുരുട്ടുക
നിങ്ങൾ ഇരിക്കുന്ന സ്ഥലവും പോസ്റ്ററുകളും മാറ്റികൊണ്ടിരിക്കുക. കൈമുട്ടുകൾ മേശപ്പുറത്ത് വയ്ക്കുക, ആം റെസ്റ്റ് ഇല്ലാത്ത കസേരകളിലോ കട്ടിലിലോ ഇരിക്കുമ്പോൾ നിങ്ങളുടെ കൈകൾ വികൃതി കാണിച്ചു കൊണ്ടിരിക്കും.അത് കൊണ്ട് കൈകളുടെ മുകളിൽ കയറി ഇരിക്കുകയാണ് ഒരു പോം വഴി.
റിലാക്സേഷൻ ടെക്നിക്കുകൾ പരിശീലിക്കുക . ദീർഘവും മന്ദഗതിയിലുള്ളതും ആഴത്തിലുള്ളതുമായ ശ്വാസം എടുക്കുന്നതിലും പിരിമുറുക്കം അനുഭവപ്പെടുന്ന പേശികളെ റിലാക്സ് ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ശാന്തമായ സ്ഥലത്ത് ഇരുന്ന് ഭൂതകാലത്തേക്കാളും ഭാവിയേക്കാളും വർത്തമാന നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്ന് സുരക്ഷിതമായ അകലത്തിൽ പ്രകൃതിയിൽ സമയം ചെലവഴിക്കുക.