മുഖം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രവും ജനതയുമാണ് ഞങ്ങൾ, ഞങ്ങൾക്കുത്തരം കിട്ടിയേ തീരൂ.

0
281

സുനിൽ പള്ളിപ്പാട്ട്

തൊഴിലില്ലായ്മയും വിലകയറ്റവും മൂലം രാജ്യത്തെ പൗരന്മാർ ഗതികേടിന്റെയും ക്ഷമയുടെയും നെല്ലിപ്പടിയിൽ നിന്ന് നട്ടംതിരിയുമ്പോൾ ലോകസഭയിലെ Black Cat Commando കളുടെ സുരക്ഷയിൽ നിന്നുകൊണ്ട് “രാമൻറെ അമ്പലം നിർമ്മിക്കാനുള്ള ട്രസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്”  എന്ന് പറയുന്ന ആ “ചങ്കൂറ്റ”മുണ്ടല്ലോ അതിന് ഞങ്ങളുടെ നാട്ടിൽ “കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി” എന്നാണ് പറയുക സർ !  നല്ല മലയാളത്തിൽ ഔചിത്യമില്ലായ്മ യെന്നോ വകതിരിവില്ലായ്മയെന്നോ വിളിക്കാം. തളർന്നുപോയ സമ്പദ് വ്യവസ്ഥയും പൗരത്വ ഭേദഗതി നിയമത്തിലെ അവ്യക്തതകളും മൂലം ജീവിതം തന്നെ വഴിമുട്ടിയ വലിയൊരു  ജനസാമാന്യം ഇവിടെ യുണ്ട് സർ. വളരെ ലളിതമായ അവരുടെ ദൈനംദിനജീവിതത്തിനും  പ്രാരാബ്ധങ്ങൾക്കും അസ്വസ്ഥതകൾക്കും ആശ്വാസമേകുന്ന ഒരു ഭംഗിവാക്കെങ്കിലും സർ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?

പ്രധാനമന്ത്രിവസതിയിലെ അടുക്കളയിൽ നിന്നും ഉപജാപകരൊഴിയുമ്പോൾ ഇടക്കെങ്കിലും നിങ്ങൾ വായിക്കണം ഗാന്ധിജിയെ ; സ്വന്തന്ത്ര്യലബ്ധിക്കു ശേഷം നമ്മുടെ രാഷ്ട്രത്തിന്റെ ലക്ഷ്യമെന്താണെന്ന ചോദ്യത്തിന് ഗാന്ധിജി പറഞ്ഞ മറുപടി, “To wipe out the tears from the eyes of the common man” എന്നാണ്. അദ്ദേഹം തുടർന്ന് പറയുന്നത് കേൾക്കൂ, ഒരു ഭരണാധികാരി തീർച്ചയായും കേട്ടിരിക്കേണ്ട വാക്കുകളാണവ;

“Recall the face of the poorest and weakest man you have ever seen, and ask yourself if this step you contemplate is going to be any use to him.”

ഇനി സ്വന്തം മനസാക്ഷിയോട് ചോദിക്കൂ….

“AM I DOING JUSTICE TO MY NATION AND PEOPLE?”

മുഖം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രവും ജനതയുമാണ് ഞങ്ങൾ. ഞങ്ങൾക്കുത്തരം കിട്ടിയേ തീരൂ.