AM Shibu

മുഖ്യമന്ത്രിയുടെ ജപ്പാൻ സന്ദർശനം സംബന്ധിച്ച് അദ്ദേഹത്തിന്റെ ഈ വസ്ത്രത്തെ, പരിഹസിക്കുന്ന ഒട്ടനവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.. ജപ്പാൻ എന്ന രാജ്യത്തെ കുറിച്ച് എനിക്കുള്ള ചെറിയൊരു അറിവു പറയാം .. എന്റെയൊരു കസിൻ, യോഗ അധ്യാപകനായി ജപ്പാനിൽ പോവുകയും, ഒരു ജപ്പാൻ കാരിയെ വിവാഹം കഴിച്ച്, ജപ്പാൻ പൗരത്വം നേടുകയും ചെയ്ത ആളാണ്..
അദ്ദേഹം ജോലിക്കായി ജപ്പാനിലേക്ക്, എന്റെ വല്യമ്മയുടെ മകനെ കൊണ്ടുപോയി…. പക്ഷെ എന്റെ ഈ ജേഷ്ഠന് ജപ്പാനിലെ, അതിശൈത്യത്തെ അതിജീവിക്കാനാവാതെ ഒരു വർഷത്തിനകം തിരിച്ചു പോരേണ്ടിയും വന്നു.. ഞാൻ പറഞ്ഞു വരുന്നത് വളരെ അസ്സഹനീയമാണ് ജപ്പാനിലെ ശൈത്യം എന്നാണ്.

ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടത് മുഖ്യമന്ത്രി 75 വയസ്സ് പിന്നിട്ട ഒരാളാണ്.. അദ്ദേഹത്തിന് ജപ്പാനിലെ കൊടും തണുപ്പിനെ, അതിജീവിക്കണമെങ്കിൽ സവിശേഷ രീതിയിൽ തയ്യാർ ചെയ്ത ,ചൂട് പകരുന്ന , ഒരു ജാക്കറ്റ് അകത്തു ധരിക്കുകയും ,അതിനുമുകളിൽ കട്ടി കമ്പിളി കൊണ്ടു നിർമ്മിച്ച ഇത്തരമൊരു കോട്ടു ധരിക്കുകയും വേണ്ടിവരും.. അകത്തു ജാക്കറ്റ് ഉള്ളതുകൊണ്ടാണ് കോട്ട് ഒരല്പം വലുതായി നിൽക്കുന്നത്… അതിൽ എന്താണു പരിഹസിക്കാനുള്ളത്? മലയാളികളായ മുഖ്യമന്ത്രിമാർ ആദ്യമായാണോ വിദേശത്തു പോകുന്നത് ?കോട്ട് ധരിക്കുന്നത്?

ഇവിടെ നമ്മൾ മനസ്സിലാക്കണം ഈ പരിഹസിക്കുന്നതിന്റെ ധ്വനിഅതല്ല.. മറിച്ച് ഇദ്ദേഹം ഈ കോട്ടു ധരിക്കാൻ യോഗ്യതയുള്ള ആളല്ല …അഥവാ യോഗ്യതയുള്ളവരാണ് ഇത്തരം വസ്ത്രങ്ങൾ ധരിക്കേണ്ടത് എന്നാണ്.ഈ ബോധം നില നിൽക്കുന്നവരാണ് ഇത്തരത്തിലുള്ള ട്രോളുമായി ഇറങ്ങി പുറപ്പെടുന്നത് …

മറ്റൊന്നു നമുക്ക് ശ്രദ്ധിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു.. മുഖ്യമന്ത്രിയെപരിഹസിക്കുമ്പോളെല്ലാം മുഖ്യമന്ത്രിയെ തെങ്ങുകയറ്റക്കാരനായും, ചെത്തുകാരനായും ചിത്രീകരിച്ചു പരിഹസിക്കുന്നതും ഇതേ മാനസികനില ഉള്ളവർ തന്നെ … ഇതെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചാൽ നമുക്ക് ഒരു കാര്യം മനസ്സിലാവും, മുഖ്യമന്ത്രിയെ പരിഹസിക്കുന്നതിനകത്ത് വംശീയതയുടെ കാരണങ്ങളുണ്ട്….

ജാതീയതയുടെ അതിപ്രസരമുള്ള ഒരു സമൂഹമാണ് മലയാളി സമൂഹം എന്ന് നിങ്ങൾക്ക് അറിയാനാവുന്നില്ലെങ്കിൽ നിങ്ങൾക്ക് മലയാളികളെ കുറിച്ചുള്ള ധാരണ വളരെ ചെറുതാണ് എന്നാണ് മനസ്സിലാക്കേണ്ടത് ….ജാതി മലയാളി, ജാതിചിന്തയെ തൊഴിലിനോടും, യോഗ്യതയോടും,നിറത്തോടും ചേർത്തുകെട്ടി ചിന്തിക്കുന്നവരാണ്…
പിന്നോക്ക വിഭാഗത്തിൽപ്പെട്ട മുഖ്യമന്ത്രി ആ കസേരയിലിരിക്കുന്നത് കേരളത്തിൽ ജാതിയെ തലയിലും, വാലിലും കൊണ്ടുനടക്കുന്ന ജാതിപ്രമാണികൾക്ക് ദഹിച്ചിട്ടില്ല…
അത്തരം ചിന്താഗതിയുള്ള പ്രാകൃത ജീവികളാണ് ആണ് ഇത്തരം പരിഹാസത്തിന്റ വക്താക്കൾ.. അവർ ചിന്തിക്കുന്നത് ഒരു ഈഴവനായി ജനിച്ച മനുഷ്യൻ കഴിയുമെങ്കിൽ, തോർത്തുമുണ്ടാണ് ധരിക്കേണ്ടത്… വൃത്തിയുള്ള മുണ്ടും, ഷർട്ടും ധരിക്കുന്നത് തന്നെ അധികപ്പറ്റാണ്…. തൊഴിലായി തെങ്ങു കയറ്റമോ ,കള്ള് ചെത്തോ ആണ് ചെയ്യേണ്ടത്…. മുഖ്യമന്ത്രിയുടെ പണി ,മന്ത്രിപണി, മറ്റു താക്കോൽസ്ഥാനങ്ങൾ, ഉയർന്ന ജോലികൾ ,തങ്ങൾക്കു മാത്രം ക്വോട്ട ചെയ്യപ്പെട്ടതാണ് എന്നവർ ഉള്ളാലെ ബലമായി ധരിച്ചു പോന്നിട്ടുണ്ട്…..

അത്തരം മാനസിക സ്ഥിതി സൂക്ഷിക്കുന്നത് കൊണ്ടാണ് കോട്ടിട്ട മുഖ്യമന്ത്രിയെ കാണുമ്പോൾ പരിഹസിക്കാൻ തോന്നുന്നതും.. കറുത്ത നിറത്തിലുള്ള എം .എം. മണിയെ കാണുമ്പോൾ കരിങ്കുരങ്ങ് ആണെന്ന് തോന്നുന്നതും ….. അവർ ആ കസേരയിൽ ഇരിക്കുന്നതിനോടുള്ള ചൊരുക്കാണ്…

ഇത്തരം മനസ്ഥിതിയുള്ള മനുഷ്യരോട്, ” ഓട് ശവമേ കണ്ടം വഴി ” എന്നു പറയാനേ നമുക്ക് ഈ അവസരത്തിൽ തരമുള്ളൂ.

കടപ്പാട്

AMഷിബു

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.