മറ്റുള്ള മതക്കാർ ഹിന്ദുക്കളെ ആക്രമിച്ചതിലും നൂറ് മടങ്ങ്, ചാതുർവർണ്യം പറഞ്ഞ് ഹിന്ദുക്കളെ പീഡിപ്പിച്ചവരും അപമാനിച്ചവരുമാണ് ബ്രാഹ്മണർ

1282

Amal Babu

ദളിത്, ഈഴവ വിഭാഗക്കാർ എന്നു മുതലാണ് ഹിന്ദു ദൈവങ്ങളെ ആരാധിച്ചു തുടങ്ങിയത്.? ഹിന്ദു മതത്തിൽ നിന്ന് ബ്രാഹ്മണ്യത്തിന്റെ പ്രാധാന്യം ഇല്ലാതാക്കിയാൽ പിന്നെ ഹിന്ദുമതം എന്ന ഒന്നില്ല. പശുവിനെയും ബ്രാഹ്മണനെയും ഉപദ്രവിക്കുന്നത് മഹാപാതകമായി കാണുന്ന ഹൈന്ദവ വേദങ്ങൾ നിസാര കാര്യങ്ങൾക്ക് പോലും അബ്രാഹ്മണരെ ശിക്ഷിക്കാൻ നിർദേശിക്കുന്നു. ഇന്ത്യയിൽ താമസിക്കുന്ന എല്ലാവരെയുമാണ് പണ്ട് കാലത്ത് ഹിന്ദുവെന്ന് പറയുന്നത്.

ജൂത, ക്രിസ്ത്യൻ, ഇസ്ലാം തുടങ്ങിയ സെമിറ്റിക് മതങ്ങളെ പോലെ മറ്റൊരു മതമായ ബ്രാഹ്മണ മതമാണ് അന്നുള്ളത്. സെമിറ്റിക് മതങ്ങൾക്ക് വിപരീതമായി ഹിന്ദുക്കൾക്ക് മേൽ അധീശത്വം നേടാൻ ബ്രാഹ്മണർക്ക് സാധിച്ചിരുന്നു. ബ്രാഹ്മണമതവും ചില ഇസ്ലാമിക് ആക്രമകാരികളെ പോലെ ജൈന ബുദ്ധക്ഷേത്രങ്ങൾ സ്വന്തമാക്കി, ബുദ്ധരെ ഭാരതത്തിൽ നിന്ന് ആട്ടിയോടിച്ചവരാണ്. മറ്റുള്ള മതക്കാർ
ഹിന്ദുക്കളെ ആക്രമിച്ചതിലും നൂറ് മടങ്ങ് ചാതുർവർണ്യം പറഞ്ഞ് ഹിന്ദുക്കളെ പീഡിപ്പിച്ചവരും അപമാനിച്ചവരുമാണ് ബ്രാഹ്മണർ. ദളിതരെയും ഈഴവരെയും മനുഷ്യരായി പോലും കണ്ടിരുന്നില്ല. ബ്രിട്ടീഷുകാലത്താണ് ഹിന്ദു എന്ന് പറയുന്നവരെ (മറ്റു മതങ്ങളിൽ ഇല്ലാത്ത) ഒരു മതമായി കണക്കാക്കാൻ തുടങ്ങിയത്. അങ്ങനെയാണ് ബ്രാഹ്മണമതത്തിന്റെ സിദ്ധാന്തങ്ങൾ ഹിന്ദു മതമെന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

ഇന്ന് ഹിന്ദുവിന്റെ മൊത്തം കുത്തക അവകാശപ്പെടുന്നവരാണ് യഥാർത്ഥത്തിൽ ഹിന്ദുക്കളെ ഏറ്റവുമധികം പീഡിപ്പിച്ചതും അപമാനിച്ചതും. ചാതുർവർണ്യത്തിലെ ഏറ്റവും താഴ്ന്ന തട്ടിലുള്ള ശൂദ്രരെ വരെ മനുസ്മൃതി എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ചിത്രത്തിലെ വാചകങ്ങൾ ശ്രദ്ധിച്ചാൽ മതി. അപ്പോൾ മനസിലാകും, അതിനു താഴെയുള്ളവരുടെ അവസ്ഥ.