Connect with us

history

മലബാർ എന്തുകൊണ്ട് മുസ്ലീം ഭൂരിപക്ഷമായിയെന്നതിന്റെ ഉത്തരം തേടി പോകേണ്ടത് ടിപ്പുവിലേക്കോ വാരിയം കുന്നത്തിന്റെ അടുക്കലോ അല്ല

ടിപ്പു ഹിന്ദുക്കളെ കൊന്നേ! വാരിയംകുന്നത് ഹിന്ദുക്കളെ കൊന്നേ! എന്ന നിലവിളി കുറേ നാളായി കൂടി വരുന്നു. ഈ സാഹചര്യത്തിൽ യാഥാർത്ഥ്യം പരിശോധിക്കുന്നതോടൊപ്പം 19-ാം നൂറ്റാണ്ടിലെ ഹിന്ദു ആരാണെന്നു പഠിക്കേണ്ടതുണ്ട്. ഹിന്ദുവെന്നത്

 93 total views

Published

on

Amal Babu S എഴുതുന്നു

ടിപ്പു ഹിന്ദുക്കളെ കൊന്നേ! വാരിയംകുന്നത് ഹിന്ദുക്കളെ കൊന്നേ! എന്ന നിലവിളി കുറേ നാളായി കൂടി വരുന്നു. ഈ സാഹചര്യത്തിൽ യാഥാർത്ഥ്യം പരിശോധിക്കുന്നതോടൊപ്പം 19-ാം നൂറ്റാണ്ടിലെ ഹിന്ദു ആരാണെന്നു പഠിക്കേണ്ടതുണ്ട്. ഹിന്ദുവെന്നത് ഇന്ന് ഇലക്ഷൻ കാലത്ത് സംസ്കാരമായും ദേശീയതയായും എന്നാൽ SSLC സർട്ടിഫിക്കറ്റുകളിൽ ഒരു മതമായും സ്ഥാനം പിടിക്കുന്ന ഒരു പദമാണ്. യഥാർത്ഥത്തിൽ എന്താണ് ഹിന്ദു ? സിന്ധു നദിയുടെ തീരങ്ങളിൽ താമസിക്കുന്നവരെ പേർഷ്യക്കാരും അറബികളും വിളിച്ചപേരാണ് ഹിന്ദു. സിന്ധുവിൽ നിന്നാകാം ഹിന്ദുവെന്ന വാക്കിന്റെ ഉൽഭവം.

ഇന്ത്യയിൽ ആദ്യകാലത്ത് താമസിച്ചിരുന്ന ആദിമവാസികൾ ആഫ്രിക്കയിൽ നിന്ന് കുടിയേറിയവരാണെന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട് അവരെ തുരത്തി ഏഷ്യ മൈനറിൽ നിന്ന് ദ്രാവിഡർ ആധിപത്യമുറപ്പിച്ചു.ആര്യന്മാരുടെ അധിനിവേശത്തോടെ ദ്രാവിഡർ ദക്ഷിണേന്ത്യയിലേക്ക് പ്രധാനമായും കുടിയേറി.ആര്യൻമാർ ദ്രാവിഡരുടെ മേൽ മേധാവിത്വം നേടാൻ ഉണ്ടാക്കിയ മതമാണ് ഹിന്ദു മതമെന്ന വാദത്തിന് വേണ്ടത്ര തെളിവുകളില്ല.എന്നാൽ ബ്രാഹ്മണർ ഇന്ത്യയിലെ ജനവിഭാഗങ്ങളുടെ മേൽ അധീശത്വം നേടാൻ വർണാശ്രമ സിദ്ധാന്തങ്ങളെ ഉപയോഗിച്ചുവെന്നതാണ് യാഥാർത്ഥ്യം.ജൂത, ക്രിസ്ത്യൻ, ഇസ്ലാം തുടങ്ങിയ സെമിറ്റിക് മതം പോലെ ബ്രാഹ്മണ സിദ്ധാന്തം ഇന്ത്യയിൽ നില നിന്നു.ബ്രാഹ്മണർ ബ്രഹ്മാവിന്റെ ശിരസിൽ നിന്നും ക്ഷത്രിയർ തോളിൽ നിന്നും
വൈശ്യർ തുടയിൽ നിന്നും ശൂദ്രർ പാദത്തിൽ നിന്നും ഉത്ഭവിച്ചവരാണെന്ന വർണാശ്രമ ബോധമാണ് സുവർണ കാലമെന്ന് വിളിക്കപ്പെടുന്ന ചന്ദ്രഗുപ്ത മൗര്യന്റെ കാലം മുതൽ ഇന്ത്യയിലുള്ളത്. ഇതിലൊന്നും പെടാത്ത അവർണ(ദളിത്) വിഭാഗത്തിനാണ് ജാതീയ അയിത്തങ്ങൾ കൂടുതലായി അനുഭവിക്കേണ്ടി വന്നത്. അക്കാലത്ത് രാജാക്കൻമാർ ഭരണഘടനയായി
കണ്ടിരുന്നത് മനുസ്മൃതിയെയാണെന്നു പറയുമ്പോൾ അക്കാലത്തെ ജാതീയ വ്യവസ്ഥിതി എത്രമായിരുന്നുവെന്ന് ഊഹിക്കാം. പലപ്പോഴും സവർണരെ ന്യായീകരിക്കുന്നതിനായി പറയപ്പെടുന്ന പ്രധാന കള്ളമാണ് അറിവ് നേടിയാൽ ശൂദ്രനും അവർണനുമെല്ലാം ബ്രാഹ്മണനാകാമെന്നത്.

No photo description available.മനുസ്മൃതിയിൽ അറിവ് നേടുന്ന / സമ്പത്ത് നേടുന്ന ശൂദ്രനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വരെ പഠിപ്പിക്കുന്നുണ്ട്. അറിവ് കട്ട് കേൾക്കാൻ വരെ ശൂദ്രന് സാധിക്കില്ലായിരുന്നു. അലാവുദ്ദീൻ ഖിൽജിയും മുഹമ്മദ് ഗസ്നിയും ബുദ്ധ ജൈനക്ഷേത്രങ്ങൾ ആക്രമിച്ചിരുന്നുവെന്ന് പറയുന്നവർ ബ്രാഹ്മണർ ആക്രമിച്ച് സ്വന്തമാക്കിയ ക്ഷേത്രങ്ങളെ കുറിച്ച് മൗനം പാലിക്കുന്നു. ഇന്ത്യയിൽ ജനിച്ച ശ്രീബുദ്ധന് ഇന്ത്യയിൽ ഇന്ന് അനുയായികൾ കുറഞ്ഞത് ബ്രാഹ്മണമതത്തിന്റെ അധിനിവേശം കൊണ്ടായിരുന്നു. തൃശ്ശൂർ വടക്കും നാഥ ക്ഷേത്രമടക്കം പ്രധാന ക്ഷേത്രങ്ങൾ ബ്രാഹ്മണർ കൈയടക്കിയത് ബുദ്ധരിൽ നിന്നാണ്.( Land and people of Indian territories – Sc bhatt, K bhargav: Gyan Publishing house)ഏകദേശം രണ്ട് സഹസ്രാബ്ദത്തോളം ഇന്ത്യയിൽ ജാതീയ അസമത്വവും അയിത്താചരണവും നിലനിന്നിട്ടുണ്ടാകാമെന്ന് ചരിത്രകാരൻമാർ നിരീക്ഷിക്കുന്നു. അവർണവിഭാഗങ്ങൾക്ക് പൊതു വഴിയിൽ നടക്കാനോ ഒരേ നിരയിൽ ഇരിക്കാനോ ഇഷ്ടമുള്ള പേരിടാനോ കുതിരപ്പുറത്ത് കയറാനോ ആഭരണങ്ങൾ ധരിക്കാനോ ഒന്നും അനുവദിച്ചിരുന്നില്ല.
ഹിന്ദുവെന്നത് എങ്ങനെ മതമായി എന്നതിനെ കുറിച്ച് പറയാം.

ഹിന്ദ് എന്ന ദേശത്തിൽ താമസിക്കുന്ന പലർക്കും അവരുടേതായ മതവും സ്വത്വവും ഉണ്ടായിരുന്നു.അക്കാലത്ത് മുസ്ലീങ്ങൾ ഹിന്ദ് എന്ന് ചേർത്തുള്ള പേരുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു, അഥവാ ഞാനൊരു ഹിന്ദുവായ മുസ്ലിമാണെന്ന് പറയുന്നതിൽ അന്നൊരു അസ്വഭാവികതയും ഉണ്ടായിരുന്നില്ല.ബ്രിട്ടീഷുകാർ സെൻസസ് നടപ്പാക്കുന്ന സമയത്താണ് മുസ്ലീം , ക്രിസ്ത്യൻ തുടങ്ങിയ മതങ്ങളിൽ പെടാത്തവരെ പ്രത്യേകിച്ച് മതമെന്ന രൂപത്തിൽ അറിയപ്പെടാത്തവരെയെല്ലാം ഹിന്ദു മതമായി പരിഗണിക്കാൻ തുടങ്ങിയത്. ബ്രാഹ്മണരെയും അവരുടെ മേധാവിത്വത്തിന്റെ കീഴിലുണ്ടായിരുന്ന ദളിത് ജനതയെയും ഹിന്ദു എന്ന മതമായി കാണാൻ തുടങ്ങുന്നത്. സെമിറ്റിക് മതക്കാരെ പോലെയോ ബ്രാഹ്മണരെ പോലെയോ പ്രത്യേകമായ ആരാധന മൂർത്തികൾ ദളിത്-ഈഴവ വിഭാഗങ്ങൾക്കില്ലായിരുന്നു. അവർ ഏത് ദർശനത്തിലെയും ദൈവ സങ്കൽപത്തെയും ആരാധിച്ചിരുന്നു.പലപ്പോഴും ഹിന്ദു ക്ഷേത്രങ്ങളിൽ കയറാൻ അവർക്ക് വിലക്ക് ഉണ്ടായിരുന്നതിനാൽ സൂഫി ദർഗകളിൽ ചെന്ന് ഇസ്ലാം മതം സ്വീകരിച്ചവരും മിഷണറിമാർ മുഖേന ക്രിസ്തുമതം സ്വീകരിച്ചവരും അവരിൽ ഉണ്ടായിരുന്നു.പത്തൊമ്പതാം നൂറ്റാണ്ടിൽ ശക്തി പ്രാപിച്ച ആര്യസമാജത്തിനും ഇരുപതാം നൂറ്റാണ്ടിൽ ഉദയം കൊണ്ട രാഷ്ട്രീയ സ്വയം സേവക സംഘത്തിനും അവർണരെ കൂടെ നിർത്തി സെമിറ്റിക് – കമ്യൂണിസ്റ്റ് ചിന്താധാരകളെ പൊതുശത്രുവായി നേരിടണമെന്ന ആശയമാണുണ്ടായിരുന്നത്.

വിവിധ നാടുകളിൽ ഉദയം ചെയ്ത സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളും പരിഷ്കർത്താക്കളും സമൂഹികമായി പിന്നോക്കം നിന്നവർക്ക് വിദ്യാഭ്യാസവും സ്വതന്ത്ര്യബോധവും പകർന്നു നൽകുന്നത് തങ്ങൾക്കെതിരെ അവർ തിരിയാൻ കാരണമായേക്കുമെന്ന് ഭയന്നതു മൂലമാണ് ഇങ്ങനെയൊരു വിശാല ഹിന്ദു പ്ലാറ്റ്ഫോമുണ്ടാക്കാൻ ബ്രാഹ്മണിക്കൽ പ്രസ്ഥാനങ്ങളെ പ്രേരിപ്പിച്ചതെന്ന് പറയാം.മഹാരാഷ്ട്രയിലെ ജോതിബ ഗോവിന്ദറാവു ഫൂലെയെ പോലുള്ളവർ ബ്രാഹ്മണ മേധാവിത്വത്തെ മുഖവിലക്കെടുക്കാതെ ശൂദ്രർക്കും അവർണർക്കും വിദ്യാഭ്യാസം നൽകിയത് മുതലാണ് ബ്രാഹ്മണ്യ പ്രസ്ഥാനങ്ങൾ അപകടം മനസ്സിലാക്കിയത്.തമിഴ്നാട്ടിലെ പെരിയോറിന്റെ പ്രവർത്തനങ്ങളും ബ്രാഹ്മണ്യ ആധിപത്യത്തിന് ശക്തമായ തടസം സൃഷ്ടിച്ചു. ഇതൊക്കെയാണ് “വർണാശ്രമ സിദ്ധാന്ത”ത്തിന് പുറത്തുള്ളവരെ കൂടി ഉൾപ്പെടുത്തി വിശാല ഹിന്ദു ഐക്യമുണ്ടാക്കാൻ പ്രേരിപ്പിച്ചത്. ഇക്കാലത്ത് മുസ്ലീങ്ങൾക്കിടയിൽ ഉദയം കൊണ്ട വഹാബി- തബ്ലീഗ് പ്രസ്ഥാനങ്ങൾ മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിലുള്ള അകലം വർധിപ്പിച്ചു.

ബ്രാഹ്മണ്യ പ്രത്യയശാസ്ത്രമാണ് ഇന്നത്തെ ഹിന്ദു മതത്തിന്റെ നട്ടെല്ല് എന്ന് പറയാം.ഹിന്ദു മതമെന്ന ഒരു പ്ലാറ്റ്ഫോമിലേക്ക് അവർണവിഭാഗങ്ങൾ കുടിയേറുന്നത് ഒട്ടും സുരക്ഷിതമല്ലെന്നും പിൽക്കാലത്ത് ജാതി വ്യവസ്ഥ തിരിച്ചു വന്നാൽ വീണ്ടും അടിമയാക്കപ്പെടാൻ കാരണമായേക്കാമെന്ന് അംബേദ്കറിനെ പോലുള്ളവർ ഭയപ്പെട്ടിരുന്നു.അതിനാലാണ് ബുദ്ധമതം സ്വീകരിക്കാൻ അദ്ദേഹം തയാറായത്. ഋഗ്വേദമടക്കമുള്ള വേദങ്ങൾ ,മനുസ്മൃതിയുൾപ്പെടെയുള്ള സ്മൃതികൾ, ഉപനിഷത്തുകൾ എല്ലാത്തിലും ബ്രാഹ്മണ മേൽക്കോയ്മയുണ്ട് എന്ന വസ്തുത വിലയിരുത്തുമ്പോൾ അംബേദ്കറിന്റെ ഭയം ഒട്ടും അസ്ഥാനത്തല്ല. ഇന്ന് ഹിന്ദുത്വത്തിന്റെ മൊത്തം കുത്തക അവകാശപ്പെടുന്നവരാണ് യഥാർത്ഥത്തിൽ കഴിഞ്ഞ നൂറ്റാണ്ട് വരെ വലിയൊരു വിഭാഗം ഹിന്ദു സമൂഹത്തെ ഏറ്റവുമധികം പീഡിപ്പിച്ചതും അപമാനിച്ചതുമെന്നത് ചരിത്രത്തിലെ തന്നെ വിരോധാഭാസം.ഇവരാണ്
ടിപ്പുവിനെയും വാരിയം കുന്നതിനെയും ഹിന്ദു വിരോധിയായി ഉയർത്തിക്കാട്ടി തങ്ങളുടെ പൂർവ്വികരെ വെള്ളപൂശുന്നത്.  പൂർവ്വികർ ചെയ്ത തെറ്റിന് സവർണ വിഭാഗങ്ങളോട് യാതൊരു വിധ വിദ്വേഷമോ പകയോ ആവശ്യമില്ല. പക്ഷെ അക്കാലത്ത് നിങ്ങളുടെ പീഢനങ്ങൾ സഹിക്കേണ്ടി വന്ന ദളിത്- പിന്നോക്ക സമൂഹത്തിന് ഒപ്പം പ്രവർത്തിച്ചവർക്കെതിരെയുള്ള നിങ്ങളുടെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം.

ടിപ്പുവിന്റെ വാളിനെ പേടിച്ച് ആത്മാഭിമാനമില്ലാത്തവരാണ് മതം മാറിയതെന്ന നിങ്ങളുടെ വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണം. ആത്മാഭിമാനം ഉയർത്തിപ്പിടിച്ച് മനുഷ്യരെ പോലെ ജീവിക്കാൻ വേണ്ടിയാണ് അവർ മതം മാറിയതെന്ന് നിങ്ങൾ മനസിലാക്കണം. ഇന്ത്യയിലെ മറ്റു ഭാഗങ്ങളേക്കാൾ വിചിത്രമായിരുന്നു മലബാറിലെ കീഴാള ജനതയുടെ ജീവിതം.കേരളം സന്ദർശിച്ച ശ്രീ വിവേകാനന്ദനിൽ നിന്ന് തന്നെ മലബാറിൻെറ ചരിത്രം നമുക്ക് വായിച്ചെടുക്കാം. വിവേകാനന്ദ സാഹിത്യസർവ്വസത്തിൽ പേജ് 356 ൽ അദ്ദേഹം ഇങ്ങനെ കുറിച്ചിട്ടുണ്ട്. ”മലബാറിൽ ഞാൻ കണ്ടതിനെക്കാൾ കവിഞ്ഞൊരു വിഡ്ഢിത്തം ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടോ,സവർണ്ണർ നടക്കുന്ന വഴിയിലൂടെ പറയനും പുലയനും നടന്നുകൂടാ, പക്ഷെ ഒരു ഇംഗ്ളീഷ് നാമമോ മുഹമ്മദീയ നാമമോ ചേർത്താൽ വഴിനടക്കാവുന്നതാണ്. ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരാണ്. മലബാർ ഒരു ഭ്രാന്താലയവും”

ഇന്ത്യ മുഴുവൻ സഞ്ചരിച്ച വിവേകാനന്ദൻ കേരളത്തിൽ മാത്രം വരുമ്പോൾ ഞെട്ടാൻ കാരണം ജാതീയതയും അയിത്തവുമല്ല, ഇസ്ലാം ക്രിസ്ത്യൻ മതം സ്വീകരിക്കുന്നതോടെ അയിത്തം മാറുന്ന വിചിത്ര സങ്കൽപം കാരണമാണ്.1843 ൽ നടന്ന ചേരൂർ സംഭവത്തെ തുടർന്ന് കീഴാള ജനത കൂട്ടം കൂട്ടമായി ഇസ്ലാം മതം സ്വീകരിച്ച് ആത്മാഭിമാനത്തോടെ ജീവിക്കാൻ തുടങ്ങി. മമ്പുറം തങ്ങളും ഹസൻ ജിഫ്രിയുമെല്ലാം ഇതിനെ സർവ്വാത്മന സ്വാഗതം ചെയ്തു.മാപ്പിളമാരും കുടിയാൻമാരും 1852 ൽ മണ്ണാർക്കാടും 1853 ന് ശേഷം ഏറനാട്ടിന്റെ പല ഭാഗത്തും സവർണ ഭൂപ്രഭുക്കൻമാരുമായി ഏറ്റുമുട്ടി. 1921 ലെ കലാപത്തിനും അരനൂറ്റാണ്ട് മുമ്പേ മലബാറിന്റെ പല ഭാഗത്തും കുടിയാൻമാരും ജന്മി- ബ്രിട്ടീഷ് സഖ്യവും തമ്മിൽ ഏറ്റുമുട്ടി. മലബാർ എന്തുകൊണ്ട് മുസ്ലീം ഭൂരിപക്ഷമായിയെന്നതിന്റെ ഉത്തരം തേടി പോകേണ്ടത് ടിപ്പുവിലേക്കോ വാരിയം കുന്നത്തിന്റെ അടുക്കലോ അല്ല. സവർണ ഭൂപ്രഭുക്കന്മാർ കാണിച്ച നെറികേടുകളാണ് അവരെ ഇസ്ലാം മതം സ്വീകരിക്കാൻ പ്രേരിപ്പിച്ചത്.എങ്കിലും ഇതിലൊന്നും ഹിന്ദുത്വത്തിന് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല.തങ്ങളാൽ പീഡിപ്പിക്കപ്പെട്ട ഒരു ജനതയെ തന്നെ തങ്ങളുടെ ഒപ്പം നിർത്തി രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ അവർക്കിന്നും സാധിക്കുന്നു. ആദിവാസി ഗോത്രങ്ങളാൽ നിറഞ്ഞ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ പോലും ഹിന്ദുത്വവൽക്കരിക്കാൻ സംഘപരിവാർ ആസൂത്രിതമായ ശ്രമങ്ങൾ നടത്തുന്നുണ്ട്.എന്നിട്ടും ഹിന്ദു ജനസംഖ്യ കുറയുന്നുവെന്ന് കരയുന്നവരോട് എന്ത് പറയാനാണ്.

Advertisement

അവലംബം:
KN panikar – Against Lord and State.
Wikipedia.
Brahmanism and Phule (who Killed Karkare – S.M Mushrif, Retired lG Maharashtra)
Copied & Edited.

 94 total views,  1 views today

Advertisement
cinema9 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema1 day ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement