സത്യത്തിൽ ശോഭന മൈക്കിൾ ജാക്സന്റെകൂടെ നൃത്തം ചെയ്തിട്ടുണ്ടോ ? അതോ തള്ളോ ? കാരണമുണ്ട് !

196

Amal John

ചെറുപ്പം മുതലേ പലരിൽ നിന്നുമായി പറഞ്ഞു കേൾക്കുന്നതാണീ Michael Jackson-Shobana കണക്ഷൻ. ഇരുവരും പണ്ട് ഒരുമിച്ചു ഡാൻസ് ചെയ്തിട്ടുണ്ട്, എന്നൊക്കെ കേട്ടിട്ടുണ്ട് ചെറുപ്പത്തിൽ. MJ മരിച്ചപ്പോൾ ന്യൂസിൽ ശോഭന, അദ്ദേഹത്തെ പരിചയപ്പെട്ടതിനെപ്പറ്റി പറഞ്ഞതായി, പലരും പറഞ്ഞുകേട്ടത്, ഇന്നും ഓർക്കുന്നു.പിന്നീട് ഒരു 2010-11 സമയത്ത് സൂര്യ ടീവിയിൽ എയർ ചെയ്ത, റഹ്മാനും, ശോഭനയും ജഡ്ജ് ആയെത്തിയ, ‘Super Jodi’ എന്ന റിയാലിറ്റി ഷോയിൽ, ശോഭന മൈക്കൾ ജാക്സനെ നേരിട്ട് കണ്ടതിനെപ്പറ്റിയൊക്കെ പറഞ്ഞത്, അന്ന് എനിക്ക് കാണുവാൻ സാധിച്ചു. വലിയൊരു ഭാഗ്യമയാണ് അവർ, ആ ഒരു നിമിഷത്തെപ്പറ്റി അന്ന് സംസാരിച്ചത്.

പിന്നീട് വിക്കിപീഡിയ സെർച്ചിങ് ഒക്കെ പരിചയമായപ്പോൾ, ക്രമേണ ഈ വിഷയവും ഒന്ന് നോക്കി. ശോഭന മാമിന്റെ വികിപേജിൽ, MJ & Friends എന്ന Andrea Bocelli, Andre Riu, Vanessa Mae തുടങ്ങിയവർ കൂടെ പങ്കെടുത്ത, MJ സംഘടിപ്പിച്ച പ്രോഗ്രാമിന്റെ, Munichൽ വെച്ച് നടന്ന concertൽ, ശോഭനയും പെർഫോം ചെയ്തിട്ടുണ്ട്, എന്ന് കൊടുത്തിട്ടുണ്ട്. ശോഭനക്കൊപ്പം, പ്രഭുദേവയും, എ. ആർ. റഹ്മാനും ഒക്കെ ഉണ്ടായിരുന്നുവത്രേ!

പക്ഷെ നാളിത്ര ആയിട്ടും, ശോഭന അതിൽ ഡാൻസ് ചെയ്ത ഒരു ഫൂറ്റേജും, എനിക്ക് കണ്ടുകിട്ടിയിട്ടില്ല എന്നതാണ് സത്യം. 😑 കുറച്ച് മുൻപ് നോക്കിയിട്ടും ഇതന്നെ അവസ്ഥ! Shobana and Michael Jackson എന്ന് യൂട്യൂബിൽ നോക്കിയാൽ കൂടുതലും കാണുക, മൈക്കൾ ജാക്ക്സൺ ശോഭനയുടെ, അല്ലെങ്കിൽ നേരെ തിരിച്ചോ, പാട്ടുകൾക്ക് ഡാൻസ് ചെയ്യുന്നതായുള്ള എഡിറ്റഡ് വീഡിയോസ് ആകും.
പിന്നെ കൈയ്യിൽ കിട്ടുക MJയുടെ തന്നെ Black or White എന്ന ഗാനത്തിന്റെ music videoരംഗത്തിൽ, ശ്രീലങ്കൻ നർത്തകിയായിരുന്ന യമുന സങ്കരശിവം, ജാക്സന്റെ കൂടെ ഡാൻസ് ചെയ്യുന്ന, ആ ഒരു കൊച്ചു രംഗം ആയിരിക്കും(ഒരിടക്ക് “ഇതിനെയാണോ ശോഭന മാം, MJയോടൊപ്പം നൃത്തം ചെയ്തു എന്ന് നാട്ടുകാർ തള്ളിയത്”, എന്ന് വരെ ഞാൻ ആലോചിച്ചിരുന്നു 😬🚶) ഇതിന്റെ പിന്നിലെ കൂടുതൽ സത്യങ്ങൾ ആർകെങ്കിലും അറിയാമോ? ഇരുവരും ഒരുമിച്ച് നിക്കുന്ന ഫോട്ടോയോ, ഡാൻസ് ചെയ്യുന്ന വീഡിയോയോ എന്തെങ്കിലും? അറിയാവുന്നത് പറഞ്ഞു സഹായിച്ചാൽ ഉപകാരമാകും. കുറേ നാളായുള്ള തിരച്ചിൽ ആണ് .


ഇതിന്റെ കുറിച്ച് അറിവുള്ള വിജിൻ വിജയൻ എന്ന സംഗീതപ്രേമി പറയുന്നു

മ്യൂനിച്ചിൽ നടന്ന ഷോയിൽ ഫണ്ട്‌ റൈസിംഗിന്റെ ഭാഗമായി വിവിധ ആർട്ടിസ്റ്റുകൾ പങ്കെടുത്തിരുന്നു. ജാക്‌സന്റെ താല്പര്യപ്രകാരം ആണ് റഹ്മാൻ, ശോഭന, രാജസുന്ദരം, പ്രഭുദേവ എന്നിവർ ഉൾപ്പെടെ ഒരു സംഘം ഇന്ത്യൻ കലാകാരൻമാർ സ്റ്റേജ് ൽ പെർഫോം ചെയ്തത്. ഭരത് ബാല ആണ് അവരുടെ വേഷ വിധാനങ്ങൾ ഡിസൈൻ ചെയ്തത്. എന്നാൽ ഇവർ ആരും തന്നെ ജാക്‌സണുമായി സ്റ്റേജ് ഒരുമിച്ചു പങ്കിട്ടിട്ടില്ല. അത്തരത്തിൽ ഉള്ള പദ്ധതികൾ അന്ന് സ്റ്റേജിൽ എർത് സോങ് പെർഫോമൻസിന്റെ ഭാഗമായി നിർമിച്ചിരുന്ന ബ്രിഡ്ജ് തകർന്നതിനെ തുടർന്ന് ജാക്‌സൻ ഉണ്ടായ പരിക്കിൽ ഉപേക്ഷിച്ചു. ജാക്‌സന്റെ ഒട്ടുമിക്ക വിഡിയോകളുടെയും വീഡിയോ റൈറ്റ് mjj estate &sony aanu സ്വന്തമാക്കിയിട്ടുള്ളത്. 4മണിക്കൂർ ഉള്ള ഷോയിൽ ഇന്ത്യൻ കലാകാരന്മാരുടെ പെർഫോമൻസ് മിസ്സിംഗ്‌ ആണ്. 96ൽ മുംബയിൽ നടന്ന ഹിസ്റ്ററി വേൾഡ് ടൂർ ഉൾപ്പെടെ ഒരു വേൾഡ് ടൂറിലും സ്വന്തം ബാൻഡ് മെംബേർസ് അല്ലാതെ പുറത്തു നിന്ന് ആരുമായും ജാക്ക്സൺ സ്റ്റേജ് പങ്കിട്ടിട്ടില്ല.