Amal Joys

ഹൊറർ എലെമെന്റ്സ് ഈ ഇടയായി പല സിനിമകളിൽ കണ്ടു വരുന്നുണ്ടെങ്കിലും വളരെ കോൺവിൻസിങ് ആയും ആപ്റ്റ് ആയും തോന്നിയത് വിചിത്രം കണ്ടപ്പോളാണ്. പോരാത്തതിന് തമിഴിൽ ഒക്കെ ചവറു പോലെ ഇറങ്ങുന്ന ഹൊറർ കോമഡി മലയാളത്തിൽ ഒത്തിരി കണ്ടിട്ടില്ല. വന്നതിൽ പകുതിയും വിജയിച്ചതുമില്ല. അവിടെയാണ് വിചിത്രം വ്യത്യസ്തമാവുന്നത്. സ്ഥിര ക്‌ളീഷേ പലതും ഈ സിനിമയിൽ കണ്ടെന്നു വരില്ല. എന്നിരുന്നാലും ഒരു ഹോണ്ടഡ് വീട് ഇതിലും ഉണ്ട് പക്ഷെ ഈ വീട് നിഗൂഢതകളുടെയും രഹസ്യങ്ങളുടെയും വീടാണ്. ഇരുട്ട് മുറിയും നിർത്താതെ അലമുറ കേൾക്കുന്ന രാത്രിയൊന്നും അല്ല വളരെ എസ്തെറ്റിക് ആയുള്ള വീടും പരിസരവും മനോഹരമായ തടാക തീരവും ഒക്കെ ആയി പുത്തൻ രീതിയിലുള്ള ഹൊറർ ട്രീറ്റ്മെന്റ് ആണ് പടം.

രണ്ടു സ്ത്രീകളുടെ കൂടിക്കാഴ്ചയിൽ തുടങ്ങുന്ന സിനിമ പിന്നീട് ഒരു അമ്മയുടെയും അഞ്ചു ആണ്മക്കളുടെയും ജീവിതത്തിലൂടെ ആണ് പുരോഗമിക്കുന്നത്. അവരുടെ പ്രതിസന്ധികൾ അവരെ എത്തിക്കുന്നത് പണ്ട് വേണ്ടെന്നു വെച്ച കുടുംബവീട് പരിപാലിക്കാൻ ആണ്.പിന്നീട് പുത്തന്കൂര് എന്ന ആ വീട് അവർക്കു വേണ്ടി കരുതി വെച്ചിരിക്കുന്നത് എന്താണ് സിനിമയുടെ കഥാഗതി. എഡിറ്റർ ആയിരുന്ന അച്ചു വിജയൻ ആദ്യമായി സംവിധാനം ചെയുന്ന സിനിമയാണ് വിചിത്രം. ഇതിന്റെ എഡിറ്ററും അച്ചു വിജയൻ തന്നെ ആണ്. സിനിമാട്ടോഗ്രഫിയും ബാക്ക്ഗ്രൗണ്ട് സ്കോറും എടുത്ത് പറയേണ്ട ഘടകങ്ങൾ ആണ്.
തീയറ്റർ സ്‌പീരിയൻസ് മസ്റ്റ് ആണ് വിചിത്രത്തിന്.

Leave a Reply
You May Also Like

വർക്കൗട്ട് വീഡിയോയുമായി മലയാളികളുടെ സ്വന്തം ഐഷു. ജിമ്മിൽ ആകുമ്പോഴും ആ ക്യൂട്ട്നെസ് പോകുന്നില്ലല്ലോ എന്ന് ആരാധകർ.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടെന്നാണ് മലയാളികളുടെ മനസ്സിൽ താരം ഇടംനേടിയത്

ഹണി റോസ്, ലക്ഷ്മി മാഞ്ചു ലെസ്ബിയൻ രംഗങ്ങളുമായി മോൺസ്റ്ററിലെ ഗാനം പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മോണ്‍സ്റ്റര്‍. ഉദയ് കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. മലയാളത്തിലെ…

‘വേതാള’ത്തിന്റെ തെലുങ്ക് റീമേക്ക്, ചിരഞ്ജീവി, തമന്ന, കീർത്തി സുരേഷ് പ്രധാനകഥാപാത്രങ്ങളായ ‘ഭോലാ ശങ്കര്‍’, ട്രെയ്‌ലർ

അജിത്ത് നായകനായ സൂപ്പർഹിറ്റ് തമിഴ് ചിത്രം ‘വേതാള’ത്തിന്റെ തെലുങ്ക് റീമേക്കാണ് ‘ഭോലാ ശങ്കര്‍’. ചിരഞ്ജീവി, തമന്ന…

ഷാരൂഖ് ഖാന് 58 വയസ്സ് തികയുന്നു: എങ്ങനെയാണ് അദ്ദേഹം ബോളിവുഡിന്റെ രാജാവായി ഉയർന്നത് ?

ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന് മാധ്യമങ്ങളും ആരാധകരും ധാരാളം പേരുകൾ നൽകിയിട്ടുണ്ട്. ‘കിംഗ് ഖാൻ’, ‘ബോളിവുഡിന്റെ…