നാരായണനെ പോലെ വട്ടും, അതിൽ കൂടുതൽ സ്നേഹവുമുള്ള കൂട്ടുകാർ ഉണ്ടെങ്കിൽ ലൈഫ് സ്വർഗ്ഗമാണ്

0
376

Amal Manmadhan

പണ്ടെങ്ങോ നഷ്ടപ്പെട്ട പ്രണയം വീണ്ടുകിട്ടുന്നതിന്റെ വക്കിൽ വരെ എത്തി, വീണ്ടും മക്കളുടെയും മരുമക്കളുടെയും അഭിമാനം ഓർത്ത് അത് മറക്കാൻ ശ്രമിക്കുന്നത് ഒരുവശത്ത്. തന്റെ തീരുമാനം കാരണം മകന്റെ പ്രണയം കണ്മുന്നിൽ തകരുന്നത് കാണുന്ന ഷോക്ക് മറുവശത്ത്. ഇത് രണ്ടും കണ്ട് തകർന്നിരിക്കുന്ന മേനോന്റെ മുന്നിലേക്കാണ്‌ അയാളുടെ തന്നെ മൂത്തമകന്റെ ഒപ്പം നാരായണന്റെ കടന്നുവരവ്. തകർന്ന് മേശയിൽ കൈയൂന്നി കസേരയിലിരിക്കുന്ന മേനോന്റെ അടുത്തുള്ള കസേരയിലേക്ക് വന്നിരിക്കുന്നു :
നാരായണൻ : ( ഒരു പേപ്പറും പേനയും കൈയിലെടുത്ത്) “അളിയൻ തന്നെ പറ. കല്യാണക്കുറി മലയാളത്തില് പോരെ? നിങ്ങളാവുമ്പോ ഈ കഥേടേം കവിതേടേം ഒക്കെ ആളല്ലേ..മലയാളത്തില് ഒരു നല്ല കുറി അങ്ങട് എഴുതിയെ…ഇത് കണ്ടാ കല്യാണത്തിന് ആളുവരണം!
( പല്ലുകടിച്ചു നോക്കുന്ന മേനോനെ നോക്കിക്കൊണ്ട് ചമ്മിയ ചിരിയോടെ..)

May be an image of 9 people, beard and people standingഉം.. പിണക്കാ..പിണക്കാ..!! പെണ്ണുകാണാൻ പോവുമ്പോ താനും വേണമെന്ന് ഞാൻ പറഞ്ഞതാ..ഇവര് സമ്മതിച്ചില്ല. ഉള്ള കാര്യം പറയാലോ..ഞാൻ രാവിലെ പോയി പെണ്ണുകണ്ടു…( നാണത്തോടെ മേശയിൽ ഇരിക്കുന്ന ഫ്‌ളവർ വെസ് പിടിച്ചു നുള്ളിക്കൊണ്ട്) ശ്രീദേവി പറയാ..എന്തിനാപ്പോ ഇങ്ങനൊരു ചടങ്ങ്, ചെക്കനും പെണ്ണും നേരത്തെ കണ്ടിട്ടുള്ളതല്ലേ..കല്യാണം എത്രേം വേഗം നടത്താന്ന്..!! (നാണിച്ചു കുണുങ്ങി ചിരിച്ചിട്ട്, കൂൾ ആയി, മേനോന്റെ മുന്നിലെ പേപ്പറിലേക്ക് നോക്കി ) എഴുതിയാ???
( തീ പിടിച്ചു നോക്കുന്ന മേനോനെ വീണ്ടും നോക്കിയിട്ട്, കൊണ്ടുവന്ന കവറിൽ നിന്ന് രണ്ടു പൊതി എടുത്ത് ) ദേ.. കല്യാണസാരി എടുത്തു…ഇത് ഗിരിജെടെ സെലക്ഷൻ..ഇതെന്റെ സെലക്ഷൻ.
( ഒന്ന് ഒച്ച കുറച്ച്) ഇതിന് ബ്ലൗസ് പീസും ഉണ്ട്!!

ഇതിലേതാ നല്ലതെന്ന് താൻ നോക്കി ഓകെ പറഞ്ഞാലേ എനിക്ക് ബോധിക്കൂ. ദേ..( പുള്ളിയുടെ സെലക്ഷൻ എടുത്ത്) ഇതല്ലേ നല്ലത്..? ദേവിക്ക് ചേരുന്നത് ഇതാണെന്ന് ഞാൻ പറയും..( വിദൂരതയിലേക്ക് നോക്കി, സങ്കൽപ്പിച്ച്, അപാരമായ വികാരത്തോടെ..) ആ നേറോം, തുടിപ്പും..എടുപ്പും!!! ഇതങ്ങട് ഉടുത്ത് വന്നാ എന്റെ മേൻനെ!!!!! ( നേരെ മേനോന്റെ മുഖത്തേക്ക് ചേർന്ന് ശബ്ദം താഴ്ത്തി) കുമരകത്ത് ഹണിമൂൺ കോട്ടേജ് ബുക്ക് ചെയ്തു.. ( നേരെ കസേരയിലേക്ക് ചാരി, പൂരപ്പറമ്പിൽ ആന നിന്ന് ഇളകുന്ന പോലെ ഇളകിക്കൊണ്ട്) പിന്നൊരാഴ്ച…ഞാനങ്ട് ആർമാദിക്കും!!!

( നെല്ലിപ്പലക കണ്ട് പല്ലു കടിച്ച് താഴേക്ക് നോക്കി ഇരിക്കുന്ന മേനോനെ തോണ്ടിക്കൊണ്ട്) കണ്ണടച്ച് ഇതിലൊന്നു തൊട്ടേ… ഹാ..തൊഡ്രാ കുട്ടാ!!!!”
കാര്യം കൂട്ടുകാരനെ കല്യാണത്തിന് സമ്മതിപ്പിക്കാനുള്ള സൈക്കോളജിക്കൽ മൂവ് ആണെങ്കിലും, കണ്ണിൽ ചോര അല്പം എങ്കിലും വേണ്ടേ!! എല്ലാം കഴിഞ്ഞ്, ഇതുമുഴുവൻ മക്കളുടെ പ്ലാൻ ആയിരുന്നു എന്നറിഞ്ഞു നാണത്തോടെ നിൽക്കുന്ന മേനോന്റെ അടുത്ത് വന്ന് :
” ഡോ മേൻനെ….ഇപ്പൊ ചെറിയ സുഖം തോന്നണുണ്ട്…ല്ലെടോ!!
നാരായണനെ പോലെ നല്ല രീതിക്ക് വട്ടും, അതിൽ കൂടുതൽ സ്നേഹവുമുള്ള കൂട്ടുകാർ ഉണ്ടെങ്കിൽ ലൈഫ് സ്വർഗ്ഗമാണ്.