ഉരുണ്ടുകളി ഇല്ലാരുന്നേൽ, ശിവരാമൻ ചിലപ്പോ ഈ ലൗ സ്റ്റോറി വർക്ഔട്ട് ആക്കിയേനേ

0
173

Amal Manmadhan

നാട്ടിൽ കുടുംബം ആകെ പട്ടിണി. അമ്മ ഓപ്പറേഷന് കാത്തുകിടക്കുന്നു. പെങ്ങളെ അളിയൻ വീട്ടിൽ കൊണ്ടുവന്നാക്കിയിട്ടു പോയി. എങ്ങനെയെങ്കിലും രക്ഷപെടാൻ മുംബൈയിൽ എത്തിയപ്പോ,ആകെ കൈയിൽ ഉണ്ടായിരുന്ന പൈസയും പോയി, വിസ വാഗ്ദാനം ചെയ്ത ഏജന്റും മുങ്ങി. കൂട്ടുകാരൻ പറഞ്ഞ വഴിയേ പോയി, ഒരു ബാങ്ക് കൊള്ളയിൽ ചെന്നു ചാടി ഒടുക്കം അതിന്റെ തലവൻ ആണേൽ അറസ്റ്റിൽ. അയാൾ ഒറ്റുമോ ഇല്ലയോ എന്നറിയില്ല.

ഇതിനിടക്ക് ഒളിച്ചിരിക്കാൻ ഒരു വീട്ടിൽ ചെന്ന് കേറി. അവിടെ ആണേൽ വേറൊരുത്തന്റെ സൗണ്ട് ആയി അഭിനയിക്കണം. ഒന്നും പോരാഞ്ഞിട്ട് ലോക ഉടായിപ്പായ ഒരു പെണ്ണിനെ ഫോളോ ചെയ്യണം, അവളുടെ കാമുകൻ വക്കീലിനെ കൈയിലെടുക്കണം. ഇത്രേം ചുമട് ചുമക്കുമ്പോ ഇല്ലാത്ത രോഗവും പറഞ്ഞു ആസ്പത്രിയിലായ കൂട്ടുകാരനെ രക്ഷിക്കാൻ ഡോക്ടറായി അഭിനയിക്കണം, അവിടത്തെ ഡോക്ടർമാരുടെയും ബന്ധുക്കളുടെയും മുന്നിൽ കട്ടക്ക് പിടിച്ചുനിൽക്കണം

ഒരുപക്ഷേ ഈ 10 ടൺ ഉരുണ്ടുകളികളുടെ തലച്ചുമട് ഇല്ലാരുന്നേൽ, ശിവരാമൻ ചിലപ്പോ ഈ ലൗ സ്റ്റോറി വർക്ഔട്ട് ആക്കിയേനേ….An undiscovered 3 second longer romantic story from kakkakuyil. പ്രിയൻ ജീ….ഈ കൂട്ടയോട്ടത്തിനിടക്ക് ഇങ്ങേർ ഇതൊക്കെ എങ്ങനെ കയറ്റി വെക്കുന്നു ആവോ.