മമ്മുക്ക പലവിധ സംവിധായകരുടെ കൂടെ വർക്ക് ചെയുമ്പോൾ അദ്ദേഹത്തിന് അവരോടു അടിസ്ഥാനപരമായ ഒരു വിശ്വാസം ഉണ്ടെന്നു അമൽനീരദ്‌. ഇപ്പോൾ നൂറുകോടി ക്ലബിൽ ഇടംനേടിയ ഭീഷ്മയുടെ റിലീസിന് മുൻപുള്ള പ്രൊമോഷൻ പരിപാടിയിൽ ആണ് അമൽ ഇങ്ങനെ പറഞ്ഞത്.. എന്തുകൊണ്ട് ഭീഷ്മയ്ക്ക് ടിക്കറ്റ് എടുക്കണം എന്ന ഒരാളുടെ ചോദ്യത്തിന് ‘ഒന്ന് ടിക്കറ്റ് എടുത്തു നോക്ക്’ എന്ന് മമ്മുക്കയെ കൊണ്ട് പറയാൻ പ്രേരിപ്പിച്ചതും ആ വിശ്വാസത്തിനു പുറത്താണ്. കാരണം അദ്ദേഹം അങ്ങനെ പറയുമ്പോൾ ആ സിനിമ കണ്ടിരുന്നില്ല എന്നും അത് ആ സിനിമയ്ക്ക് പുറത്തുള്ള തന്റെ വിശ്വാസത്തിനു പുറത്താണ് എന്നും അമൽ പറയുന്നു. മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമൽ ഇത്തരമൊരു അഭിപ്രായം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത്. അമലിന്റെ വാക്കുകൾ ഇങ്ങനെ

“മമ്മൂക്ക ഒരുപാട് പേരുടെ കൂടെ ഇങ്ങനെ വര്‍ക്ക് ചെയ്യുന്നത് ഒരു ബേസിക്ക് വിശ്വാസത്തിലാണ്. ഈയിടെ ഭീഷ്മ പര്‍വ്വത്തിന്റെ കാര്യത്തില്‍ ‘ ഒന്ന് ടിക്കറ്റെടുത്ത് നോക്ക്’ എന്ന് പറയുമ്പോള്‍ അദ്ദേഹം പടം കണ്ടിട്ടുണ്ടായിരുന്നില്ല. അത് പടത്തിന്റെ മുകളിലുള്ള വിശ്വാസത്തിന്റെ പുറത്താണ്. ആ വിശ്വാസം അദ്ദേഹം എല്ലാവര്‍ക്കും കൊടുത്തിട്ടുമുണ്ട്. അത് ഒരുപാട് യുവ സംവിധായകര്‍ വളരെ പോസിറ്റീവായി ഉപയോഗിച്ചിട്ടും ഉണ്ട്,’ – അമല്‍ പറഞ്ഞു.

Leave a Reply
You May Also Like

വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ ആദ്യചിത്രം “പന്തം” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ ആദ്യചിത്രം “പന്തം” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി ‘വെള്ളിത്തിര പ്രൊഡക്ഷൻസ്‌’ നിർമ്മിക്കുന്ന സിനിമയുടെ ടൈറ്റിൽ…

സൽമാൻ ഖാൻ ചിത്രം ടൈഗർ 3: ടവൽ ഫൈറ്റിൽ കത്രീന കൈഫിനൊപ്പം പോരാടുന്ന നടി ആരാണെന്ന് അറിയാമോ, ഹോളിവുഡിലെ ഒരു സ്റ്റണ്ട് വുമൺ എന്ന നിലയിൽ അവർ പ്രശസ്തയാണ്

സൽമാൻ ഖാൻ ചിത്രം ടൈഗർ 3 ദീപാവലിക്ക് ഒരു പൊട്ടിത്തെറിയാണ് പ്രതീക്ഷിക്കുന്നത് . ചിത്രത്തെ കുറിച്ച്…

ഫിലിം മേക്കേഴ്സ് ഒന്നോർക്കണം, ബീഫ് എന്ന് കേൾക്കുമ്പോ തന്നെ എല്ലാ മലയാളികളുടെയും രോമം എണീറ്റ് നിന്ന് ഡാൻസ് കളിക്കില്ല

പാച്ചുവും അത്ഭുതവിളക്കും Nayana Nambiar ശ്രീ സത്യൻ അന്തിക്കാടിന്റെ ഇന്നസെന്റിനെ കുറിച്ചുള്ള ഒരു ഓർമ്മകുറിപ്പ് വായിച്ചപ്പോഴാണ്…

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Renjith Joseph പൊന്നിയൻ സെൽവനൊരു വമ്പൻ ഹിറ്റാവാനുള്ളൊരു കാരണം ആ പുസ്തകം അല്ലെങ്കിലാ കഥ തമിഴ്…