ഭീഷ്മയിൽ മറ്റെല്ലാ താരങ്ങളെയും എൺപതുകളിൽ ആക്കിയപ്പോൾ ഷൈൻ എൺപതുകളിൽ ജീവിക്കുകയായിരുന്നു എന്ന് സംവിധായകൻ അമൽ നീരദ്. “പീറ്റർ എന്ന കഥാപാത്രം അദ്ദേഹം ചെയ്‌താൽ സൂപ്പറാകുമെന്നു എനിക്കറിയാമായിരുന്നു. ചിത്രീകരണം ആരംഭിച്ചതുമുതൽ വളരെ പാഷനോടെയാണ് അദ്ദേഹം സിനിമയെ സമീപിച്ചത്. കോസ്റ്യൂം ധരിച്ചാൽ ഡ്രെസിൽ ചുളിവ് വീഴുമെന്നു പേടിച്ചു ഇറുക്കാറുപോലും ഇല്ല. പാന്റ്സിന്റെ ഫോൾ നന്നായി വരാൻ മൂന്നോനാലോ അണ്ടർവെയർ ധരിച്ചാണ് അദ്ദേഹം അഭിനയിച്ചത്. ഇതൊന്നും ആരും ആവശ്യപ്പെട്ടിട്ടല്ല ഷൈൻ ചെയ്തത്. ഷൈനിന്റെ ആ വൈറലായ സ്റ്റെപ്പ് അദ്ദേഹത്തിന്റെ തന്നെ കൊറിയോഗ്രഫിയാണ്… “. അമൽ നീരദ് പറഞ്ഞു
***