ജ്യോതിർമയിയെ ആരും മറന്നിട്ടില്ലല്ലോ അല്ലെ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
45 SHARES
542 VIEWS

ജ്യോതിർമയി എന്ന നടിയെ ആരും മറക്കാൻ വഴിയില്ല. തെന്നിന്ത്യൻ ഭാഷകളായ മലയാളം, തമിഴ്, തെലുങ്ക് എന്നിവ കൂടാതെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും കഴിവ് തെളിയിച്ച അഭിനേത്രിയാണ് ജ്യോതിർമയി. ഒരു സീരിയൽ താരമായിരുന്ന ജ്യോതിർമയി പൈലറ്റ് എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയാണ് സിനിമയിൽ വന്നത് . മീശമാധവൻ എന്ന സിനിമയോടെയാണ് താരത്തെ പ്രേക്ഷകർ ശ്രദ്ധിച്ചുതുടങ്ങിയത്. അതിൽ ജ്യോതിർമയി അഭിനയിച്ച ‘ചിങ്ങമാസം’ എന്ന പാട്ട് അക്കൊല്ലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. 2009 ൽ ഇറങ്ങിയ ആന്തോളജി ചിത്രമായ കേരളകഫെയിലെ ‘ലളിതം ഹിരണ്മയം’ എന്ന കഥയിൽ അഭിനയിച്ചതിന് ശേഷം താരത്തെ സിനിമയിൽ കണ്ടിട്ടില്ല.

സംവിധായകൻ അമൽനീരദിനെ വിവാഹം കഴിച്ച ജ്യോതിർമയി പൂർണ്ണമായും അഭിനയരംഗത്തു നിന്നും വിട്ടുനിൽക്കുകയാണ്. അമൽ നീരദിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് ജ്യോതിർമയിയെ കുറിച്ച് ആരാധകർ അറിയുന്നത് തന്നെ. ലോക് ഡൌൺ കാലത്തു അമൽ പങ്കുവച്ച ജ്യോതിർമയിയുടെ തല മുണ്ഡനം ചെയ്ത ഫോട്ടോ വൈറലായിരുന്നു. ജ്യോതിർമയിയുടെയും അമൽ നീരദിന്റേയും പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് ഇരുവരുടെയും വിവാഹവാര്ഷികമാണ്.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്