Amal Noushad

അയാൾക്ക് ആർത്തിയാണ്, പണത്തോടല്ല

കഴിഞ്ഞ 50 വർഷമായി ആ ആർത്തിയും പേറിയാണ് അയാൾ നടക്കുന്നത്. ആ ഒരു അവസ്ഥയിൽ നിന്നും അയാൾക്കൊരിക്കലും രക്ഷയില്ല. എന്നെങ്കിലും രക്ഷപ്പെടാം എന്ന് വിചാരിച്ചാലും മനസ്സ് അയാളെ അതിനു സമ്മതിക്കുകയില്ല. ആ ആർത്തി അയാളെ വരിഞ്ഞു മുറുകുകയാണ്. അയാൾക്ക് പ്രിയപ്പെട്ട സിഗരറ്റു പുകകൾ എടുക്കാൻ ആ ആർത്തി അയാളെ സമ്മതിക്കുന്നില്ല. ഇഷ്ടപ്പെട്ടൊരു ഭക്ഷണം May be an image of 1 person, beard and standingആവശ്യത്തിന് കഴിക്കാൻ പോലും അയാൾക്ക് അനുവാദമില്ല. എന്നെങ്കിലുമൊന്നു വഴിമാറി ചിന്തിക്കുവാൻ അയാൾക്ക് തോന്നിയാൽ അത് അയാളെ ഭയപ്പെടുത്തും. പുതിയ തലമുറ വരുന്നുണ്ട്. അവർക്കു വേണ്ടി വഴി മാറിക്കൊടുക്കേണ്ടി വരും. അയാൾക്കറിയാം ഒരിക്കലും അയാൾ പണികഴിപ്പിച്ചിട്ട സിംഹാസനം ഏതു പുതു തലമുറയും കവർന്നു കൊണ്ട് പോകില്ല എന്ന്. എങ്കിലും അയാൾക്കൊരു ഭയമാണ്. സ്വാർത്ഥതയാണ്. ആ സ്വാർത്ഥതയാണല്ലോ പുതുതായി വരുന്ന സംവിധായകരെ മറ്റാരും കണ്ണും വക്കും മുൻപേ തട്ടിയെടുക്കാൻ അയാളെ പ്രേരിപ്പിക്കുന്നത്. നല്ലൊരു കഥ കേട്ടാൽ അയാൾക്കന്നു ഉറക്കമുണ്ടാകില്ല. കഥ പറഞ്ഞയാളെ അയാൾ വിളിച്ചു ശല്യപ്പെടുത്തിക്കൊണ്ടേ ഇരിക്കും. എങ്ങാനും ആ കഥയിലെ നായകനു മറ്റാരുടെയെങ്കിലും മുഖമായിരിക്കുമോ കഥപറഞ്ഞയാൾ കണ്ടു കാണുക എന്നുള്ള ഭയത്താൽ ആണത്. അത്രക്കും നല്ല കഥയ്ക്ക് മറ്റാരുടെയും മുഖത്തേക്കാൾ തന്റെ മുഖമല്ലേ ചേരുക എന്നുള്ള സ്വാർത്ഥമായ, ആർത്തി നിറഞ്ഞ ചിന്ത അയാൾക്കല്ലാതെ പിന്നെ ആർക്കാണ് ഉണ്ടാവുക. ഊണിലും ഉറക്കത്തിലും അയാൾ സ്വാർത്ഥനാണ്, അടങ്ങാത്ത ആർത്തിയും ആണ്. പലപ്പോഴും തോന്നും ഇയാൾ എന്താണ് ഇങ്ങനെ എന്ന്. ഒരുപാട് പരിമിതികൾ വച്ച് കൊണ്ട് ഈ ആർത്തി കാണിക്കുന്നതെന്തിനെന്നു? 70 വയസ്സാകുന്നു ഈ നിമിഷത്തിലും അയാൾക്ക് വേറെന്തിനെയെങ്കിലും കുറിച്ച് ചിന്തിച്ചു കൂടെ എന്ന്. പക്ഷെ അവസാനം നമുക്ക് തന്നെ മനസ്സിലാകും. അങ്ങനെ അയാൾ ചിന്തിച്ചിരുന്നെങ്കിൽ, നമ്മൾ ഇത്രകണ്ട് സിനിമകൾ ഇഷ്ടപ്പെടുമായിരുന്നോ ? മലയാളികൾ എന്ന് പറയുമ്പോൾ ഉണ്ടാകുന്ന ഒരു ഐഡൻറ്റിറ്റിക്ക് ഒരു പൂർണത എത്തുമായിരുന്നു? ശരിയാണ്, അയാൾ അങ്ങനെ സ്വാർത്ഥനായിരുന്നില്ലെങ്കിൽ, ആർത്തിയോടെ ജീവിച്ചിരുന്നില്ലെങ്കിൽ, ഇന്നും സിനിമ സ്വപ്നം കണ്ടു അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരുപാട് ആത്മാക്കൾ ഉണ്ടാകുമായിരുന്നു. പലരും സ്വപ്നം കാണാൻ തന്നെ മടിക്കുമായിരുന്നു. നിങ്ങളുടെ ആ സ്വാർത്ഥതയുടെ ഭാഗമാകാൻ ഒരുപാട് ആഗ്രഹിക്കുന്നു. ഞങ്ങൾക്കും പകർന്നു തരിക ആ ആർത്തി. പണത്തോടല്ല , സിനിമയോട്.

You May Also Like

തിരുവിതാംകൂറില്‍ നായികയെ ലാലിന്, കൊച്ചിമുതൽ കോഴിക്കോട് വരെ മമ്മൂട്ടിക്കു, കണ്ണൂരിൽ പിണറായിവിജയന് !

ഒരു രാത്രി അനന്തമായ ആഫ്രിക്കന്‍ ആകാശത്തെ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങള്‍ക്കുകീഴില്‍ മുഫാസ മകന് ജിവിതത്തിലെ അന്തര്‍ധാരകളുടെ സങ്കീര്‍ണതകള്‍ പറഞ്ഞു കൊടുക്കുന്നു. അച്ഛന്റെ

ആപ്പിള്‍ സ്റ്റോറുകളെ കുറിച്ചുള്ള ചില “രഹസ്യങ്ങള്‍”

ഐഫോണും ഐപാഡും തുടങ്ങി ആപ്പിളിന്റെ ലാപ് ടോപ്‌ വരെ ലോകത്തെ ഏറ്റവും വിലയേറിയ ടെക് ഉല്‍പ്പനങ്ങളായി വിലസുന്ന വേളയില്‍

കമ്പ്യൂട്ടറില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍

വാട്ട്‌സ്ആപ് വെബിലും ഇപ്പോള്‍ ഉപയോഗിക്കാം. വാട്സ് ആപ്പ് പിസി വഴിയാകുമ്പോള്‍ പിന്നെ ഫോണ്‍ ഉപയോഗിക്കേണ്ട കാര്യമില്ലല്ലോ

ജുറാസിക് വേള്‍ഡിലെ ദിനോസറുകളെ നിര്‍മ്മിച്ചത് എങ്ങനെ?

പ്രശസ്ത ഹോളിവുഡ് ചിത്രം ‘ജുറാസിക് പാര്‍ക്കിന്റെ’ നാലാം ഭാഗമായ ‘ജുറാസിക് വേള്‍ഡ്’