എസ് പി ബിയും യേശുദാസും

77

Amal Santhosh

എസ് പി ബിയും യേശുദാസും

ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഏറ്റവും മികച്ച ഗായകർ രണ്ടുപേരും ദക്ഷിണേന്ത്യയിൽ നിന്നാണ്. ഏകദേശം 50 വർഷ കാലയളവിൽ രണ്ടുപേരും കൂടി നമുക്ക് സമ്മാനിച്ചത് 80000ൽ പരം ഗാനങ്ങളാണ്. ഒരാൾക്ക് തന്റെ ജീവിതകാലം മുഴുവൻ കേൾക്കാനുള്ളത്ര ഗാനങ്ങൾ ഇവർ രണ്ടുപേരും നൽകിയിട്ടുണ്ട്. പക്ഷെ ഇവർ ഒരുമിച്ച് പാടിയ പാട്ടുകൾ എടുത്താൽ അവ വിരലിലെണ്ണാൻ മാത്രമേ ഉള്ളൂ.

അവയിൽ മിക്കവര്ക്കും സുപരിചിതവും പ്രിയപ്പെട്ടതും ദളപതിയിലെ ‘കാട്ടുകുഴിലിൻ’ എന്ന ഗാനം ആയിരിക്കും. ഇളയരാജയുടെ സംഗീതത്തിൽ യേശുദാസ് മമ്മൂട്ടിക്ക് വേണ്ടിയും, SPB രജനിക്ക് വേണ്ടിയും പാടിയ iconic സോങ്. പക്ഷെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്‌ ഈ പാട്ട് പിറക്കുന്നതിന് ഒരു വ്യാഴവട്ടകാലം മുൻപേ പിറന്നിരുന്നു.

Yesudas: SPB and Yesudas shoot for a song together | Tamil Movie News -  Times of Indiaസർപ്പം എന്ന ചിത്രത്തിന് വേണ്ടി കെ ജെ ജോയിയുടെ സംഗീതത്തിൽ പ്രേംനസീറിന് വേണ്ടി യേശുദാസും, രവികുമാറിന് വേണ്ടി എസ് പി ബിയും വേണ്ടി പാടിയ ‘സ്വർണമീനിന്റെ ചേലൊത്ത’ എന്ന ഗാനമാണത്. യേശുദാസിനും, SPB ക്കും പുറമെ പി സുശീലയും, വാണി ജയറാമും കൂടി ആയപ്പോൾ നാല് പ്രതിഭകളുടെ സംഗമം ആണ് ആ പാട്ടിൽ കാണാൻ കഴിഞ്ഞത്. അതിലൊരാൾ നമ്മെ വിട്ടു പോയിരിക്കുന്നു.നികത്താൻ കഴിയാത്ത വിടവ് തന്നെയാണ്. പക്ഷെ ബിജിപാൽ പറഞ്ഞപോലെ “നമുക്കറിയാൻ പാടില്ലാഞ്ഞിട്ടാണ്, അങ്ങേര് പാടിക്കൊണ്ടേയിരിക്കും…”❤️

നബി : ഇവർ രണ്ടുപേരും ചേർന്ന് പാടിയ അധികർക്കുമറിയാത്ത ഒരു ഗാനം കൂടിയുണ്ട്. അതിൽ മമ്മൂട്ടിക്ക് വേണ്ടി യേശുദാസും, മോഹൻലാലിനു വേണ്ടി SPB യുമാണ് പാടിയിരിക്കുന്നത്😍