ആ വനിതാ പൈലറ്റ് ഇതാ; പൊന്നാനിയില്‍ വേരുകള്‍; ജീവിതത്തിലും അതേ വേഷം

127

Amal Tomy

ആ വനിതാ പൈലറ്റ് ഇതാ; പൊന്നാനിയില്‍ വേരുകള്‍; ജീവിതത്തിലും അതേ വേഷം..

സിനിമ തിയറ്ററിലായിരുന്നെങ്കിൽ എന്ന് ഓരോ സൂര്യ ആരാധകനും ആഗ്രഹിച്ച് പോകുന്ന തരത്തിൽ വിജയം സ്വന്തമാക്കി മുന്നേറുകയാണ് സൂരരൈ പോട്ര്. അഭിനയ മികവ് കൊണ്ട് ഓരോത്തരും ഒന്നിനൊന്ന് മികച്ച് നിൽക്കുന്ന സിനിമ ഇതിനോടകം പ്രേക്ഷകപ്രശംസ നേടി കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും സിനിമയെ കുറിച്ചുള്ള വിവരങ്ങൾ നിറയുകയാണ്. ഇക്കൂട്ടത്തിലൊരാളാണ് സിനിമയുടെ ക്ലൈമാക്സിൽ എത്തുന്ന പൈലറ്റ്.സിനിമയുടെ എൻഡ് ടൈറ്റിൽ കാർഡ് കാണിക്കുന്ന നിമിഷങ്ങളിലാണ് വിമാനത്തിൽ നിന്ന് ഇറങ്ങി വരുന്ന വനിതാ പൈലറ്റിനെ കാണിക്കുന്നത്. ഈ പെൺകുട്ടിയാണോ വിമാനം പറത്തിയത് എന്ന് ഉർവശിയുടെ കഥാപാത്രം അമ്പരപ്പോടെ ചോദിക്കുന്ന ചോദ്യം അകമ്പടിയായാണ് ഇവരെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ സിനിമയിൽ മാത്രമല്ല ജീവിതത്തിലും പൈലറ്റാണ് വർഷ നായർ എന്ന ഈ യുവതി. ചെന്നൈ സ്വദേശിയായ വർഷ ഇൻഡിഗോയിലെ പൈലറ്റാണ്. ഭർത്താവ് ലോഗേഷ് എയർ ഇന്ത്യയിൽ പൈലറ്റും. സംവിധായിക സുധ കൊങ്ങരയുടെ ക്ഷണം സ്വീകരിച്ചാണ് വർഷ ഈ സിനിമയിലേക്ക് എത്തുന്നത്. കേരളത്തിൽ പൊന്നാനിയിൽ കുടുംബ വേരുകളുള്ള വർഷ കുടുംബവുമൊത്ത് ചെന്നൈയിലാണ് കഴിയുന്നത്. സിനിമയുടെ ക്ലൈമാക്സ് രംഗത്തിന് ശേഷം വരുന്ന പൈലറ്റായ പെൺകുട്ടി ആരെന്ന് തിരഞ്ഞ് സൂരരൈ പോട്ര് ആരാധകരാണ് വർഷയുടെ ഇൻസ്റ്റഗ്രാം കണ്ടെത്തിയത്. എയർ ഡെക്കാൻ എന്ന ലോ ബഡ്ജറ്റ് എയർലൈൻസ് സ്ഥാപകനായ ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥ് എഴുതിയ ആത്മകഥ ‘സിംപ്ലി ഫ്ലൈ’ എന്ന പുസ്തകത്തെ ആധാരമാക്കി സംവിധായിക സുധ കൊങ്ങര ഒരുക്കിയ സൂരരൈ പോട്ര് സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമെന്നാണ് ഇതിനകം നിരൂപകരും പ്രേക്ഷകരും പുകഴ്ത്തിയിരിക്കുന്നത്.