Alfy Maria

ഒരുപാട് സിനിമകൾ മലയാള സിനിമ ഇൻഡസ്ട്രിയിൽ മുമ്പും ഇപ്പോഴും കേട്ട് വരുന്ന ഒരു അപവാദമാണ് നല്ല ത്രില്ലറുകൾ ഇറങ്ങുന്നില്ല എന്നത്. പലപ്പോഴും കൊട്ടിഘോഷിച്ച് എത്തുന്ന ത്രില്ലരുകൾ തീയേറ്ററിൽ എത്തുമ്പോൾ പാടെ പരാജയ പെടുന്ന ഒരു കാഴ്ച ആണ് കാണാറുള്ളത്. എന്നാ അമലയിലേക്ക് വരുമ്പോൾ കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്.സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും വല്ലാത്തൊരു ഫീൽ സമ്മാനിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

ആദ്യാവസാനം ത്രില്ലടിച്ച് കാണാൻ പറ്റിയ ഒരു ചിത്രമാണ് അമല സിനിമയിലേക്ക് വരുമ്പോൾ അമല എന്ന കേന്ദ്ര കഥാപാത്രം ആയി എത്തിയത് അനാർക്കലി മരക്കാർ ആയിരുന്നു. നടിയുടെ കരിയറിലെ നാഴികക്കല്ല് ആയിരിക്കും ഈ ചിത്രം. അത്രയ്ക്ക് ഗംഭീരമായി അനാർക്കലി അഭിനയിച്ചിട്ടുണ്ട് അമലയിൽ ഒരു പക്ഷേ വേറെ ആരു ചെയ്താലും ആ കഥാപാത്രത്തെ ഇത്രയും മികച്ചത് ആക്കാൻ പറ്റില്ല അത് 100% ഉറപ്പ് ആണ്.അനാർക്കലി എന്ന നടിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷം ഏതെന്ന് ചോദിച്ചാൽ ഇനി ഒരു മടിയും കൂടാതെ പറയാൻ കഴിയും അത് അമലയിലെത് ആണെന്ന്.

പകയും പ്രതികാരവും ദേഷ്യവും എല്ലാം എന്ത് അനായാസം ആയി ആണ് അനാർക്കലി അവതരിപ്പിച്ചത്.പ്രേത്യകിച്ചു അവസാന 20 മിനുട്ടോളം അനാർക്കലി എന്ന നടിയുടെ അഭിനയം കൊണ്ടുള്ള അഴിഞ്ഞാട്ടം ആണ് സ്ക്രീനിൽ കാണാൻ കഴിഞ്ഞത്. കഥാപാത്രത്തെ തെരെഞ്ഞടുക്കുന്ന കാര്യത്തിൽ മറ്റു നടിമാർ അനാർക്കലിയെ കണ്ടു പഠിക്കേണ്ടി ഇരിക്കുന്നു. ഇത് വെറുതെ പറയുന്നത് അന്നെന്ന് നിങ്ങൾക്ക് തോന്നുന്നു എങ്കിൽ ഒരു വട്ടം അമല കണ്ടാൽ മതി ഞാൻ പറഞ്ഞ കാര്യത്തോട് നിങ്ങളും പൂർണമായും യോജിക്കും.

ഒരു കാര്യം ഉറപ്പ് തരാം അമല മലയാള സിനിമ ഇൻഡസ്ട്രിക്ക് ഒരു പുത്തൻ ഉണർവ് നൽകാൻ പോകുന്ന സിനിമ ആയിരിക്കും. അത് പോലെ അനാർക്കലി എന്ന നടിയുടെ കരിയർ മാറ്റാൻ പോകുന്ന ഒരു സിനിമയും അമല തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ ആണ് കൊറിയൻ സിനിമകൾ കണ്ട് വെള്ളമിറക്കുന്ന മലയാളികൾക്ക് അഭിമാനിക്കാവുന്ന ചിത്രം കൂടിയാണ് അമല.

Leave a Reply
You May Also Like

യാഷ് ചോപ്രയുടെ പ്രണയകാവ്യം ദിൽ തോ പാഗൽ ഹേ 25 വർഷം പൂർത്തിയാക്കി

Bineesh K Achuthan യാഷ് ചോപ്രയുടെ പ്രണയകാവ്യം ദിൽ തോ പാഗൽ ഹേ (DTPH) ഇന്നലെ…

ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ജോഡി ഷാരൂഖും ദീപിക പദുക്കോണും, ഫയർ വർക്കിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കരുത്, ജവാനിലെ പട്ടാസാ എന്ന വീഡിയോ ഗാനം

ജവാനിലെ പട്ടാസാ എന്ന വീഡിയോ ഗാനം റിലീസ് ചെയ്തു . ഷാരൂഖും ദീപിക പദുക്കോണും ആണ്…

മരിക്കുന്നതിനുമുമ്പ് കരാർ ഒപ്പിട്ട സിനിമകളുടെയും, അഭിനയിച്ചുകൊണ്ടിരുന്ന സിനിമകളുടെയും ലിസ്റ്റ് കാണുമ്പോളറിയാം അവരെ കാത്തിരുന്നത് എത്രയെത്ര വമ്പൻ ഹിറ്റുകൾ ആണെന്ന്

Shameer K Mohammed പേരിലെ ദിവ്യത്വം അഭിനയത്തിലും കാണിച്ച അസാമാന്യ പ്രതിഭ… മറ്റു നക്ഷത്രങ്ങളേക്കാൾ തിളക്കം…

സംവിധായകൻ അജയ് ഭൂപതിയുടെ പാൻ ഇന്ത്യൻ ചിത്രം ‘ചൊവ്വാഴ്ച്ച’; റിലീസ് തിയ്യതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

സംവിധായകൻ അജയ് ഭൂപതിയുടെ പാൻ ഇന്ത്യൻ ചിത്രം ‘ചൊവ്വാഴ്ച്ച’; റിലീസ് തിയ്യതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ,…