അമല

അനാർക്കലി മരിയ്ക്കാറും ശരത് അപ്പാനിയും പ്രധാന വേഷത്തിലെത്തി നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമായ “അമല” പുറത്തിറങ്ങി. മസ്കോട്ട് പ്രൊഡക്ഷൻസിന്റെയും ടോമ്മൻ എന്റർടെയ്ൻമെൻസിന്റെയും ബാനറിൽ മുഹ്സിന നിഷാദ് ഇബ്രാഹിം നിർമ്മിക്കുന്ന ചിത്രം ഒരേ സമയം മലയാളത്തിലും തമിഴിലും,തെലുങ്കിലും ഉൾപ്പെടെ 3 ഭാഷകളിൽ ഒരുക്കിയ ഒരു സസ്‌പെൻസ് സൈക്കോ ത്രില്ലർ ആണ്. ചിത്രം മികച്ച പ്രേക്ഷകാഭിപ്രായങ്ങളാണ് നേടുന്നത്. പ്രക്ഷകാഭിപ്രായങ്ങൾ ഇങ്ങനെ

കടപ്പാട് : Cinema Kottaka

ചില സിനിമകൾ കണ്ടു കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങൾ നമ്മുടെ മനസ്സിനെ വേട്ടയാടപ്പെടാറില്ലേ അത്തരത്തിൽ നമ്മുടെ മനസ്സിനെ വേട്ടയാടുന്ന ഒരു സിനിമ ആണ് അമല. ചിത്രം കണ്ട് കഴിയുമ്പോൾ അതിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മനസ്സിനെ വേട്ടയാടാൻ തുടങ്ങും.

വേട്ടക്കാരന്റെ കെണിയിൽ നിന്ന് രക്ഷപെടുന്ന ഇരയുടെ കഥ ആണ് അമല പറയുന്നത്. നമ്മൾ ഇത് വരെ കണ്ട ത്രില്ലർ സിനിമകളും ആയി ഒരു സാമ്യം ഇല്ലാതെ ആണ് അമല അണിയിച്ചു ഒരുക്കിയിരിക്കുന്നത്. പക്കാ സൈക്കോ ത്രില്ലർ ആണ് സിനിമ. അമല എന്ന പെണ്കുട്ടിക്ക് ഒരു രാത്രി നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അവൾ അതിനെ അതി ജീവിക്കുന്നതും ഒക്കെ തുടക്കം മുതൽ ഒടുക്കം വരെ ആകാംഷയുടെ മുൾ മുനയിൽ നിർത്തി കൊണ്ട് ഒരുക്കുന്നതിൽ സംവിധായകൻ 100% വിജയിച്ചു. ശരിക്കും ഓരോ സീൻ കഴിയുമ്പോഴും അടുത്തത് എന്താണ് എന്ന് പിടി തരാത്ത മേക്കിങ്.

അമല എന്ന ടൈറ്റിൽ കഥാപാത്രം ആയി അനാർക്കലി മരിയ്ക്കാറിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങൾ ശരിക്കും അനാർക്കലി ആ കഥാപാത്രം ആയി ജീവിക്കുക ആയിരുന്നു എന്ന് വേണം പറയാം. ഒരു പക്ഷേ വേറെ ആരു ചെയ്താലും ആ കഥാപാത്രത്തെ ഇത്രയും മികച്ചത് ആക്കാൻ പറ്റില്ല. അത് പോലെ തന്നെ ശരത് അപ്പാനി ചെയ്ത ബേസിൽ എന്ന കഥാപാത്രം. മലയാളത്തിൽ ഏറ്റവും കഴിവുള്ള യുവ നടൻ ആരാണ് എന്നു ചോദിച്ചാൽ അമല കണ്ട ആരും പറയും അത് ശരത് അപ്പാനി ആണെന്ന്. അത്രയും മനോഹരം ആക്കി ശരത് ആ വേഷം ചെയ്തു ശരത്തിന്റെ ആ കഥാപാത്രം സ്വഭാവം എല്ലാം സസ്പെൻസ് ആണ് കാരണം അത് നിങ്ങൾ സിനിമ കണ്ടൽ മാത്രമേ മനസ്സിലാകൂ.

അത് പോലെ ശ്രീകാന്ത് അവതരിപ്പിച്ച ഇൻവെസ്റ്റിഗേഷൻ ഓഫീസർ അലി അക്ബർ ഇത് വരെ കണ്ട പോലീസ് വേഷങ്ങളിൽ നിന്ന് എല്ലാം വ്യത്യസ്ത ആയിരുന്നു. ആ വേഷം ശ്രീകാന്തിന്റെ കയ്യിൽ ഏൽപ്പിച്ച സംവിധായകന് നല്ലൊരു കയ്യടി കൊടുക്കണം.കാരണം ഇത്രേ പവർ ഫുൾ ആയ ഒരു കഥാപാത്രം എത്ര അനായാസം ആയി ആണ് ശ്രീകാന്ത് അവതരിപ്പിച്ചത്. അത് പോലെ തന്നെ ചിത്രത്തിലെ ഓരോ കഥാപാത്രം ആയി വന്നവർ എല്ലാം അവരുടെ വേഷം ഭംഗിയായി തന്നെ ചെയ്തു.

എടുത്തു പറയേണ്ട ഒന്നാണ് സിനിമയുടെ പാട്ടുകൾ മികച്ച പാട്ടു ഒരുക്കിയ ഗോപി സുന്ദറും കഥയുടെ ഒഴുക്കിന് അനുസരിച്ച് കിടിലം bgm ഒരുക്കിയ ലിജിൻ ബാമ്പിനോയും, അത് പോലെ മികച്ച രീതിയിൽ എഡിറ്റ് ചെയ്ത നൗഫൽ അബ്ദുള്ളയും ഓരോ ഫ്രയിമും മനോഹരം ആക്കിയ ക്യാമറാമാൻ അഭിലാഷ് ശങ്കറും ഇത്രെയും മികച്ച സിനിമാ സമ്മാനിച്ച നിഷാദ് ഇബ്രാഹിമും എല്ലാം ഈ സിനിമയുടെ വിജയത്തിന് കയ്യടി അര്ഹിക്കുന്നവർ. എന്തായാലും വരും ദിവസങ്ങളിൽ അമല ചർച്ച ചെയ്യപ്പെടും എന്നു ഉറപ്പ് ആണ്.
EXCELLENT REPORT ALL OVER/

**

Rakesh Radhakrishnan ·

അമല കണ്ടു. മികച്ച ഒരു ത്രില്ലർ തീയറ്ററിൽ അനുഭവിക്കാൻ പറ്റി എന്ന സന്തോഷത്തിനും അപ്പുറം ഇത്തരം ഒരു സിനിമ മലയാളത്തിൽ നിർമ്മിക്കപ്പെട്ടു എന്ന എക്‌സൈറ്റമെൻ്റ് ആണ് എൻ്റെ മനസ്സിൽ ഇപ്പൊൾ. കാമറ, മുസിക്, എഡിറ്റിങ്, എല്ലാം ഒന്നിനൊന്ന് മികവ് പുലർത്തിയ ചിത്രത്തിൻ്റെ നെടുന്തൂൺ എന്ന് പറയുന്നത് നിഷാദ് ഇബ്രാഹിം എന്ന സംവിധായകൻ തന്നെയാണ്. ട്രാഫിക്കിന് ശേഷം ഞാൻ ഇത്രയും ത്രില്ലടിച്ച് കണ്ട ഒരു മലയാള സിനിമ ഇതായിരിക്കും എന്നാണ് തോന്നുന്നത്.

ഇതുവരെ ആരും അങ്ങനെ പറയാൻ ശ്രമിച്ചിട്ടില്ലാത്ത ഒരു വിഷയം അതിഗംഭീരമായി ആവിഷ്കരിച്ച ഒരു സിനിമയാണ് അമല. അപൂർവമായി മാത്രമാണ് ഇങ്ങനെയുള്ള സിനിമകൾ ഇറങ്ങുന്നത്. പ്രത്യേകിച്ച് മലയാളത്തിൽ. അതിൻ്റെ ഒരു സ്വീകാര്യത അമല എന്ന ചിത്രത്തിന് വരും ദിവസങ്ങളിൽ കിട്ടും എന്നതിനുള്ള തെളിവാണ് സിനിമ തീർന്നപ്പോൾ കിട്ടിയ കയ്യടി. സൗണ്ടിന് നല്ല പ്രാധാന്യമുള്ള ചിത്രമായതിനൽ തീയേറ്ററിൽ കാണാൻ ഉദ്ദേശിക്കുന്നവർ നല്ല സൗണ്ട് സിസ്റ്റം ഉള്ള തീയേറ്ററുകൾ തന്നെ തിരഞ്ഞെടുക്കുക

***

Divin Das

മലയാളസിനിമ അധികം കൈവെക്കാത്ത പ്രമേയമാണ് അമല എന്ന ചിത്രം പറയുന്നത്. എന്നാല്‍ അതിലേക്ക് പൂര്‍ണ്ണമായ ശ്രദ്ധ കൊടുത്ത് സ്പൂണ്‍ഫീഡ് ചെയ്യാതെ ത്രില്ലര്‍ ട്രാക്ക് തന്നെ നിലനിര്‍ത്തി കാണിയെ പിടിച്ചിരുത്തുന്നതില്‍ വിജയിക്കുന്നുണ്ട് സിനിമ. ചിത്രത്തിന്‍റെ പ്രധാനവിജയം അതിന്‍റെ തിരക്കഥയാണ്. അതിന്‍റെ ഫ്രഷ്നസ് മേക്കിങ്ങിലും കാസ്റ്റിങ്ങിലും കൊണ്ടുവരാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അപ്പാനി ശരത്, അനാര്‍ക്കലി മരക്കാര്‍ എന്നിവരുടെയൊക്കെ കരിയര്‍ ബെസ്റ്റ് പ്രകടനമായാണ് അമല അനുഭവപ്പെട്ടത്. ചിത്രം ബില്‍ഡ് ചെയ്യുന്ന മൂഡ് കൃത്യമായി ആസ്വദിക്കാന്‍ തീയറ്റര്‍ കാഴ്ച്ച നിര്‍ബന്ധമാണ്. അമല മനുഷ്യര്‍ കാണേണ്ട, ചര്‍ച്ച ചെയ്യേണ്ട സിനിമയാണ്.


അനാർക്കലി മരയ്കാർക്കും ,ശരത് അപ്പാനിക്കും ഒപ്പം രജീഷാ വിജയൻ,ശ്രീകാന്ത്,സജിത മഠത്തിൽ,ചേലാമറ്റം ഖാദർ,ഷുഹൈബ്‌ എംബിച്ചി, നന്ദിനി, നൈഫ്, നൗഷാദ്, വൈഷ്ണവ്, ആൻമരിയ ബിട്ടോ ഡേവിഡ്സ്, എന്നീ താരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ക്യാമറ അഭിലാഷ് ശങ്കറും, സംഗീതം ഗോപി സുന്ദറും, എഡിറ്റിംഗ് നൗഫൽ അബ്‌ദുള്ളയും നിർഹിക്കുന്നു. ബിജിഎം.ലിജിൻ ബാമ്പിനോ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായൺ, സ്പെഷ്യൽ ട്രാക്ക് ശ്യാം മോഹൻ എം. എം, കാലയ്,ആർട്ട് ഷാജി പട്ടണം, മേക്കപ്പ് ആർ ജി വയനാടൻ,കൊസ്റ്റും മെൽവി ജെ, അമലേഷ് വിജയൻ, കളറിസ്റ്റ് ശ്രീക്ക് വാര്യർ, സൗണ്ട് ഡിസൈൻ രഞ്ജു രാജ് മാത്യു, സ്റ്റണ്ട് ഫയർ കാർത്തി, മിക്സിങ് ജിജുമോന് ടി ബ്രൂസ്,സ്റ്റിൽ അർജുൻ കല്ലിങ്കൽ, വിഷ്ണു, പ്രൊഡക്ഷൻ മാനേജർ എ. കെ ശിവൻ, പ്രോജക്ട് ഡിസൈനർ ജോബിൽ ഫ്രാൻസിസ് മൂലൻ,ലിറിക്‌സ് ഹരിനാരായണൻ ബി.കെ,മനു മഞ്ജിത്, ക്രിയേറ്റിവ് തിങ്കിങ് ഫിലിംസ്, മാർക്കറ്റിങ് ഒബ്‌സ്ക്യുറ പി ആർ. ഓ റിൻസി മുംതാസ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Leave a Reply
You May Also Like

താൻ അന്വേഷിക്കുന്ന ഒരു കുറ്റവാളിയിൽ ഒബ്‌സെസ്സ്ഡ് ആയ ഒരു പോലീസ് ഉദ്യോഗസ്ഥൻ

Vani Jayate 2018 ൽ പുറത്തിറങ്ങിയ ആദ്യഭാഗവും കഴിഞ്ഞ വാരം സ്ട്രീമിങ് തുടങ്ങിയ രണ്ടാം ഭാഗവും…

ഷോർട്ട് ഫിലിമിന്റെ കഥ എടുത്ത് വലിച്ചു നീട്ടി ബോറൻ സിനിമകളുടെ കുത്തൊഴുക്ക്…, കുറിപ്പ്

Chanthu S D സാർ ഒരുഗ്രൻ ത്രെഡ് കിട്ടിയിട്ടുണ്ട്, ഒരു സിനിമ ആക്കിയാൽ പൊളിക്കും !!!…

അമ്മയാകാനൊരുങ്ങുന്ന ദീപികയുടെ ആരോഗ്യ രഹസ്യം അറിയാമോ?

  തുടക്കം മുതൽ തന്നെ തൻ്റെ സൗന്ദര്യത്തിലും ആരോഗ്യത്തിലും ദീപിക അതീവ ശ്രദ്ധ പുലർത്തിയിരുന്നു. എന്നിരുന്നാലും,…

റിയൽ ലൈഫിലെ സർക്കിൾ ഇൻസ്പെക്ടറും സബ് ഇൻസ്പെക്ടറും തമ്മിൽ റീൽ ലൈഫിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ

റിയൽ ലൈഫിലെ സർക്കിൾ ഇൻസ്പെക്ടറും സബ് ഇൻസ്പെക്ടറും തമ്മിൽ റീൽ ലൈഫിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ Sebastian…