മലയാളം, തെലുഗു, തമിഴ് അഭിനേത്രിയാണ് അമല പോൾ . പഠനകാലങ്ങളിൽ മോഡലിങ്ങിൽ സജീവമായിരുന്നു അമല പോൾ. ഈ സമയത്താണ് സംവിധായകൻ ലാൽ ജോസ് അമലയെ തന്റെ നീലത്താമര എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചില്ല.പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി (2010) എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്കാരങ്ങൾ നേടി.
2011 ഇൽ ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയിൽ അഭിനയിച്ചു. തുടർന്ന് വികടകവി എന്ന തമിഴ് സിനിമയിലും. കുറഞ്ഞ ബഡ്ജറ്റിലുള്ള ഈ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിക്രം നായകനായ ദൈവതിരുമകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. തെലുങ്കിൽ രാം ഗോപാൽ വർമ്മയുടെ ബേജവാദായിൽ വേഷം ചെയ്ത് തെലുഗു സിനിമാ ലോകത്ത് പേരെടുത്തു. 2012 ൽ അമല പോൾ മോഹൻലാലിൻറെ നായികയായി അഭിനയിച്ച ജോഷി ചിത്രം റൺ ബേബി റൺ സൂപ്പർ ഹിറ്റ് ആയിരുന്നു. അതിനുശേഷം ഇറങ്ങിയ ഒരു ഇന്ത്യൻ പ്രണയകഥയും താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തിരുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സൂപ്പര് ഹിറ്റ് ചിത്രം കൈതിയുടെ റീമേക്ക് ” ഭോലാ” ആണ് അമലയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. അജയ് ദേവഗണിന്റെ നാലാമത്തെ സംവിധാന ചിത്രമായാണ് ഭോലാ ഒരുങ്ങുന്നത്. താരം തന്റെ വെക്കേഷനിലൂടെ കടന്നുപോയ ആഴ്ചകൾ ആണ് കടന്നുപോയത്. മാലിദീപിലും ലണ്ടനിലും എല്ലാം അടിച്ചുപൊളിക്കുകയായിരുന്നു താരം. മാലിദീപ് ഫോട്ടോകൾ വൈറലായിരുന്നു. ബീച്ചിൽ ബിക്കിനിയണിഞ്ഞ അമലയുടെ ചിത്രങ്ങൾ ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ സൈബർ സദാചാരക്കാർക്കു അത്ര രസിച്ചിട്ടും ഇല്ല.