മലയാളം, തെലുഗു, തമിഴ് സന്മകളിൽ സജീവമാണ് അമല പോൾ .സെന്റ് തെരേസാസ് കോളേജിൽ ബി.എ. കമ്മൂണിക്കേറ്റിവ് ഇംഗ്ലീഷിൽ ഡിഗ്രി എടുത്തു. ഈ സമയങ്ങളിൽ മോഡലിങ്ങിൽ സജീവമായി. ഈ സമയത്താണ് സംവിധായകൻ ലാൽ ജോസ് അമലയെ തന്റെ നീലത്താമര എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചില്ല.
പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി (2010) എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്കാരങ്ങൾ നേടി.2011 ഇൽ ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയിൽ അഭിനയിച്ചു. തുടർന്ന് വികടകവി എന്ന തമിഴ് സിനിമയിലും. കുറഞ്ഞ ബഡ്ജറ്റിലുള്ള ഈ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിക്രം നായകനായ ദൈവതിരുമകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. തെലുങ്കിൽ രാം ഗോപാൽ വർമ്മയുടെ ബേജവാദായിൽ വേഷം ചെയ്ത് തെലുഗു സിനിമാ ലോകത്ത് പേരെടുത്തു.
മോഹൻലാൽ നായകനായ റൺ ബേബി റൺ, ഓ ലൈല ഓ ലൈല, ഫഹദ് ഫാസിൽ ചിത്രമായ ഒരു ഇന്ത്യൻ പ്രണയകഥ , നിവിൻപോളി നായകനായ മിലി തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അമല മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളായി. അതിരൻ എന്ന സിനിമയ്ക്ക് ശേഷം ശേഷം വിവേക് സംവിധാനം ചെയ്ത ചിത്രമായ ടീച്ചറിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് നടി അമല പോള്‍.
ഇപ്പോൾ അമല പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാകുകയാണ്. സമകാലിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നാണ് അമല പോൾ പറയുന്നത്.ഇന്ന് ടീച്ചേഴ്സിനെ ഡേറ്റിന് കൊണ്ടുപോകുന്ന വിദ്യാർത്ഥികൾ ഉണ്ടെന്നും അമല പറയുന്നു. അങ്ങനെയുള്ള ഒരു സുഹൃത്ത് എനിക്ക് തന്നെയുണ്ട്. അത് അത്ര വലിയ പ്രശ്നമാണെന്ന് എനിക്ക് തോന്നുന്നില്ല. കോളേജിലൊക്കെ എത്തുമ്പോഴേക്ക് ടീച്ചേഴ്സും സ്റ്റുഡന്‍സും തമ്മില്‍ അത്ര വലിയ വ്യത്യാസം ഒന്നും ഇല്ല.
എന്റെ കോളേജില്‍ പഠിപ്പിച്ച ഒരു മിസ്സുണ്ട്, എന്റെ ബെസ്റ്റ് ഫ്രണ്ടിനെ പോലെയായിരുന്നു ആ മിസ്സ്. കാരണം അവരും നമ്മളുമായി അത്ര വലിയ പ്രായവ്യത്യാസമൊന്നും ഉണ്ടാവില്ല. അത് എത്രത്തോളം ഹെല്‍ത്തിയാണ് എത്രത്തോളം പോസിറ്റീവാണ് എന്നതിലൊക്കെയേ കാര്യമുള്ളൂ. അതേസമയം നെഗറ്റീവ് എക്സ്പീരിയന്‍സ് ചെയ്യുന്ന ടീച്ചേഴ്സും സ്റ്റുഡന്റ്സും ഉണ്ടെന്നും അമല പറയുന്നു.