Yshak C Pradip

അതിരനെന്ന ഒരൊറ്റ ചിത്രം കൊണ്ട് തന്നെ നമ്മളെ ഞെട്ടിച്ച സംവിധായകനാണ് വിവേക്. വിവേക് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രമെന്ന നിലയിലും കുറെ നാളുകൾക്ക് ശേഷം അമല പോൾ മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമയായതും കൊണ്ടാണ് ടീച്ചറിന് ടിക്കറ്റ് എടുത്തത്. ആദ്യം തന്നെ പറയട്ടെഒരു മാരക സിനിമയൊന്നും പ്രതീക്ഷിച്ചല്ല കയറിയത് എങ്കിലും എന്നിലെ പ്രേക്ഷകനെ ഈ സിനിമ പൂർണമായും തൃപ്തിപ്പെടുത്തി. ഒരു സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപികയാണ് ദേവിക… താൻ സ്റ്റുഡന്റ്‌സ് ആയി കാണുന്ന നാല് കുട്ടികളിൽ നിന്നും ദേവികക്ക് ഉണ്ടാകുന്ന മോശമായ ഒരു അനുഭവവും അതേ തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്.

കഥയെക്കുറിച്ച് അധികം പറഞ്ഞ് സ്പോയിലർ ആകുന്നില്ല . നിങ്ങൾ കണ്ടു തന്നെയറിയുക.സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ചർച്ച ചെയ്ത പല സിനിമകളും മലയാളത്തിൽ പലപ്പോഴായി പുറത്തിറങ്ങിയിട്ടുണ്ട്. എന്നിരുന്നാൽപോലും വളരെ പ്രോഗ്രസിവ് ആയി ആ വിഷയത്തെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്‌. ശക്തമായ തിരക്കഥയും സംവിധാനവും തന്നെയാണ് സിനിമയുടെ നട്ടെല്ല്.മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കാൻ അമല പോളിനും കഴിഞ്ഞിട്ടുണ്ട്.. പക്ഷേ ശെരിക്കും മഞ്ജു പിള്ളയാണ് എന്നെ ഞെട്ടിച്ചത്.ശക്തമായൊരു കഥാപാത്രത്തെ എത്ര മനോഹരമായാണ് അവർ കൈ കാര്യം ചെയ്തിരിക്കുന്നത് തിരിച്ചു വരവ് മനോഹരമാക്കിയ അമലയിൽ നിന്നും തുടർന്നും ഇത് പോലുള്ള മികച്ച സിനിമകൾ പ്രതീക്ഷിക്കുന്നു.

Leave a Reply
You May Also Like

ക്രിസ്റ്റഫർ നോളൻ എന്ന വിഖ്യാത ചലച്ചിത്രകാരന് ജന്മദിനാശംസകൾ

ക്രിസ്റ്റഫർ നോളൻ – ജന്മദിനം കടപ്പാട് Arun Menon വിഖ്യാതനായ ചലച്ചിത്ര സം‌വിധായകനും, നിർമ്മാതാവും തിരക്കഥാകൃത്തുമാണ്…

ജോണ്‍ കൊക്കനൊപ്പം ജീവിച്ച കാലത്താണ് ഏറ്റവും കൂടുതൽ സന്തോഷിവതിയായിരുന്നതെന്ന് മീരാവാസുദേവ്

മീരാ വാസുദേവ് തന്മാത്ര സിനിമയിലൂടെ ജനഹൃദയങ്ങളെ കീഴടക്കിയ നടിയാണ്. പല ഭാഷകളിലായി അനവധി സിനിമകളിൽ അഭിനയിച്ച…

ഡബ്ബിങ്ങിൽ ഈയൊരു കാര്യത്തിലാണ് ഷമ്മി തിലകൻ സഹോദരനെ അപേക്ഷിച്ചു ഒരു ജീനിയസ് ആയി മാറുന്നത്

ഷമ്മി ഒരു അണ്ടറേറ്റഡ്‌ ലെജൻഡ് ആണ് ഡബ്ബിങ്ങിൽ… പല സിനിമകളിലും ഡബ്ബ് ചെയ്യുമ്പോൾ അദ്ദേഹമാണ് സൗണ്ട് കൊടുത്തത് എന്ന് നമുക്ക് മനസ്സിലാവുകയില്ല.

‘കാതൽ ദി കോർ’ ഗംഭീര സിനിമയെന്ന് പ്രേക്ഷകാഭിപ്രായം, “മമ്മൂട്ടിയില്ലേ…അങ്ങേരെ സമ്മതിക്കണം”, “ജ്യോതികയുടെ അസാധ്യ അഭിനയം”

‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സംവിധായകൻ ജിയോ ബേബിയുമായി മമ്മൂട്ടി ആദ്യമായി ഒന്നിക്കുന്നതിനാൽ ‘കാതൽ –…