ഥപ്പടും ഉയരെയും കാണാൻ പോലും കഴിയാത്തവണ്ണം ചങ്ക്‌‌ കലങ്ങിപ്പോയ ചില പെണ്ണുങ്ങൾ കൂടിയുള്ളതാണ്‌ ഈ ലോകം

56

Amala Shafeek എഴുതുന്നു

‘ഥപ്പട് ‘ ‌ എന്ന സിനിമയും ‘ഉയരെ’ എന്ന സിനിമയും കാട്ടിത്തന്നത്‌ emotional abuse ൻറെയും social conditioning ന്റെയും രണ്ട്‌ വശങ്ങളാണ്‌. അതിൽ കൂടി കടന്ന് പോകുന്ന സ്ത്രീകളുടെ അവസ്ഥകളാണ്. Emotional abuse നേരിടുന്ന ഒരു സ്ത്രീ മിക്കപ്പോഴും തിരിച്ചറിയുന്നുണ്ടാവില്ല താൻ നേരിടുന്നത്‌ എന്താണെന്ന്. ഒക്കെയും തന്റെ കുഴപ്പമായ്‌ കരുതി, ആത്മവിശ്വാസം നഷ്ടപ്പെട്ട്,‌‌ ഒരിക്കലും ആ പീഡനങ്ങളിൽ നിന്നും രക്ഷപെടാനാകാതെ പരിപൂർണ്ണമായ്‌ വീണുപോകുന്ന അവസ്‌ഥയിലായിരിക്കും അവർ. അറിഞ്ഞോ അറിയാതെയോ അവരുടെ പങ്കാളി ശ്രമിക്കുന്നതും അതിനാണ്‌.

Uyare' review: Parvathy powers through a moving film on an acid ...കുടുംബസ്ഥയായ, ഭർത്തൃമതിയായ സ്ത്രീ ചെയ്ത്‌ കൂടാത്ത ഒരുപാട്‌ കാര്യങ്ങളുടെ നീണ്ട ലിസ്റ്റുണ്ടാകും സമൂഹത്തിൻറെയും പങ്കാളിയുടെയും പക്കൽ. സ്ത്രീകൾ ആവർത്തിച്ച്‌ ചോദ്യം ചെയ്യപ്പെടുന്ന ചില കാര്യങ്ങളുടെ, തീർത്തും നിസ്സാരമെന്ന് നമുക്കൊക്കെ തോന്നാവുന്ന ചില ഉദാഹരണങ്ങൾ പറയാം

• ആരോട്‌ സംസാരിക്കുന്നു
• അവരെ എങ്ങനെ പരിചയം
• അവരിങ്ങോട്ട്‌ വന്ന് പരിയപ്പെട്ടോ അതോ നീ അങ്ങോട്ട്‌ പോയ്‌ പരിചയപ്പെട്ടോ
• എന്തിനായിരുന്നു അത്‌
• എന്താവശ്യത്തിന്‌
• എത്ര നേരം സംസാരിച്ചു
• എന്താ ഇത്ര സംസാരിക്കാനുള്ളത്‌
• എന്തൊക്കെ പറഞ്ഞു
• അതെന്നോട്‌ പറയാത്തതെന്താണ്‌
• ഭർത്തൃമതികളായ സ്ത്രീകൾ 8 മണിക്ക്‌ ശേഷം മറ്റുള്ളവരുടെ ഫോൺ എടുക്കില്ല
• 6 മണിക്കോ ഇരുട്ടുന്നതിനു മുമ്പോ വീട്ടിൽ കയറിയിരിക്കണം
• പ്രകടനങ്ങൾ, സമരങ്ങൾ, മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ പാടില്ല,
• സോഷ്യൽ മീഡിയയിൽ എഴുതുന്നത്‌ എന്തിനാണ്‌?
• എഴുതിയാൽ തന്നെ പോസിറ്റീവ്‌ കാര്യങ്ങൾ മാത്രം എഴുതിയാൽ പോരെ
• മരണം വിരഹം ലൈംഗീകത പ്രണയം ഒന്നും നല്ല സ്ത്രീക‌ൾ എഴുതില്ല

ഇതൊന്നും വായിച്ചിട്ട്‌ പ്രശ്നമുള്ള ചോദ്യങ്ങളായ്‌ തോന്നുന്നില്ലല്ലോ അല്ലേ? ഈ ചോദ്യങ്ങൾ കേട്ടിട്ടുള്ള സ്ത്രീകൾക്ക്‌ താനെന്തോ മഹാ അപരാധം ചെയ്തു എന്ന് തോന്നുന്നുവോ?

ആണധികാര പാട്രിയാർക്കൽ സമൂഹത്തിൻറെ നിർവ്വചനങ്ങളാൽ condition ചെയ്യപ്പെട്ടവരാണ്‌ നാമെല്ലാവരും. അത്‌ കൊണ്ടാണ്‌ ഇത്‌ പ്രശ്നമായ്‌ തോന്നാത്തത്‌. അമൃതയുടെ മുഖത്ത്‌ വീണ അടി അങ്ങ്‌ ക്ഷമിച്ച്‌ കൂടായോ എന്ന് നാം ചോദിക്കുന്നത്‌. സ്വന്തമായ്‌ ചിന്തിക്കുക പോലും ചെയ്യുന്നവളെ ആക്ഷേപിക്കുവാൻ വേണ്ടി ഫെമിനിസ്റ്റ്‌ എന്ന് വിളിക്കുന്നത്‌.

Taapsee Pannu starrer 'Thappad' gets leaked by Tamilrockers ...സ്വന്തം ഇഷ്ടങ്ങൾ പറയുന്ന, എനിക്ക്‌ ഇന്നത്‌ വേണം എന്ന് പറയുന്ന, സുഹൃത്തുക്കളെ വിളിക്കുന്ന കാണുന്ന ഒരു സ്ത്രീയെ മഹാമോശക്കാരിയായും, അനുസരണയില്ലാത്തവളും ഒക്കെയായ്‌ മുദ്ര കുത്തുന്ന സമൂഹമാണ്‌.‌ ഞാനെപ്പോൾ വിളിച്ചാലും നിൻറെ ഫോൺ engaged ആണല്ലോ എന്ന് പറയുകയും, ആരൊക്കെ വിളിച്ചു, എന്താ പറഞ്ഞതെന്ന് നീ പറയാത്തതെന്ത്‌ എന്ന് ചോദിക്കുകയും ചെയ്യുന്ന, അതല്ലേ ബന്ധങ്ങളിലെ transparency എന്ന് ‘പറഞ്ഞ്‌’ മനസ്സിലാക്കാൻ ശ്രമിക്കുന്ന പങ്കാളിയോ അത്‌ കേൾക്കുന്നവളോ ഇത്‌ emotional abuse ആണെന്ന് തിരിച്ചറിയുന്നില്ല.

ആരോടാ എപ്പോഴും ഫോണിൽ, എപ്പോഴും fb പച്ച വെളിച്ചമാണല്ലോ, രാത്രി പതിനൊന്നിന്‌ വിളിച്ച്‌ സംസാരിക്കാനെന്താ അവനോട്‌, നിൻറെ ഭർത്താവായ എന്നോട്‌ പറയാനാകുന്നതിനും മേലെ എന്താ നിനക്കുള്ളത്‌ എന്ന് ചോദിക്കുമ്പോൾ അവിടെ വളരെ വിദഗ്ദ്ധമായ്‌ സദാചാരത്തെ‌ ഒളിച്ച്‌ കടത്തുകയാണ്‌. അവിടം മുതൽ അവൾ അഴിഞ്ഞാട്ടക്കാരിയും അവിഹിതക്കാരിയും ജാരസംസർഗ്ഗമുള്ളവളുമായ്‌ മാറ്റപ്പെടുകയാണ്‌.

Stockholm syndrome’ൽ നിന്നും രക്ഷപെട്ട ഒരുവൾക്കേ പുറത്തുള്ള ഒരു മനുഷ്യനോട്‌ (ആണായാലും പെണ്ണായാലും) സംസാരിക്കാൻ കഴിയൂ. പക്ഷെ പുറമെയുള്ള മനുഷ്യരോടുള്ള അവളുടെ ബന്ധം ഇല്ലാതാക്കാൻ ശ്രമിക്കുന്ന അവളുടെ പങ്കാളിക്ക്‌ ഇതൊക്കെ ‘വേണ്ടാത്ത’ ബന്ധങ്ങളായേ തോന്നൂ. ആണുങ്ങളൊക്കെയും ജാരന്മാരും പെണ്ണുങ്ങളൊക്കെയും അവളെ വഴിതെറ്റിച്ച്‌ divorce ചെയ്യിപ്പിക്കാൻ നോക്കിപ്പിക്കുന്ന ഫെമിനിസ്റ്റുകളുമായേ തോന്നൂ. അത്‌ കൊണ്ട്‌ ഈ ബന്ധങ്ങൾ ഒക്കെ അനാവശ്യങ്ങളാണെന്നും, അവ വേണ്ട എന്ന് പറയുന്നത്‌ അവളുടെ നമയ്ക്കാണെന്ന് അവളെ പോലും വിശ്വസിപ്പിക്കാൻ പങ്കാളിക്ക്‌ കഴിയുന്നു. സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഇല്ലാതാക്കാനും, നിനക്ക്‌ ഒരാവശ്യം വരുമ്പോൾ നിന്നെ സപ്പോർട്ട്‌ ചെയ്യാൻ ഇവരൊന്നും ഉണ്ടാകില്ല എന്ന് വിശ്വസിപ്പിക്കാനും കഴിയുന്നു.

ഥപ്പടും ഉയരെയും കാണാൻ പോലും കഴിയാത്ത വണ്ണം ചങ്ക്‌‌ കലങ്ങി പോയ ചില പെണ്ണുങ്ങൾ കൂടിയുള്ളതാണ്‌ ഈ ലോകം. ഒറ്റയ്‌ക്കാവുന്നതല്ല ഏറ്റവും വലിയ ദുരന്തം; സംരക്ഷകനെന്ന് പറഞ്ഞ്‌ സ്നേഹത്തിൽ പൊതിഞ്ഞ പീഡനങ്ങളും ഇല്ലാതാക്കലുകളുമാണ്‌ ദുരന്തം.

Advertisements