മലയാളിയായ അമലാപോൾ തെന്നിന്ത്യയുടെ പ്രിയതാരമാണ്. അമലാ പോളിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ‘കാടവെര്‍’ എന്ന ചിത്രം നിരൂപക പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. പഠന സമയങ്ങളിൽ മോഡലിങ്ങിൽ സജീവമായ സമയത്താണ് സംവിധായകൻ ലാൽ ജോസ് അമലയെ തന്റെ നീലത്താമര എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചില്ല. പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി (എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്കാരങ്ങൾ നേടി. താരമിപ്പോൾ തെന്നിന്ത്യൻ ഭാഷകളിൽ പ്രധാന നടന്മാരിൽ പലരുടെയും നായികയായി അഭിനയിച്ചുകഴിഞ്ഞു. ഇപ്പോൾ സാമൂഹ്യമാധ്യമത്തിൽ അമലാപോൾ പങ്കുവെച്ച സ്വിം സ്യൂട്ട് ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.മാലദ്വീപില്‍ നിന്നുള്ള ഫോട്ടോകളാണ് അമലാ പോളാണ് പങ്കുവെച്ചിരിക്കുന്നത്. മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് അമലാ പോള്‍.

ടി.എസ്.സുരേഷ് ബാബുവിന്റെ ഡി.എൻ.എ. ചിത്രീകരണം ആരംഭിച്ചു
ടി.എസ്.സുരേഷ് ബാബുവിന്റെ ഡി.എൻ.എ. ചിത്രീകരണം ആരംഭിച്ചു. മലയാള സിനിമാ പ്രേക്ഷകർക്ക് ഒരു പിടി