Aman Ponnoos
വാണിജ്യസിനിമകളുടെ ഒരു വേറിട്ട മാർഗ്ഗം ആണ് ഒരോ നാട്ടിലേയും സംസാരരീതിയിൽ പടമെടുത്തുള്ള ആവിഷ്കാര രീതി. ഈയിടെ ഇറങ്ങിയ വടക്കൻ കേരളത്തിലെ വ്യത്യസ്ത ജില്ലകളിലെ സ്ലാങ്ങ് ആസ്പദമായി പുറത്തിറങ്ങിയ മൂന്ന് പടങ്ങൾ ഇറങ്ങുകയുണ്ടായി.
1. തല്ലുമാല – മലപ്പുറം
2. ന്നാ താൻ കേസ് കൊട് – കാസർകോട്
3. കൊത്ത് – കണ്ണൂർ
തല്ലുമാലയും ന്നാ കേസ് കൊട് ചിത്രങ്ങൾ യഥാക്രമം 47 ഉം 34 കോടിയും തീയേറ്റർ കളക്ഷൻ നേടി വൻ വിജയം നേടിയപ്പോൾ കൊത്ത് വെറും 71 ലക്ഷം മാത്രം നേടി ബോക്സോഫീസ് കണ്ട ഏറ്റവും വലിയ ഡിസാസ്റ്ററുകളിൽ ഒന്നായിമാറി. തല്ലുമാല – ടോവീനോയുടേയും മറ്റ് അഭിനേതാക്കളുടേയും മികച്ച പ്രകടനവും കളർഫുൾ പിക്ചറൈസേഷനും തരംഗമായ പാട്ടുകളും കൊണ്ട് വൻ വിജയം നേടി. ടൊവീനോയെ ഏറ്റവും സ്റ്റൈലിഷ് ആയി അവതരിപ്പിച്ച് യഥാർത്ഥ മലപ്പുറം സ്ലാങ് എന്താണെന്ന് സംവിധായകൻ ഖാലിദ് റഹ്മാനും തിരക്കഥാകൃത്ത് മുഹ്സിൻ പരാരിയും വെള്ളിത്തിരയിൽ കാണിച്ചു തന്ന് ടോവീനോയുടെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് പടമായി മാറി.
ന്നാ താൻ കേസ് കൊട് – വളരേ ലളിതമായ പശ്ചാത്തലത്തിൽ കോടതി രംഗങ്ങൾ വരെ അതി മനോഹരമായി കോമഡി രംഗങ്ങൾ സൃഷ്ടിച്ച് കുഞ്ചാക്കോ ബോബനെ ഒഴിച്ചു നിർത്തിയാൽ വലിയ താരങ്ങളൊന്നും തന്നെ ഇല്ലാതെ എന്നാൽ കാസർകോടിൻ്റെ സ്വന്തം കലാകാരൻമാരെ വച്ച് തനതായ രീതിയിൽ 100% സ്ലാങ്ങിനോട് നീതി പുലർത്തി അതിബുദ്ധിപരമായി ചെലവ് കുറഞ്ഞ രീതിയിൽ ആനുകാലിക സംഭവങ്ങളെ ട്രോളി പോസ്റ്റ്റ്റർ ഇറക്കി പ്രൊമോഷൻ ചെയ്ത ബ്രില്ല്യൻസ് പടത്തിൻ്റെ വിജയത്തിന് ഗുണം ചെയ്തു. കുഞ്ചാക്കോ ബോബൻ വീണ്ടും സോളോ ഹിറ്റ് സ്റ്റാർഡം തെളിയിച്ചു.
കൊത്ത് – കണ്ണൂരിൻ്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ വന്ന പഴഞ്ചൻ പ്രമേയവുമായി വന്ന പടം കണ്ണൂരിൽ പോലും കാണാൻ ആളില്ലാതെ തകർന്നടിയുന്ന ദയനീയ കാഴ്ച്ചയാണ് കൊത്തിന് നേരിട്ടത്. സീനിയർ സംവിധായകനായ സിബിമലയിൽ തീരെ അപ്ഡേറ്റടാവാതെ ഇരുന്നതിനാലും പരാജയപരമ്പര തുടരുന്ന നായകനായ ആസിഫലിക്കും തീയേറ്ററിൽ ആളെ എത്തിക്കാനുള്ള താരമൂല്യം ഇല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. നായികയായ കണ്ണൂരുകാരിയായ നിഖില വിമലിനുപോലും കണ്ണൂർ സ്ലാങ്ങിൽ ഡയലോഗ് കൃത്യമായി വരാത്തരീതിയിൽ അശ്രദ്ധയോടെയാണ് സംവിധായകൻ ഈ പടം പിടിച്ചത്.
ചുരുക്കിപറഞ്ഞാൽ മലബാർ ബെയ്സ്ഡ് സ്ലാങ്ങുകളിൽ മലപ്പുറവും കാസർകോടും വൻ വിജയം നേടിയപ്പോൾ കണ്ണൂർ ദയനീയ തോൽവി ഏറ്റുവാങ്ങി. ഇതുപോലെ സലാങ്ങിൻ്റെ അടിസ്ഥാനത്തിൽ പുറത്തിറങ്ങിയ മറ്റു മലയാളപടങ്ങൾ ഏതൊക്കെയാണ്?