തൻറെ പ്രായത്തെക്കാൾ മുതിർന്ന കഥാപാത്രങ്ങളെ ചെയ്യുമ്പോൾ മികവ് കാട്ടിയ വേഷങ്ങൾ
തൻറെ പ്രായത്തെക്കാൾ മുതിർന്ന കഥാപാത്രങ്ങളെ ചെയ്യുമ്പോൾ കാണുന്ന പ്രേക്ഷകന് convincing ആകുന്ന തരത്തിൽ പ്രകടനം കൊണ്ട് മികവുകാട്ടിയ നാലു പേരാണ് താഴെ…
234 total views, 1 views today

Amar Nath
തൻറെ പ്രായത്തെക്കാൾ മുതിർന്ന കഥാപാത്രങ്ങളെ ചെയ്യുമ്പോൾ കാണുന്ന പ്രേക്ഷകന് convincing ആകുന്ന തരത്തിൽ പ്രകടനം കൊണ്ട് മികവുകാട്ടിയ നാലു പേരാണ് താഴെ…
മാലിക് – ഫഹദ് ഫാസിൽ പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയാണ്, തൻറെ രണ്ടാംവരവിൽ അത് ഒന്നൊന്നര വരവാക്കി മാറ്റിയ സിനിമാസ്വാദകരുടെ സ്വന്തം ‘ഫഫ’ ഏറ്റവും പുതിയ ചിത്രത്തിലും തൻറെ കരിയർ ബെസ്റ്റ് പ്രകടനത്തിൽ കൊണ്ടു നിർത്തുന്നുണ്ട്. പല കാലഘട്ടത്തിലുള്ള മേക്കോവറിൽ സുലൈമാൻ മാലിക് എന്ന കഥാപാത്രം അത്യുജ്ജലമാക്കാൻ ഫഹദിന് സാധിച്ചു.അതിൽ തന്നെ ഏറ്റവും കൂടുതൽ കയ്യടി നേടുന്ന എടുത്തുപറയേണ്ട വേഷമാണ് വാർധക്യത്തിൽ ഉള്ള സുലൈമാൻ.
തൻറെ വൺമാൻഷോ കൊണ്ട് പ്രേക്ഷക മനസ്സിൽ എന്നും സുലൈമാൻ നിലനിൽക്കും. ആർക്കറിയാം – എല്ലാതരം പ്രേക്ഷകരെയും ഇഷ്ട്ടപ്പെടുത്തിയ താരമാണ് ബിജു മേനോൻ, എന്നാൽ തൻറെ കരിയറിലെ ഏറ്റവും ചലഞ്ചിംഗായ കഥാപാത്രമാണ് ആർക്കറിയാം എന്ന ചിത്രത്തിലെ വൃദ്ധ വേഷം, എടുത്തുചാടി സംസാരിക്കുന്ന അധികമാരെയും കൂസാത്ത ഒരു മുറ്റ് വേഷം, സിനിമയുടെ പേസിംഗ് പലരുടേയും നെറ്റി ചുളിച്ചപ്പോഴും ആർക്കറിയാം എന്ന ചിത്രത്തിലെ ഹൈലൈറ്റ് തന്നെയായിരുന്നു ബിജുമേനോൻ്റെ പ്രകടനം.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ – ഇത്തരം കഥാപാത്രങ്ങളുടെ പെർഫെക്റ്റ് എക്സാമ്പിൾ ആണ് ഈ ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂട് കഥാപാത്രം, സൗബിൻ്റെ അച്ഛൻ കഥാപാത്രമായാണ് സുരാജ് ചെയ്തതെങ്കിലും സിനിമ തുടങ്ങുന്നതു മുതൽ തീരുന്ന വരെ സുരാജ് എന്ന അഭിനേതാവിനെ സിനിമയിൽ കാണാൻ സാധിക്കാതെ കഥാപാത്രത്തെ മാത്രമേ നമ്മൾ അതിലൂടെ അനുഭവിച്ചറിയുന്നുള്ളൂ. അത്രമേൽ ഹൃദ്യമായിരുന്നു ഗംഭീരമായിരുന്നു പ്രകടനവും സിനിമയും.
ഒരു പ്രായം ചെന്ന വേഷം ചെയ്യുമ്പോൾ പല വ്യക്തികളുടെ എന്നോണം പല മാനറിസം കഥാപാത്രത്തിൽ കൊണ്ടുവരാം, അതിൽ തന്നെ നാടൻ പശ്ചാത്തലത്തിൽ ജീവിച്ചു വളർന്ന ഒരു കഠിനാധ്വാനിയുടെ വൃദ്ധത്വം ആന്ഡ്രോയ്ഡ് കുഞ്ഞപ്പനിൽ പകരം വെക്കാൻ മറ്റൊന്നുമില്ലാത്ത തരത്തിൽ സുരാജ് വെഞ്ഞാറമൂട് ഗംഭീരമാക്കി, ലഭിച്ച അഭിനന്ദനങ്ങളും അംഗീകാരങ്ങളും അതിൻറെ പൂർണ്ണതയിൽ സ്ക്രീനിൽ കാണാൻ പ്രേക്ഷകനും സാധിച്ചു.
ചെരാതുകൾ – ആറു കഥകളെ സംയോജിപ്പിച്ച് ഒരൊറ്റ സിനിമയാക്കി ഓൺലൈൻ റിലീസ് ചെയ്ത സിനിമയാണ് ചെരാതുകൾ, ഇപ്പോഴും സിനിമ കാണാൻ ബാക്കിയുള്ള പ്രേക്ഷകർ ഉണ്ടെന്നറിയാം, എന്നിരുന്നാൽ കൂടി കണ്ട പ്രേക്ഷകർക്ക് കണക്ട് ചെയ്യാൻ സാധിക്കുന്ന കാര്യമാണ് ചെരാതുകളിലെ ആദ്യ സിനിമയായ വെയിൽ വീഴവേ എന്ന സെഗ്മെൻ്റിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാത്യു മാമ്പ്ര എന്ന അഭിനേതാവിൻ്റെ പ്രകടനം,
മുൻപേ പറഞ്ഞ മൂന്ന് പേരും പയറ്റി തെളിഞ്ഞ പ്രമുഖരാണെങ്കിൽ മാത്യു തൻ്റെ ആദ്യചിത്രത്തിൽ ഇത്തരമൊരു വേഷം കഥ ആവശ്യപ്പെടുന്ന രീതിയിൽ ഇമോഷണലി പ്രേക്ഷകതെ ടച്ച് ചെയ്ത് ഗംഭീരമാക്കിയിട്ടുണ്ട്. തൻറെ പ്രായത്തെക്കാൾ മുതിർന്ന വേഷം എന്നാൽ അത് കാണുന്ന പ്രേക്ഷകന് യാതൊരു തരത്തിലും തോന്നിപ്പിക്കാത്ത വിധം ചെയ്തു ഫലിക്കുക എന്ന ഉത്തരവാദിത്വം അതിൻറെ പൂർണ്ണതയിൽ ആദ്യചിത്രത്തിൽ മാത്യു മാമ്പ്രയിലൂടെ സാധ്യമാകുന്നുണ്ട്.
– പ്രായത്തെ മറികടന്ന് പ്രകടനം കൊണ്ട് കയ്യടി നേടിയ മറ്റു അഭിനേതാക്കളെ പരിചയപ്പെടുത്തുക.
235 total views, 2 views today
