89 വരികളുള്ള ചലച്ചിത്രഗാനം കേട്ടിട്ടുണ്ടോ ? ഇത്രയും വരികൾ വെറും 3 മിനിറ്റ് 21 സെക്കന്റ് കൊണ്ടാണ് എസ്‌പിബി പാടിയത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
24 SHARES
292 VIEWS

മെൽവിൻ പോൾ

89 വരികളുള്ള ചലച്ചിത്രഗാനം കേട്ടിട്ടുണ്ടോ ?

ചിലരെല്ലാം കേട്ടിരിയ്ക്കും. തമിഴിലാണ്, വൈരമുത്തു എഴുതിയത്. കേട്ടിട്ടുള്ളവർ ചിലപ്പോൾ വരികളുടെ ആധിക്യം ശ്രദ്ധിച്ചിരിയ്ക്കില്ല. കാരണം, വെറും 3 minutes 21 seconds ആണ് ഇത്രയും വരികൾ മനോഹരമായി പാടാൻ S P ബാലസുബ്രഹ്മണ്യത്തിന് വേണ്ടി വന്നത് (ആദ്യത്തെ നാല് വരികളുടെ ആവർത്തനവും സംഗീതവുമെല്ലാം ചേർത്ത് മൊത്തം 4 minutes-ൽ അധികം ദൈർഘ്യമുണ്ട് ഗാനത്തിന്). അമർക്കളം (1999) എന്ന ചിത്രത്തിൽ, ഭരദ്വജിന്റെ സംഗീതസംവിധാനത്തിൽ ഈ ഗാനം പ്രത്യക്ഷപ്പെട്ടു.

12 വരികൾ നന്നായി എഴുതാൻ ഗാനരചയിതാക്കൾ കഷ്ടപ്പെടുന്നയിടത്ത്, 89 അതിമനോഹരവും, അർത്ഥസമ്പന്നവുമായ വരികൾ! ലോകത്ത് മറ്റേതെങ്കിലും ഭാഷയിലെ ചലച്ചിത്രഗാനത്തിന് ഇത്രയും വരികൾ ഉണ്ടോ എന്നെനിയ്ക്കറിയില്ല. ഇല്ല എന്നാണെങ്കിൽ, ഇതൊരു world record തന്നെ.
ഇത് വിവർത്തനം മാത്രമാണ്. വ്യാഖ്യാനമെഴുതണമെങ്കിൽ ഒരു പുസ്തകം തന്നെ എഴുതേണ്ടി വരും!
ഉദാഹരണത്തിന്:

‘വയതുക്ക് സരിയാന വാഴ്കൈ കേട്ടേൻ’ എന്ന് നായകൻ പാടുമ്പോൾ അതിനർത്ഥം അവന് ഒരിയ്ക്കലും അവന്റെ പ്രായത്തിനനുസരിച്ചുള്ള ജീവിതം ലഭിച്ചിട്ടില്ല എന്നാണ്. ശൈശവത്തിലും, ബാല്യത്തിലും, കൗമാരത്തിലുമൊന്നും അതതിന്റെ സന്തോഷങ്ങൾ ലഭിച്ചിട്ടില്ല.

———————————————-
സത്തം ഇല്ലാത തനിമൈ കേട്ടേൻ
യുത്തം ഇല്ലാത ഉലകം കേട്ടേൻ
രത്തത്തിൽ എൻറെൻറും വേഗം കേട്ടേൻ
രഗസിയമില്ലാ ഉള്ളം കേട്ടേൻ
ഉയിരൈക്കിള്ളാത ഉറവൈക്കേട്ടേൻ
ഒറ്റ്റൈക്കണ്ണീർ തുളിയൈക്കേട്ടേൻ
വലികൾ സെയ്യാത വാർത്തൈ കേട്ടേൻ
വയതുക്ക് സരിയാന വാഴ്കൈ കേട്ടേൻ
ഇടികൾ ഇല്ലാത മേഗം കേട്ടേൻ
ഇളമൈ കെടാത പോകം കേട്ടേൻ
(ഞാൻ ചോദിച്ചത്…
നിശ്ശബ്ദമായ ഏകാന്തത,
പോരാട്ടങ്ങളില്ലാത്ത ലോകം,
എന്നെന്നും ചോരത്തിളപ്പ്,
രഹസ്യങ്ങളില്ലാത്ത ഉള്ളം,
പ്രാണനെപ്പറിച്ചെടുക്കാത്ത ബന്ധങ്ങൾ,
എനിക്കായ് പൊഴിയുന്ന ഒറ്റക്കണ്ണീർത്തുള്ളി,
വേദനിപ്പിയ്ക്കാത്ത വാക്കുകൾ,
പ്രായത്തിനനുസരിച്ച ജീവിതം,
ഇടികളില്ലാത്ത മേഘം,
യുവത്വം നശിക്കാതെയുള്ള ആസ്വാദനം…)
**********
പറന്ത് പറന്ത് നേസം കേട്ടേൻ
പാസാങ്കില്ലാത പാസം കേട്ടേൻ
പുല്ലിൻ നുനിയിൽ പനിയൈക്കേട്ടേൻ
പൂവിൻ മടിയിൽ പടുക്കൈ കേട്ടേൻ
താനേ ഉറങ്കും വിഴിയൈക്കേട്ടേൻ
തലയൈക്കോതും വിരലൈക്കേട്ടേൻ
നിലവിൽ നനൈയും സോലൈ കേട്ടേൻ
നീലക്കുയിലിൻ പാടൽ കേട്ടേൻ
നടന്ത് പോക നദിക്കരൈ കേട്ടേൻ
കിടന്ത് ഉരുള പുൽവെളി കേട്ടേൻ
(ഞാൻ ചോദിച്ചത്…
പറന്ന് പറന്ന് സ്നേഹം,
കാപട്യങ്ങളില്ലാത്ത ഇഷ്ടം,
പുൽത്തുമ്പിൽ മഞ്ഞുകണം,
മെത്തയായി പൂവിതൾ,
താനേ ഉറങ്ങുന്ന മിഴികൾ,
തലകോതുന്ന വിരലുകൾ,
നിലാവിൽ നനയുന്നൊരു തോപ്പ്,
നീലക്കുയിലിന്റെ പാട്ട്,
നടന്ന് പോകാനൊരു നദിയോരം,
കിടന്നുരുളാനൊരു പുൽമേട്…)
**********
തൊട്ടുപ്പടുക്ക നിലവൈക്കേട്ടേൻ
എട്ടിപ്പറിയ്ക്ക വിൺമീൻ കേട്ടേൻ
ദുക്കം മറന്ത തൂക്കം കേട്ടേൻ
തൂക്കം മണക്കും കനവൈക്കേട്ടേൻ
പൂമിയ്ക്കെല്ലാം ഒരു പകൽ കേട്ടേൻ
പൂവുക്കെല്ലാം ആയുൾ കേട്ടേൻ
മനിതർക്കെല്ലാം ഒരുമനം കേട്ടേൻ
പറവൈക്കെല്ലാം തായ്മൊഴി കേട്ടേൻ
ഉലകുക്കെല്ലാം സമ മഴൈ കേട്ടേൻ
ഊരുക്കെല്ലാം ഒരു നദി കേട്ടേൻ
(ഞാൻ ചോദിച്ചത്…
തൊട്ടുറങ്ങാൻ ചന്ദ്രിക,
കൈനീട്ടിപ്പറിയ്ക്കാൻ നക്ഷത്രങ്ങൾ,
ദുഃഖങ്ങൾ മറന്നുള്ള നിദ്ര,
ഉറക്കത്തിൽ, സുഗന്ധമുള്ള സ്വപ്നങ്ങൾ,
ഭൂലോകമെല്ലാം ഒരേ സമയം പകൽ,
പൂക്കൾക്ക് ദീർഘായുസ്സ്,
ഒരേ മനസ്സുള്ള മനുഷ്യർ,
പറവകൾക്ക് മാതൃഭാഷ,
ലോകമെല്ലാം സമമായി മഴ,
ഓരോ ദേശത്തിനും ഓരോ നദി…)
**********
വാനം മുഴുക്ക നിലവൈക്കേട്ടേൻ
വാഴും പോതേ സൊർഗ്ഗം കേട്ടേൻ
എണ്ണം എല്ലാം ഉയരക്കേട്ടേൻ
എരിയും തീയായ് കവിതൈ കേട്ടേൻ
കണ്ണീർ കടന്ത ജ്ഞാനം കേട്ടേൻ
കാമം കടന്ത യോഗം കേട്ടേൻ
സുറ്റ്രും കാറ്റ്രിൻ സുതന്തിരം കേട്ടേൻ
സിട്ടുക്കുരുവിയിൻ സിറകൈക്കേട്ടേൻ
ഉച്ചന്തലൈമേൽ മഴയൈക്കേട്ടേൻ
ഉള്ളങ്കാലിൽ നദിയൈക്കേട്ടേൻ
(ഞാൻ ചോദിച്ചത്…
വാനം നിറയേ ചന്ദ്രിക,
ജീവിയ്ക്കുമ്പോൾത്തന്നെ ഭൂമിയിൽ സ്വർഗ്ഗം,
ഉയർന്ന ചിന്താഗതി,
എരിതീ പോലെ കവിത,
ദുഃഖങ്ങളെ അതിജീവിയ്ക്കുന്ന ജ്ഞാനം,
ആഗ്രഹങ്ങളില്ലാത്ത അവസ്ഥ,
അലയുന്ന കാറ്റിന്റെ സ്വാതന്ത്ര്യം,
ചെറുകിളിയുടെ ചിറകുകൾ,
നെറുകയിൽ പെയ്യുന്ന മഴ,
ഉള്ളക്കാലിന് കീഴേ നദി…)
**********
പൺകൊണ്ട പാടൽ പയിലക്കേട്ടേൻ
പറവൈക്കിറുക്കും വാനം കേട്ടേൻ
നൻറി കെടാത്ത നട്പ്പൈക്കേട്ടേൻ
നടുങ്കവിടാത സെൽവം കേട്ടേൻ
മലരിൽ ഒരു നാൾ വസിക്കക്കേട്ടേൻ
മഴയിൻ സംഗീതം രുസിക്കക്കേട്ടേൻ
നിലവിൽ നദിയിൽ കുളിക്കക്കേട്ടേൻ
നിനൈവിൽ സന്ദനം മണക്കക്കേട്ടേൻ
വിഴുന്താൽ നിഴൽ പോൽ വിഴവേ കേട്ടേൻ
അഴുതാൽ മഴൈ പോൽ അഴവേ കേട്ടേൻ
(ഞാൻ ചോദിച്ചത്…
മനോഹര ഗാനങ്ങൾ പഠിക്കണമെന്ന്,
പറവയുടെ ആകാശം,
എന്നും നന്ദിയുള്ള സൗഹൃദം,
പൂവിൽ ഒരുനാൾ ജീവിതം,
മഴയുടെ സംഗീതത്തിന്റെ ആസ്വാദനം,
നിലാവിൽ നദിയിലെ കുളി,
ചന്ദനഗന്ധമുള്ള ഓർമ്മകൾ,
വീഴുമ്പോൾ നിഴൽ പോലെ വീഴണമെന്ന്,
കരയുമ്പോൾ മഴപ്പെയ്ത്ത് പോലെ കരയണമെന്ന്…)
**********
ഏകാന്തം എന്നോട് വാഴക്കേട്ടേൻ
എപ്പോതും സിരിക്കിൻറ ഉതടുകൾ കേട്ടേൻ
പനിത്തുളി പോൽ ഒരു സൂരിയൻ കേട്ടേൻ
സൂരിയൻ പോൽ ഒരു പനിത്തുളി കേട്ടേൻ
രാജരാജനിൻ വാളൈക്കേട്ടേൻ
വള്ളുവൻ എഴുതിയ കോലൈക്കേട്ടേൻ
ഭാരതിയാറിൻ സൊല്ലൈക്കേട്ടേൻ
പാർത്തിപൻ തൊടുത്ത വില്ലൈക്കേട്ടേൻ
മായക്കണ്ണൻ കുഴലൈക്കേട്ടേൻ
മധുരൈ മീനാട്‌ചി കിളിയൈക്കേട്ടേൻ
(ഞാൻ ചോദിച്ചത്…
ഏകാന്തത എന്നിൽ വസിയ്ക്കണമെന്ന്,
എപ്പോഴും ചിരിയ്ക്കുന്ന അധരങ്ങൾ,
മഞ്ഞുത്തുള്ളി പോലെ തണുത്ത സൂര്യൻ,
സൂര്യനെപ്പോലെരിയുന്ന മഞ്ഞുതുള്ളി,
രാജരാജ ചോളന്റെ വാൾ,
വള്ളുവരുടെ എഴുത്താണി,
സുബ്രഹ്മണ്യഭാരതിയുടെ വചസ്സുകൾ,
അർജ്ജുനൻ ശരം തൊടുത്ത വില്ല്,
മായക്കണ്ണന്റെ കോലക്കുഴൽ,
മധുരൈ മീനാക്ഷിയുടെ കിളി…)
**********
സൊന്ത ഉഴൈപ്പിൽ സോറ്റ്റൈക്കേട്ടേൻ
തൊട്ട്ക്കൊള്ള പാസം കേട്ടേൻ
മഴയൈപ്പോൻറ തൂയ്മൈ കേട്ടേൻ
പുല്ലൈപ്പോൻറ പണിവൈക്കേട്ടേൻ
പുയലൈപ്പോൻറ തുണിവൈക്കേട്ടേൻ
ഇടിയൈത്താങ്കും തോൾകൾ കേട്ടേൻ
ഇഴിവൈത്താങ്കും ഇദയം കേട്ടേൻ
ദ്രോകം താങ്കും വലിമൈക്കേട്ടേൻ
തൊലൈന്ത് വിടാത പൊറുമൈ കേട്ടേൻ
സൊന്നത് കേട്ക്കും ഉള്ളം കേട്ടേൻ
(ഞാൻ ചോദിച്ചത്…
സ്വയം അദ്ധ്വാനിച്ച് ഭക്ഷണം,
തൊട്ടറിഞ്ഞ് സ്നേഹിയ്ക്കാൻ ഒരാൾ,
മഴയുടെ പരിശുദ്ധി,
പുൽനാമ്പിന്റെ വിനയം,
കൊടുങ്കാറ്റിന്റെ ധൈര്യം,
ഇടിമിന്നലിനെ അതിജീവിക്കുന്ന ചുമലുകൾ,
വീഴ്ചകളെ അതിജീവിക്കുന്ന ഹൃദയം,
വഞ്ചനകളെ അതിജീവിക്കാൻ ബലം,
കൈമോശം വരാത്ത ക്ഷമ,
അനുസരണമുള്ള മനസ്സ്…)
**********
സൊന്നാൽ സാകും വേകം കേട്ടേൻ
കയവരൈ അറിയും കൺകൾ കേട്ടേൻ
കാലം കടക്കും കാൽകൾ കേട്ടേൻ
ചിന്നച്ചിന്നത്തോൽവികൾ കേട്ടേൻ
സീക്കിറം ആറും കായം കേട്ടേൻ
മൂടിയില്ലാത മുകങ്കൾ കേട്ടേൻ
പോലിയില്ലാത പുന്നകൈ കേട്ടേൻ
(ഞാൻ ചോദിച്ചത്…
എന്റെ നിയന്ത്രണത്തിലുള്ള വേഗം,
ശത്രുക്കളെ കാണിച്ച് തരുന്ന കണ്ണുകൾ,
കാലത്തെ കടക്കുന്ന കാലുകൾ,
ചെറു തോൽവികൾ,
പെട്ടെന്നുണങ്ങുന്ന മുറിവുകൾ,
മുഖംമൂടിയില്ലാത്ത മുഖങ്ങൾ,
കാപട്യമില്ലാത്ത ചിരികൾ…)
**********
തവഴും വയതിൽ തായ്പ്പാൽ കേട്ടേൻ
താവും വയതിൽ ബൊമ്മൈകൾ കേട്ടേൻ
ഐന്തു വയതിൽ പുത്തകം കേട്ടേൻ
ആറാം വിരലായ് പേനാ കേട്ടേൻ
കാസേ വേണ്ടാം കരുണൈ കേട്ടേൻ
തലയണൈ വേണ്ടാം തായ്മടി കേട്ടേൻ
കൂട്ടുക്കിളി പോൽ വാഴക്കേട്ടേൻ
കുറൈന്ത പട്ച്ച അൻപൈക്കേട്ടേൻ
ഇത്തനൈ കേട്ടും കിടൈക്കവില്ലൈ
ഇതിലേ എതുവും നടക്കവില്ലൈ
വാഴ്‌വേ വാഴ്‌വേ വേണ്ടാം എൻറു
മരണം മരണം മരണം കേട്ടേൻ…

(ഞാൻ ചോദിച്ചത്…
നിലത്തിഴയുന്ന പ്രായത്തിൽ മുലപ്പാൽ,
പിച്ചവെയ്ക്കുന്ന പ്രായത്തിൽ പാവകൾ,
അഞ്ച് വയസ്സിൽ പാഠപുസ്തകം,
ആറാം വിരലായ് പേന,
കാശിനു പകരം കരുണ,
തലയണയ്ക്ക് പകരം അമ്മയുടെ മടിത്തട്ട്,
അമ്മമടിയിൽ, കൂട്ടിലിട്ട കിളിപോൽ ജീവിതം,
ഏറ്റവും കുറഞ്ഞ സ്നേഹമെങ്കിലും!
ഇത്രയും ചോദിച്ചതിൽ ഒന്നു പോലും എനിയ്ക്ക് ലഭിച്ചില്ല…
ഇവയിലൊന്നും തന്നെ നടന്നില്ല…
ജീവിതം തന്നെ വേണ്ടെന്ന് വെച്ച് അവസാനം ഞാൻ മരണത്തിനായി യാചിച്ചു!)

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ