അക്ബറിന്റെ മതേതര നിലപാടിനെ കുറിച്ച് നോബൽ സമ്മാന ജേതാവ് അമർത്യാസെൻ എഴുതി

163

Backer M Abdulla

1917ൽ ഓക്സ് ഫോർഡ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച, വിൻസെന്റ് സ്മിത്തിന്റെ ദ ഗ്രേറ്റ് മുഗൾ എന്ന പുസ്തകത്തെ ഉദ്ദരിച്ചുകൊണ്ട് അമർത്യ സെൻ മുമ്പൊരു ലേഖനത്തിൽ അക്ബർ ചക്രവർത്തിയുടെ നിലപാടുകളെ വിലയിരുത്തുന്നുണ്ട്.

ഇന്ത്യക്കാരുടെ (ഹിന്ദു,മുസ്ലിം,ക്രിസ്ത്യൻ,ജൈന,സിക്ക്,പാഴ്സി, ജൂതൻ എന്നിവരും മറ്റുള്ളവരുമുൾപെടെയുള്ള) മതപരമായ വൈവിധ്യം കണക്കിലെടുത്ത് മതനിരപേക്ഷതയ്ക്കും ഭരണകൂടത്തിന്റെ നിഷ്പക്ഷതയ്ക്കും അക്ബർ അടിത്തറ പാകി എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

ഒരു വ്യക്തിയുടേയും കാര്യത്തിൽ മതത്തിന്റെ പേരിൽ ഇടപെടരുതെന്നും, പാരമ്പര്യത്തിലുള്ള ആശ്രയത്വത്തേക്കാൾ, യുക്തിക്കായുള്ള അന്വേഷണമാണ് വിഷമകരമായ സാമൂഹ്യ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള മാർഗമെന്ന അക്ബറിന്റെ നിലപാടാണ് ഇന്ന് ലോകത്ത് മറ്റേത് വീക്ഷണത്തേക്കാളും ഉന്നതമായതെന്നും അമർത്യ സെൻ പതിറ്റാണ്ടുകൾക്കു മുമ്പെഴുതിയ ലേഖനത്തിൽ വിലയിരുത്തുന്നുണ്ട്.

CAAക്കെതിരെ ഇന്ന് അമർത്യ സെൻ പ്രതികരിച്ചത് ശക്തമായ ഭാഷയിലാണ്. 1998ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരം നേടിയ അദ്ദേഹത്തിന്റെ പ്രതികരണത്തെ കുറിച്ച് ചാനൽ അവതാരകർ ഇവിടുത്തെ മണ്ടൻമാരോട് അഭിപ്രായമാരാഞ്ഞു കളയുമോ എന്നതാണ് ഇപ്പൊ നമ്മെ ആശങ്കപ്പെടുത്തേണ്ടത്. നോവലൊക്കെ അക്കിത്തമെഴുതിയിട്ടുണ്ടെന്നും അക്കിത്തത്തിന് അതിലും ബല്യ പ്രൈസ് കിട്ടിയിട്ടുണ്ടെന്നും അതൊന്നും പറഞ്ഞ് ഞങ്ങളെ വിരട്ടേണ്ടെന്നും അവർ പറയും.അങ്ങനൊന്നും ചോദിക്കാതിരിക്കാൻ നമുക്ക് കൂട്ടമായിരുന്ന് പ്രാർത്ഥിക്കാം.

Advertisements