ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’ വീഡിയോ സോങ് പുറത്തിറങ്ങി. നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേഷ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.2022 വർഷാവസാനം തിയറ്ററുകളിലെത്തിയ ചിത്രമാണ് ‘മാളികപ്പുറം’. ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് .കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറഞഞ ചിത്രമാണ് മാളികപ്പുറം. ‘അമ്പാടി തുമ്പി കുഞ്ഞും..’ എന്ന ഗാനമാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. മാളികപ്പുറത്തിലെ കേന്ദ്രകഥാപാത്രമായ ദേവനന്ദ അവതരിപ്പിക്കുന്ന കല്യാണിയുടെ കഥ പറയുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും തീർത്ഥ സുബാഷും വൈഗ അഭിലാഷും ചേർന്നാണ്. രഞ്ജിൻ രാജ് സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് വർമ്മയാണ്.

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?
സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.