ആരാണ് മഹാത്മാവ്, ആരാണ് രാഷ്ട്ര പിതാവ്…?

497

ആരാണ് മഹാത്മാവ്…. ആരാണ് രാഷ്ട്ര പിതാവ്…

ദളിതനെ ഒരു ന്യൂന പക്ഷമായി അംഗീകരിച്ചു കൊണ്ട് ഹിന്ദു മതത്തിലെ ജാതിവ്യവസ്ഥയും അയിത്തവും ഇല്ലാതാക്കി ഇന്ത്യ ഒരു വികസന പാതകൈവരിക്കാൻ അംബേദ്ക്കർ മുന്നോട് വച്ച കമ്മ്യൂണൽ അവാർഡ് ബ്രിടീഷ് ഭരണ കൂടം അനുവദിച്ചപ്പോൾ മഹാത്മാവ് എന്ന് വിളിക്കുന്ന ഗാന്ധി എതിര് നിന്നത്.. ആര് മനസിലാക്കിയിട്ടുണ്ട്.. സത്യത്തിൽ ഹിന്ദുമതവുമായി ഒരു ബന്ധവുമില്ലാത്ത ദളിത് അല്ലേ ദ്രാവിഡ സമൂഹത്തെ ഹിന്ദു മതത്തിന്റെ കാവലാകുകയാണ് ചെയ്തത്…
ബ്രിട്ടീഷ് ഗവണ്മെന്‍റ് കമ്മ്യൂണല്‍ അവാര്‍ഡില്‍ കൂടി അയിത്ത ജാതിക്കാര്‍ക്ക് പ്രത്യേക പരിരക്ഷകള്‍ വ്യവസ്ഥചെയ്തതിനെതിരെ 1932 സെപ്റ്റംബര്‍ 20-ാം തീയതി “എപിക്ഫാസ്റ്റ് ” എന്ന പേരില്‍ കുപ്രസിദ്ധമായ മരണപര്യന്ത നിരാഹാര സത്യാഗ്രഹം ഗാന്ധി പൂന യര്‍വ്വാദ സെന്‍ട്റല്‍ ജയിലില്‍ ആരംഭിച്ചു. ഇന്നത്തെപ്പോലെ അന്നും ഇന്ത്യയിലെ പത്രങ്ങളും സവര്‍ണ്ണ ഫാസിസ്റ്റുകളും ഗാന്ധിയുടെ വക്താക്കളായി മാറി. കമ്മ്യൂണല്‍ അവാര്‍ഡിലെ അയിത്ത ജാതിക്കാര്‍ക്കുള്ള പ്രത്യേക പരിരക്ഷകള്‍ റദ്ദാക്കണമെന്ന ഡിമാന്‍ഡ് ബ്രിട്ടീഷ് ഗവണ്മെന്ടിനു മുന്നില്‍ ഉന്നയിക്കപ്പെട്ടു. എന്നാല്‍ ബ്രിട്ടീഷ് ഗവണ്മെന്‍റ് കമ്മ്യൂണല്‍ അവാര്‍ഡില്‍ ഭേദഗതി വരുത്തുവാന്‍ തയ്യാറായില്ല. ഈ വിഷയത്തില്‍ എന്തു തീരുമാനവും കൈക്കൊള്ളുന്നതിനുള്ള അധികാരം ബ്രിട്ടീഷ് പ്രധാന മന്ത്രിക്ക് നല്‍കിക്കൊണ്ട് ഒരു സമ്മതപത്രം ഗാന്ധി ഒപ്പിട്ടു നല്‍കിയിരുന്നു. അതിനാല്‍ കമ്മ്യൂണല്‍ അവാര്‍ഡ്, ആര്‍ബ്രിട്ടേഷന്‍ അവാര്‍ഡ് ആണെന്നും അന്താരാഷ്‌ട്ര മുന്‍സിപ്പല്‍ നിയമമനുസരിച്ച് ആര്‍ബ്രിട്ടേഷന്‍ അവാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് എതിര്‍കക്ഷിയായ അംബേദ്‌ക്കറുടെ അനുവാദം ആവശ്യമാണെന്നും ബ്രിട്ടീഷ് പ്രധാന മന്ത്രി റാംസെ മക്ഡൊണാള്‍ഡ് റൂളിംഗ് നല്‍കി. ഇതോടെ യാഥാസ്ഥിതിക ഹിന്ദുക്കളുടെ പടപുറപ്പാട് അംബേദ്‌ക്കറുടെ നേരെയായി. ഹിന്ദു മഹാസഭ ഗാന്ധിയുടെ ജീവന്‍ രക്ഷിക്കുന്നതിനെക്കുറിച്ച് ഗൌരവമായി ചര്‍ച്ച ചെയ്യുന്നതിന് ഒരു യോഗം വിളിച്ചുകൂട്ടി. ഒട്ടനവധി സംഭവ വികാസങ്ങളുണ്ടായിട്ടും അവാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്താന്‍ അംബേദ്‌ക്കര്‍ തയ്യാറായില്ല. അയിത്ത ജനകോടികളുടെ ഭാവിയെക്കാള്‍ ഒരു ഗാന്ധിയുടെ ജീവന് പ്രാധാന്യം കൊടുക്കാന്‍ അംബേദ്‌ക്കര്‍ തയ്യാറായില്ല. അദ്ദേഹം പറഞ്ഞു, “മഹാത്മാക്കള്‍ വരുകയും പോവുകയും ചെയ്തു, എന്നാല്‍ അയിത്ത ജാതിക്കാര്‍ അയിത്തജാതിക്കാരായിത്തന്നെ തുടരുന്നു”. ഹിന്ദു മഹാസഭ സംഘടിപ്പിച്ച ഒരു അനുരഞ്ജന സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് അംബേദ്‌കര്‍ പറഞ്ഞു, “കമ്മ്യൂണല്‍ അവാര്‍ഡിലെ വ്യവസ്ഥകള്‍ക്ക് ബദലായി ഒരു നിര്‍ദ്ദേശം ഗാന്ധി വെച്ചിട്ടില്ല. അതുണ്ടായാല്‍ ചര്‍ച്ച തുടരുന്നതിന് ഞാന്‍ ഒരുക്കമാണ്. എന്നാല്‍ ഗാന്ധിജിയുടെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടി മാത്രമായി എന്‍റെ ജനങ്ങളുടെ താല്‍പ്പര്യം ബലികഴിക്കാന്‍ ഞാന്‍ തയ്യാറല്ല”. നിരുപാധികമായി അടിയറവുപറയാന്‍ അംബേദ്‌ക്കര്‍ തയ്യാറാവില്ലെന്നു ബോദ്ധ്യം വന്ന ഗാന്ധി തന്‍റെ ദുശ്ശാഠ്യം അല്‍പ്പം മയപ്പെടുത്തി. സംയുക്ത വോട്ടര്‍ പട്ടിക പ്രകാരം അധസ്ഥിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതില്‍ തനിക്കു എതിര്‍പ്പില്ലെന്ന് ഗാന്ധി ഹിന്ദുമഹാസഭയുടെ പ്രതിനിധികളെ അറിയിച്ചു. കമ്യൂണല്‍ അവാര്‍ഡില്‍കൂടിലഭിച്ച രണ്ടു വോട്ടില്‍ ഒരു വോട്ട് കുറയ്ക്കുവാനും, സവര്‍ണ്ണര്‍ക്ക്അഭിമതനായ സ്ഥാനാര്‍ത്ഥിയെഅധസ്ഥിതരുടെ പ്രതിനിധിയാക്കിനിയമസഭയിലെത്തിക്കുവാന്‍ സവര്‍ണര്‍ക്ക് സാധിക്കുന്ന തരത്തില്‍ സംയുക്ത വോട്ടര്‍ പട്ടിക ഏര്‍പ്പെടുത്തുവാനുമാണ് ഗാന്ധി പുതിയ ഉപാധിവച്ചത്. അങ്ങനെ നിയമ സഭയിലെത്തുന്ന അയിത്തജാതി പ്രതിനിധികള്‍ക്ക് ആയിത്തജാതിക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ആവുകയില്ലെന്നും, ഇന്നത്തെപ്പോലെ അവര്‍ സവര്‍ണ്ണ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ചട്ടുകങ്ങളായി മാറുകയേയുള്ളൂവെന്നും ക്രാന്തദര്‍ശിയായ അംബേദ്‌ക്കര്‍ക്ക് ബോദ്ധ്യം ഉണ്ടായിരുന്നു. അതുകൊണ്ട് ഗാന്ധിയുടെ പുതിയ നിലപാടിനോട് പ്രതികരിച്ചുകൊണ്ട് ഹിന്ദു മഹാസഭയുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത അംബേദ്‌കര്‍ ഇങ്ങനെ പറഞ്ഞു, “തെരുവില്‍ കാണുന്ന വിളക്ക്മരത്തില്‍ നിങ്ങളെന്നെ തലകീഴായി കെട്ടിത്തൂക്കിയിട്ട് കൊന്നാലും എനിക്ക് എന്‍റെ ജനങ്ങളുടെ നിയമപരവും നീതിയുക്തവുമായ താല്പ്പര്യങ്ങളില്‍ നിന്നും പിന്തിരിയുവാനോ അവയെ ഒറ്റുകൊടുക്കുവാനോ സാധിക്കുകയില്ല”. പിന്നീടു ഗാന്ധിയെ നേരിട്ട് കണ്ടപ്പോള്‍ അംബേദ്‌കര്‍ അദ്ദേഹത്തോട് ചോതിച്ചു, “അങ്ങയുടെ ജീവന്‍ രക്ഷിക്കുന്നതിന് എനിക്ക് അതിയായ താല്‍പ്പര്യമുണ്ട്, എന്നാല്‍ അതിനു വേണ്ടി ഞാന്‍ എന്‍റെ ജനതയുടെ എല്ലാ പ്രതീക്ഷകളും തകര്‍ക്കണമോ?”, അതിനു ഗാന്ധി നല്‍കിയ മറുപടി “ഹിന്ദു സമുദായത്തിന്‍റെ ശിഥിലീകരണം ഒഴിവാക്കാന്‍ എന്‍റെ ജീവന്‍ നല്‍കുവാനും ഞാന്‍ തയ്യാറാണ്” എന്നാണ്. ഗാന്ധി എന്ന മത മൌലികവാദി അയിത്ത ജാതിക്കാരുടെ പ്രശ്നം എത്ര ക്രൂരമായാണ് കൈകാര്യം ചെയ്തതെന്ന് ഗാന്ധിയുടെ വാക്കുകളില്‍ വ്യക്തമാണ്.

അംഗുലീപരിമിതമെങ്കിലും സംഘര്‍ഷഭരിതവും സംഭവബഹുലവുമായ ദിനങ്ങള്‍ക്കുള്ളില്‍ അംബേദ്‌ക്കറും ഗാന്ധിയും ചില ധാരണകളിലെത്തി. സ്വന്തം ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി അയിത്തജാതിക്കാരുടെ ചില അവകാശങ്ങള്‍ അംഗീകരിച്ചുകൊടുക്കാന്‍ ഗാന്ധി നിര്‍ബന്ധിതനായി. സവര്‍ണ്ണ ഫാസിസ്റ്റുകളുടെ സംഘടിതമായ എതിര്‍പ്പ് വര്‍ദ്ധിച്ചപ്പോള്‍ ചില വിട്ടുവീഴ്ച്ചകള്‍ക്ക് അംബേദ്‌ക്കറും നിര്‍ബന്ധിതനായി. പ്രത്യേക വോട്ടര്‍ പട്ടികപ്രകാരം സ്വന്തം സ്ഥാനാര്‍ത്ഥിക്ക് നല്‍കാന്‍ കഴിയുമായിരുന്ന വോട്ടവകാശം കൈവിടേണ്ടിവന്നു. രണ്ടു വോട്ടിനുള്ള അവകാശം ഒന്ന് മാത്രമായി കുറയ്ക്കുന്നതിന് പകരമായി സംവരണ സീറ്റുകളുടെ എണ്ണം 197 ആയി വര്‍ദ്ധിപ്പിക്കണമെന്ന് അംബേദ്‌ക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് 126-ല്‍ അധികമാക്കാന്‍ ഫാസിസ്റ്റുകള്‍ തയ്യാറായില്ല. അവരുടെ ആ നിലപാട് അംഗീകരിക്കാന്‍ അംബേദ്‌ക്കറും തയ്യാറായില്ല. ഒടുവില്‍ സംവരണ സീറ്റുകളുടെ എണ്ണം 126-ല്‍ നിന്നും 148 ആയി വര്‍ദ്ധിപ്പിക്കുവാന്‍ ഗത്യന്തരമില്ലാതെ ഗാന്ധി സമ്മതിച്ചു. എങ്കിലും 197 സീറ്റുകള്‍ നേടാനുള്ള അംബേദ്‌ക്കറുടെ ശ്രമം ഗാന്ധി പരാജയപ്പെടുത്തി. അടുത്ത തര്‍ക്കം റഫറണ്ടത്തെക്കുറിച്ചുള്ളതായിരുന്നു. സംവരണം തുടരണമോ വേണ്ടയോ എന്നത് സംബന്ധിച്ചു അയിത്തജാതിക്കാരുടെ ഇടയില്‍ ഒരു റഫറണ്ടം (ഹിതപരിശോധന) നടത്തിയശേഷം സംവരണ നയം പുനപ്പരിശോധിക്കണമെന്നു ധാരണയായെങ്കിലും അത് എന്ന് നടത്തണം എന്ന കാര്യത്തില്‍ തര്‍ക്കമായി. എത്രയും വേഗം അത് നടത്തണമെന്ന് ഗാന്ധി താല്‍പ്പര്യപ്പെട്ടു. എന്നാല്‍ അയിത്തജാതിക്കാരുടെ സാമൂഹ്യ നില ഉയരാതെ റഫറണ്ടം നടത്തുന്നതുകൊണ്ട് പ്രയോജനമില്ലെന്ന് അംബേദ്‌ക്കര്‍ക്ക് ബോദ്ധ്യം ഉണ്ടായിരുന്നു. ആയതിനാല്‍ 15 കഴിഞ്ഞ്‌ റഫറണ്ടം നടത്താം എന്ന് അംബേദ്‌ക്കര്‍ അഭിപ്രായപ്പെട്ടു. അതൊരു നീണ്ട കാലയളവാണെന്നും അതനുവദിക്കാന്‍ പറ്റില്ലെന്നും ഗാന്ധി വാശിപിടിച്ചു. ഈ കാലയളവിനുള്ളില്‍ സ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ഒരു പുത്തന്‍ തലമുറ വളര്‍ന്നു വരുമെന്നും അതിനു ശേഷം റഫറണ്ടം നടത്തുന്നത് സവര്‍ണ്ണാധിപത്യത്തിനു ഗുണകരമാവില്ല എന്ന് ഗാന്ധി ഭയന്നു. അതുകൊണ്ട് പരമാവധി അഞ്ചു വര്‍ഷം അനുവദിക്കാം എന്ന് ഗാന്ധി പറഞ്ഞു. അതിനോട് അംബേദ്‌ക്കര്‍ യോജിച്ചില്ല. റഫറണ്ടത്തിന് 15 വര്‍ഷം അനിവാര്യമാണെന്ന് അംബേദ്‌ക്കര്‍ വാദിച്ചു. അയിത്തജാതിക്കാരുടെ സമസ്ത വിമോചന പ്രക്രിയകളെയും തകര്‍ക്കാന്‍ സ്വന്തം ജീവന്‍ പോലും ഉപേക്ഷിക്കാന്‍ തയ്യാറായിരുന്ന ഗാന്ധി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു, “അഞ്ചു വര്‍ഷം,അല്ലെങ്കില്‍ എന്‍റെ ജീവന്‍”. ഇന്ത്യാമഹാരാജ്യം വീണ്ടും കലാപകലുഷിതമായി. ദലിത് ഗ്രാമങ്ങള്‍ ചുട്ടെരിക്കപ്പെട്ടു. “മഹാത്മജി”യുടെ ജീവനപഹരിക്കാന്‍ ശ്രമിക്കുന്ന രാജ്യദ്രോഹിയായി അംബേദ്‌കര്‍ ചിത്രീകരിക്കപ്പെട്ടു. അംബേദ്‌ക്കര്‍ക്കുവേണ്ടി ഉയര്‍ന്ന ഒരേയൊരു ശബ്ദം മഹാനായ മുഹമ്മദാലി ജിന്നയുടേത് മാത്രമായിരുന്നു. സവര്‍ണ്ണ ഫാസിസ്റ്റുകളുടെ സംഘടിത ആക്രമണങ്ങള്‍ക്ക് മുന്‍പില്‍ മര്‍ദ്ദിത ദേശീയതയുടെ പടനായകന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം പരാജയം സമ്മതിച്ചു. ഗാന്ധിയും ഗാന്ധിസവും വിജയിച്ചു. റഫറണ്ട പ്രശ്നം ഉള്‍പ്പെടുത്താതെ പൂനാക്കരാര്‍ സൃഷ്ടിക്കപ്പെട്ടു. 1932 സെപ്റ്റംബര്‍ 24-ാം തീയതി പൂന യര്‍വ്വാദ ജയിലങ്കണത്തില്‍അയിത്തജാതിക്കാരുടെ പ്രതിനിധികളും, സവര്‍ണ്ണ ഹിന്ദുക്കളുടെ പ്രതിനിധികളും (ഗാന്ധി ഒപ്പുവച്ചില്ല) പൂനക്കരാറില്‍ ഒപ്പുവച്ചു. മര്‍ദ്ദിത ദേശീയതയുടെ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമാണ്‌ പൂനാ പാക്‌ട്… ഇന്ന് ദളിതരുടെ തകർച്ചക്ക്കാരണം ആരാണ് അംബേദ്ക്കർ ആയിരുന്നോ ? ഇന്ന് നിയമസാഫയിലെ ദളിത് നോക്കുകുത്തികൾക്കു ആരാണ് കാരണക്കാരൻ ?ഇന്ത്യയിൽ 15%വരുന്ന ചാതുർവർണ്യം ഇന്ത്യ ഭരിക്കാൻകാരണം ദളിതരായ നാമാണ്. അതിന് ദളിതർക്കു ഇന്ത്യയിൽകിട്ടിയത് കുറേ ദളിത് സങ്കികളെയും ദളിത് ചട്ടുകങ്ങളെയും… ഇതിനെല്ലാം കാരണം നിങ്ങൾ തലയിൽ തലച്ചോറാണ് എങ്കിൽ മനസിലാക്കുക….

(കടപ്പാട് )