ഡോ.ഭീംറാവു അംബേദ്ക്കർ; ഇന്ത്യൻ ജനാധിപത്യത്തിന്റെ പിതാവ്

0
1281

മുരളി തോന്നയ്ക്കൽ (Murali Thonnakkal)എഴുതുന്നു

ഡോ.ഭീംറാവു അംബേദ്ക്കർ; ഇന്ത്യൻ ജനാധിപത്യത്തിന്റെ പിതാവ്

1920 കളോടെ ഇന്ത്യൻ നവോത്ഥാന – രാഷ്ട്രീയ ഭൂമികയിലേക്ക് ബാബാസാഹേബ് കടന്നു വരുമ്പോൾ ജനാധിപത്യമെന്ന വാക്ക് പോലും ഇന്ത്യക്കന്യവും അജ്ഞാതവുമായിരുന്നു. ജാതിയിൽ ജനിച്ച്, ജാതിയിൽ ജീവിച്ച്, ജാതിയിൽ മരിക്കുന്നവരുടെ രാജ്യത്ത് എന്ത് ജനാധിപത്യം? പ്രാകൃത ജാത്യാചാരചങ്ങലകളിലും അയിത്തത്തിലും കുരുങ്ങിക്കിടന്ന സമൂഹം.നിയമവാഴ്ച്ച എന്നത് ഒരു വിദൂര സ്വപനം പോലുമായിരുന്നില്ല ! അവിടേയ്ക്കാണ് നീതിയുടേയും സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശങ്ങളുമായി ബാബാസാഹേബ് കടന്നു വരുന്നത്. പൗരസ്വാതന്ത്യത്തേയോ മനുഷ്യാവകാശങ്ങളേയോ സംബന്ധിച്ചുള്ള Image result for ambedkar imagesശ്രേഷ്ഠ മൂല്യസങ്കൽപ്പങ്ങളെല്ലാം കേവലം സങ്കൽപ്പങ്ങൾക്കും അപ്പുറമായിരുന്ന കെട്ട കാലം. ജാതിയുടെ ഇരകൾ നയിച്ച നവോത്ഥാന-ജാതി വിരുദ്ധ പോരാട്ടങ്ങളിൽ മാത്രമാണ് തുല്യനീതിയുടെ,മാനവികതയുടെ ഉജ്വലശബ്ദം മുഴങ്ങിക്കേട്ടത്. കോൺഗ്രസിന് പോലും സ്വാതന്ത്ര്യമെന്നാൽ കേവലം രഷ്ട്രീയ സ്വാതന്ത്ര്യം മാത്രമായിരുന്നു. കോൺഗ്രസും ഗാന്ധിജിയും രാഷ്ട്രീയ ജനാധിപത്യത്തെക്കുറിച്ച് വാചാലമായപ്പോൾ, ഡോ.അംബേദ്ക്കർ പോരിതിപ്പോരാടിയത് സാമൂഹിക ജനാധിപത്യത്തിന് വേണ്ടിയായിരുന്നു. സാമൂഹിക നീതി പുലരുന്ന ജാതിരഹിതനവും മതേതരവുമായ ബഹുസ്വര സംസ്കൃതി ബാബായുടെ ചിരന്തന സ്വപ്നമായിരുന്നു.പ്രമുഖ ദേശീയ സ്വാതന്ത്ര്യ സമര നായകർക്ക് പോലും സ്വതന്ത്ര -ഭാവി ഇന്ത്യയെ സംബന്ധിച്ച് സുവ്യക്തമായ കാഴ്ച്ചപ്പാട് ഇല്ലായിരുന്നു. സാമൂഹികവും സംസ്കാരികവുമായ ഏകതയും ഐക്യവും രൂപപ്പെടുത്തുന്ന ഒരു ദേശീയത അക്കാലത്തും അന്യമായിരുന്നു. ഒരു ഐക്യഭാരതവും അഖണ്ഡഭാരതവും എന്ന ആശയം ശക്തിപ്പെടുന്നത് ഡോ.അംബേദ്ക്കറുടെ കയ്യൊപ്പ് പതിഞ്ഞ മഹത്തായ ഭരണഘടനക്ക് കീഴെ ഇന്ത്യ ഭരിച്ചു തുടങ്ങുമ്പോൾ മാത്രമാണ്. അതെ, ആധുനിക സ്വതന്ത്ര ഇന്ത്യ ആദ്യം വിടരുന്നത് ബാബാസാഹേബിന്റെ കാവ്യാത്മക ഭാവനയിലായിരുന്നു എന്നതാണ് സത്യം .ജനാധിപത്യ ഇന്ത്യക്ക് പറന്നുയരാൻ ശക്തമായ ചിറകുകൾ നൽകിയത് ബാബാസാഹേബായിരുന്നു. ഇന്ത്യൻ ജനാധിപത്യം 70 ആണ്ടിലെത്തിയെങ്കിൽ ,
ആ മഹത്തായ വിജയത്തിന്റെ ക്രഡിറ്റ് ഡോ.അംബേദ്ക്കർക്ക് സ്വന്തം. അക്കാരണത്താലാണ്, 2012ൽ CNN – IBN
TV നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ഇന്ത്യക്കാരൻ പദവി നൽകി ബാബാ ആദരിക്കപ്പെട്ടത് അർഹതയ്ക്കുള്ള അംഗീകാരം കൂടിയായി മാറി.
ജനാധിപത്യത്തിന്റെ ആധാരശിലകളായി
നിച്ച നിർമ്മാണ സഭയേയും എക്സിക്യുട്ടീവിനേയും ജുഡീഷ്യറിയേയും സൃഷ്ടിക്കുകയും അവയുടെ കടമകളും കർമ്മങ്ങളും നിർവ്വചിക്കുകയും ചെയ്തു
ധൈഷണിക മികവിന്റെ ഉത്തുംഗതയിലേയ്ക്ക് ഉയർന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിദുർഗ്ഗങ്ങളായി മാറിയ ഏതാണ്ടെല്ലാ ഭരണഘടനാ സ്ഥപനങ്ങളുടേയും നിർമ്മിതിയ്ക്ക് പിന്നിൽ ബാബാസാഹേബിന്റെ ധൈഷണികതയുടെ കരുത്തുണ്ടായിരുന്നു.
Image result for ambedkar imagesഇന്ത്യയുടെ വിധി നിർണ്ണയിച്ച മഹത്തായ ദേശീയ ഗ്രന്ഥമായി ഭരണഘടന നിലകൊള്ളുമ്പോൾ, അതിന് നാം ബാബായുടെ ഉജ്ജ്വല പ്രതിഭാ വിലാസത്തോട് കടപ്പെട്ടിരിക്കുന്നു. പകരക്കാരില്ലാത്ത അക്കാദമിക്
പണ്ഡിതൻ ,സാമ്പത്തിക വിദഗ്ധൻ, ചരിത്രക്കരൻ,രാഷ്ട്രീയ മീമാംസകൻ, സാമൂഹിക ചിന്തകൻ, ഭരണഘടനാ വിദഗ്ധൻ, കിടയറ്റ പാർലമെന്റേറിയൻ, ഉജജ്വല വാഗ്മി, തത്വചിന്തകൻ, മാനവികതാവാദി, തികഞ്ഞ ദർശനികൻ എന്നിങ്ങനെ ലോക ധൈഷണിക മേഖലയിൽ ഇത്രയേറെ ആദരവും അംഗീകാരവും നേടിയ മറ്റൊരു ഇന്ത്യക്കാരനെവിടെ ??

 ആരാണ് അംബേദ്ക്കർ ?

കൊടിയ ജാതീയ വിവേചനത്തിന്റെ ഇരകളായി നൂറ്റാണ്ടുകളോളം അടിച്ചമർത്തലിനും വിവേചനങ്ങൾക്കും വിധേയമാക്കപ്പെട്ടിരുന്ന ഒരു ജനതിയെ വിമോചന വെളിച്ചത്തിലേയ്ക്ക് സുധീരം നയിച്ച ഏറ്റവും ശക്തനും ധിഷണാശാലിയും പ്രതിഭാധനനുമായ ഇന്ത്യക്കാരനായിരുന്നു
ഭീംറാവ് അംബേദ്ക്കർ. ഇന്ത്യൻ ഭരണഘടനയുടെ ശില്പി മാത്രമായിരുന്നില്ല, ജനാധിപത്യ ഇന്ത്യയുടെ പിതാവു കൂടിയായിരുന്നു യുഗപുരുഷനായ ബാബാസാഹേബ്.1956 ഒക്ടോബർ 14 ന് നാഗ്പൂരിൽ അഞ്ച് ലക്ഷം Image result for ambedkar imagesഅനുയായികളുമായി ബുദ്ധമതം സ്വീകരിച്ചു കൊണ്ട് എല്ലാ രീതിയിലും ഇന്ത്യൻ വിപ്ളവത്തിന് തീ കൊളുത്തിയിട്ടാണ് ഏറ്റവും മഹാനായ ഇന്ത്യക്കാരൻ വിടവാങ്ങിയത്.

ആരാണ് അംബേദ്ക്കറൈറ്റ് ?

ബോധിസത്വ ഭാരതരത്നം ഡോ.ഭീം റാവു അംബേദ്ക്കർ വിഭാവനം ചെയ്ത
പ്രബുദ്ധ ഭാരതിലേയ്ക്ക് രാജ്യത്തെ നയിക്കുന്നതിന് ബുദ്ധം, ധമ്മം, സംഘം എന്നിവയിൽ അഭയം പ്രാപിക്കുകയും 22 കല്പനകൾ അനുസരിക്കുകയും അനുഷ്ഠിക്കുകയും, നീതിയിലധിഷ്ഠിതമായ സാമൂഹിക-സാമ്പത്തിക വ്യവസ്ഥിതി സൃഷ്ടിക്കുന്നതിന് ഭരണഘടനാ മൂല്യങ്ങൾ പിൻതുടരുകയല്ല ചെയ്യുന്ന ശ്രേഷ്ഠ വ്യക്തിത്വത്തിന് ഉടമയാണ് ഉത്തമനായ അംബേദ്ക്കറൈറ്റ്. സാമൂഹിക ജനാധിപത്യം സ്ഥാപിക്കുന്നതിന് പ്രതിജ്ഞാബദ്ധമായിരിക്കും ഒരു അംബേദ്ക്കറൈറ്റിന്റെ ജീവിതം …..

AMBEDKARITE ന്റെ പൂർണ്ണരൂപം ?
A Awaken
M Mindful
B. Buddhist
E. Energetic
D. Daring
K Knowledgeable
A. Ardent
R. Rational
I. Intelligent
T. Trustworthy
E. Egoless being

അംബേദ്കർ ഉയർത്തിയ രാഷ്ട്രീയം

ജനാധിപത്യമെന്ന വാക്ക് പോലും
ജാതിഇന്ത്യയ്ക്ക് അന്യമായിരുന്നു.
അംമ്പേദ്കറിസം ഒരു സാമൂഹിക 
ശാസ്ത്രം മാത്രമല്ല, അതൊരുരാഷ്ട്രീയ ദർശനം കൂടിയാണ്. രാഷ്ട്രീയ ജീവിതത്തിൽ സമത്വമുണ്ടാകുമെന്ന് വിശ്വസിച്ച ബാബയ്ക്ക് സാമൂഹിക ജീവിതത്തിൽ അതുണ്ടാകുമെന്ന് ഒരുറപ്പുമില്ലായിരുന്നു ! എത്രയും വേഗം സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾ ദൂരീകരിച്ചില്ലെങ്കിൽ, നാം വളരെ പാടുപെട്ട് പടുത്തുയർത്തിയ Related imageജനാധിപത്യഇന്ത്യ തകർന്നടിയുമെന്ന പ്രവചന സ്വഭാവമുള്ള മുന്നറിയിപ്പും ബാബ നൽകിയിരുന്നു ! ഇന്ത്യയിലെ മുഴുവൻ ജനതയ്ക്കും ജനാധിപത്യാവകാശങ്ങൾ ലഭിക്കണമെന്ന വിശാല കാഴ്ച്ചപ്പാട് അദ്ദേഹം പുലർത്തി.
തികച്ചും ബഹുസ്വരവും മതേതരവും ജാതിരഹിതവുമായ വിശാല കാഴപ്പാടിന് ഉടമയായിരുന്നുബാബാസാഹേബ് .വിവേചനങ്ങൾക്കതീതമായി എല്ലാവർക്കം സമത്വം, തുല്യനീതി,തുല്യപരിഗണന ഇവ ഉറപ്പു നൽകുന്ന ജനാധിപത്യ ഇന്ത്യ ബാബയുടെ മഹത്തായ സ്വപ്നമായിരുന്നു. മറ്റുള്ളവർക്ക് സ്വാതന്ത്ര്യമെന്നാൽ,രാഷ്ട്രീയാധികാരമായിരുന്നുവെങ്കിൽ, ഡോ.അംബേദ്കറിന് സ്വാതന്ത്ര്യമെന്നാൽ വഴിനടക്കാനും തുണിയുടുക്കാനും ഭക്ഷണം ലഭിക്കാനും ആരാധനാലയങ്ങളിലും വിദ്യാലയങ്ങളിലും പ്രവേശിക്കാനുമുള്ള അവകാശങ്ങൾക്കൊപ്പം തുല്യ സാമൂഹിക പദവി കൂടിയായിരുന്നു. അതായത്, രാഷ്ട്രീയ ജനാധിപത്യത്തിന് വേണ്ടിയായിരുന്നില്ല, സാമൂഹിക ജനാധിപത്യത്തിന് വേണ്ടിയാണ് ഒരു ജീവിതം ബാബ ഉഴിഞ്ഞുവച്ചത്. സമത്വനീതിയും സമഭാവനയും പുലരുന്ന ഉൾക്കാഴ്ച്ചയുള്ള വിശാല സാമൂഹിക-രാഷ്ട്രീയ ദർശനമാണ് അംബേദ്ക്കറിസം….
മഹത്തായസാമൂഹിക ജനാധിപത്യ ത്തിലേയ്ക്കുള്ള ശ്രേഷ്ഠ ചുവടുകളായിരുന്നു വോട്ടവകാശവും സംവരണവും പ്രത്യേകമണ്ഡല സംവിധാനവും. എന്തിനേറെ, ഭരണഘടന അവകാശങ്ങളും പരിരക്ഷകളും ഉറപ്പാക്കിയത് പോലും ദീർഘദർശിയായ ആ ധിഷണാശാലിയുടെ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഉജ്വല ഏടുകളായി ചരിത്രം വിലയിരുത്തുന്നു.ഇന്ത്യയെ അടിമുടി മാറ്റിയെടുക്കാവുന്ന രാഷ്ട്രീയ വിപ്ളവത്തിനും സാമൂഹിക പരിവർത്തനത്തിനും അത് നാന്ദി കുറിക്കേണ്ടതായിരുന്നു. പക്ഷേ, പരംപൂജ്യ ബാബാസാഹേബ് വിഭാവനം ചെയ്ത രാഷ്ട്രീയ-സാമൂഹിക ദർശനത്തിന്റെ അന്ത:സത്ത ഉൾക്കൊള്ളുന്നതിലും പ്രായോഗികവൽക്കരിക്കുന്നതിലും രാജ്യം എത്രത്തോളം മുന്നോട്ട് പോയി എന്ന സ്വയം വിമർശനത്തിന് മാത്രമല്ല, ആവശ്യമായ തിരുത്തലിനും നാം തയ്യാറാകേണ്ടതുണ്ട്. ഈ ഭീംജയന്തി വേളയിൽ അദ്ദേഹമുയർത്തിയ സമത്വത്തിന്റെ, സാമൂഹിക നീതിയുടെ ഉജ്വല രാഷ്ട്രീയം കൂടി ചർച്ച ചെയ്യപ്പെടട്ടെ എന്നാശിക്കുന്നു