അംബേദ്കറിനെ മഹാനാക്കുന്ന പത്തു ഘടകങ്ങൾ

0
568

മുരളി തോന്നയ്ക്കലിന്റെ (Murali Thonnakkal)പോസ്റ്റ്

#ഒരേയൊരു_അംബേദ്ക്കർ ! 
THE GREATEST INDIAN

2012 ൽ CNN – IBN tv നടത്തിയ ജനകീയ വോട്ടെടുപ്പിൽ 2 കോടിയിലേറെ വോട്ട് നേടി എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഡോ.ബി.ആർ.അംബേദ്ക്കർ ഏറ്റവും മഹാനായ ഇന്ത്യക്കാരൻ പദവിക്കർഹനായി.

എന്തുകൊണ്ട് ഡോ.അംബേദ്ക്കർ ?

1. ഏറ്റവും എളിയ ജീവിത സാഹചര്യങ്ങളോട് പൊരുതിപ്പോരാടി ഏറ്റവും വലിയ മികവിലേയ്ക്കുയർന്നു.
2. അക്കാദമിക് യോഗ്യതകളിൽ പകരക്കാരില്ലാത്ത അതുല്യപ്രതിഭ
3. ദാർശനികമായും ബൗദ്ധികമായും അസാധാരണ ഔന്നിദ്ധ്യം തെളിയിച്ച മഹാ പണ്ഡിതൻ.
4. രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക മേഖലകളിൽ ‘ ലോകത്തെ അതിശയിപ്പിച്ച ധിഷണാശാലി.
5. ലോകം കണ്ട ഏറ്റവും മിടുക്കനായ ഭരണഘടനാ വിദഗ്ധൻ, പാർലമെന്റേറിയൻ
6. ആധുനിക ഇന്ത്യയുടെ ശില്പി:
ഏറ്റവും മികച്ചതും ബൃഹത്തായതുമായ ഭരണഘടന നിർമ്മിച്ച് ഭാവി ഇന്ത്യയ്ക്ക് ദിശാബോധം നൽകി.
7. ഇന്ത്യൻ ജനാധിപത്യത്തിന്റെ പിതാവ്:
നീതിയും അവസരസമത്വവും തുല്യതയും ഉറപ്പാക്കുന്ന വിപ്ളവകരമായ ഒട്ടേറെ നിയമ നിർമ്മാണങ്ങളിലൂടെ പാർലമെന്ററി ജനാധിപത്യത്തിന് അടിത്തറപാകി.
8. രാജ്യത്തിന്റെ വിധി നിർണ്ണായക മേഖലകളിലെല്ലാം ദീർഘകാല സ്വാധീനം ചെലുത്തിയ മറ്റൊരു പ്രതിഭയില്ല.
9. പ്രായോഗിക നിലപാടുകളിലെ ദൃഢത,
ആശയ വ്യക്തത, പ്രതിബദ്ധത, മാനവികത,
മൂല്യബോധം, രാജ്യസ്നേഹം എന്നിവയിൽ പകരം വയ്ക്കാനില്ലാത്ത അൽഭുത പ്രതിഭാസം.
10. ഇന്ത്യയുടേയും ചരിത്രത്തിന്റെയും ഗതിയും വിധിയും നിർണ്ണയിച്ച ലോകാരാധ്യനായ മഹാപ്രതിഭ-
ബോധിസത്വ ഭാരതരത്നം ബാബാസാഹേബ്
ഡോ.ബി.ആർ.അംബേദ്ക്കർ ഏറ്റവും മഹാനായ ഇന്ത്യക്കാരൻ എന്ന നിലയിൽഅഭിമാന സ്തംഭമായി തലയുയർത്തി നിൽക്കുന്നു.

(Murali Thonnakkal )