അംബികയും രാധയും തെന്നിന്ത്യൻ പ്രേക്ഷകർക്ക് മറക്കാനാകാത്ത താരസുന്ദരികളാണ്. അവർ താരങ്ങൾ എന്നതിലുപരി സഹോദരിമാരുമാണ്. സുപ്പർസ്റ്റാറുകൾ ഉൾപ്പെടെയുള്ളവരുടെ നായികയായി തിളങ്ങിയ രാധ വിവാഹശേഷം അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. എന്നാൽ അംബിക സജീവമായി തന്നെ സിനിമയിൽ തുടർന്നു. ഇപ്പോഴിതാ അംബികക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് രാധ. “A sister is a little bit of childhood that can never be lost.Being sister means you always have backup.” എന്നാണു ചിത്രത്തിൽ കാപ്‌ഷനായി രാധ കുറിച്ചത്. തെന്നിന്ത്യൻ ഭാഷയിൽ എല്ലാം അഭിനയിച്ച നടിയാണ് അംബിക. തെന്നിന്ത്യയിലെ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പവും അംബിക അഭിനയിച്ചിട്ടുണ്ട്.

എഡിറ്റർ സൈജു ശ്രീധരൻ ചിത്രത്തിൽ മഞ്ജു വാര്യർ നായിക
എഡിറ്റർ സൈജു ശ്രീധരൻ ചിത്രത്തിൽ മഞ്ജു വാര്യർ നായിക അഞ്ചാം പാതിരാ, കുമ്പളങ്ങി