Ambily Kamala

സിനിമാ നോട്ടീസ് എഴുത്തുകാരാണ് മലയാളത്തിൽ കഥ മാറിയതെന്ന് ആദ്യം മനസ്സിലാക്കിയത്.. അവർ എഴുതി സദ്സ്വഭാവിയായ സോമന്റെ(തിക്കുറുശ്ശി ) സ്വത്ത് തട്ടിയെടുക്കാൻ സഹോദരപത്നിയായ ജാനു ( പങ്കജവല്ലി) ശ്രമിക്കുന്നു. ഇതിന് തന്റെ ബന്ധുവായ സരളയുമായി സോമന്റെ വിവാഹം ഉറപ്പിക്കാൻ തീരുമാനിക്കുന്നു… താണ ജാതിക്കാരിയായ ലക്ഷ്മിയുമായി ( ബി.എസ്.സരോജ)പ്രണയബദ്ധനായ സോമൻ അവരെ വിവാഹം കഴിക്കുന്നു…. ‘ഇത്തരം സന്ദർഭങ്ങളിൽ സിനിമാ നോട്ടീസ് എഴുത്തുകാർ കഥയെ ഭംഗിച്ചുകൊണ്ടെഴുതും ശേഷം വെള്ളിത്തിരയിൽ.( ലന്തൻബത്തേരിയിലെ ലുത്തിനിയകൾ – എൻ.എസ്.മാധവൻ )

 

 

ടീസറുകളും പോസ്റ്ററുകളുടെ റിലീസിനും മുൻപ് ശീതികരിച്ച മൾട്ടിപ്ളെക്സുകൾക്കും മുൻപൊരു കാലത്ത് സിനിമയുടെ കഥാസൂചനകൾ പ്രേക്ഷകർക്ക് നൽകിയിരുന്നത് സിനിമാനോട്ടീസുകളായിരുന്നു. ഒമ്പതരയ്ക്ക് സ്കൂൾ ബെല്ലടിക്കുന്ന വെള്ളിയാഴ്ചകളിലെ പ്രധാന ആഗ്രഹം സ്കൂളിൽ പോകുന്നതിന് മുൻപ് ‘വീനസിൽ ‘ പടം മാറിയതിന്റെ ചെണ്ടമേളം തെക്കേ വഴിയിലൂടെ പോകണമെന്നതായിരുന്നു.

 

ചെറിയ പിള്ളേർക്ക് ഒന്നും നോട്ടീസ് കിട്ടില്ല. വീനസിലെ നോട്ടീസ് കൊടുത്തിരുന്ന താടിക്കാരൻ ചേട്ടന് ഒടുക്കത്തെ ഗമയായിരുന്നു വേലിക്കൽ കാത്തുനിൽക്കുന്ന ചേച്ചിമാർക്കേ നോട്ടീസ് കിട്ടൂ. എത്രയും പെട്ടെന്ന് വലുതായി സ്വന്തമായി ഒരു സിനിമാ നോട്ടീസ് വാങ്ങുക എന്നത് പല ചെറിയ പെൺകുട്ടികളുടേയും സ്വപ്നമായിരുന്നു…

ചെണ്ടമേളത്തിന്റെ അകമ്പടിയോട് കൂടിയാണ് ഇവരുടെ വരവ്, ബ്ളോക്ക്ബസ്റ്റർ സിനിമകളാണെങ്കിൽ ചെണ്ടമേളത്തിൽ കൊമ്പും ഉണ്ടാകും കുര്യാപ്പിള്ളി സൗത്തിൽ വെച്ച് രണ്ടായി പിരിയുന്ന സംഘം ഒന്ന് വാവക്കാട് വഴിക്കും മൂത്തകുന്നം വഴിക്കും തിരിക്കും..

 

സിനിമാനോട്ടീസ് കളക്ഷൻ അന്നത്തെ ആമ്പിള്ളേരുടെ പ്രധാന ഹോബിയായിരുന്നു, വലിയമ്മയുടെ മകനായ ഉണ്ണിച്ചേട്ടനാണ് വീട്ടിൽ പ്രധാനമായും നോട്ടീസ് കൂട്ടിവയ്ക്കുന്നയാൾ .ഉണ്ണിചേട്ടന്റെ കളക്ഷനിൽ “ഗന്ധർവ്വക്ഷേത്രത്തിലെ” പ്രേംനസീറിനേയും,” നൂറി”യിലെ ഫാറൂക്ക് ഷേയ്ക്കിനെയും “തടവറയിലെ” ജയനെയും കണ്ട ഓർമ്മകൾ ഇന്നുമുണ്ട്… ആ നോട്ടീസുകളിൽ നിന്നു തന്നെ “കടത്തുനാട്ടുമാക്കത്തിലെ” ഷീലയും “ഗുരുവായൂർ കേശവനിൽ” ആനപ്പുറത്തിരിക്കുന്ന ജയഭാരതിയേയും കണ്ടിട്ടുണ്ട്. ചെണ്ടകൊട്ട് പരസ്യങ്ങൾ മൈക്ക് അനൗൺസ്മെന്റുകൾക്ക് വഴിമാറിയപ്പോഴും സിനിമ നോട്ടീസുകൾ ഉണ്ടായിരുന്നു…

 

കാലത്തിന്റെ റീലുകൾ മുന്നോട്ട് തിരിഞ്ഞപ്പോൾ സിനിമാ പരസ്യത്തിൽ നിന്നും നോട്ടീസുകൾ അപ്രത്യക്ഷമായി, കഥാസാരവും ഇടവേളകളിൽ തീയറ്ററിൽ കിട്ടിയിരുന്ന പാട്ടുപുസ്തകവും കപ്പലണ്ടിയും ഇല്ലാതായി. എപ്പോഴോ മക്കളോട് ഞാൻ സിനിമാ നോട്ടീസുകളേയും അത് കാത്തിരുന്ന വെളളിയാഴ്ചകളേയും കുറിച്ച് പറഞ്ഞപ്പോൾ അവർ ചിരിക്കാൻ തുടങ്ങി, അവർക്കറിയില്ലല്ലോ സിനിമാനോട്ടീസുകൾ അന്നവരുടെ പ്രായക്കാരിൽ ഉണ്ടാക്കിയിരുന്ന ആകാംക്ഷകളെക്കുറിച്ച്…

Leave a Reply
You May Also Like

എലീനയെ കുറിച്ച് അമ്മ പറഞ്ഞ വാക്കുകൾ വായിച്ചോ? നിങ്ങൾ എന്തൊരു അമ്മയാണെന്ന് ആരാധകർ.

അവതാരകയായും അഭിനേത്രിയായും മലയാളികൾക്കിടയിൽ സുപരിചിതയാണ് എലീന പടിക്കൽ. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിനുള്ളത്. ബിഗ് ബോസ് മലയാളം സീസൺ 2 ലെ ഒരു മത്സരാർത്ഥിയായി വന്നാണ് മലയാളികൾക്ക് മുൻപിൽ താരം സുപരിചിതയായത്. ബിഗ് ബോസിൽ വച്ച് തൻറെ പ്രണയം താരം തുറന്നു പറഞ്ഞിരുന്നു

‘ഏദനിൽ മധുനിറയും കനി’ എന്ന ‘വരയനി’ലെ ഗാനം ശ്രദ്ധിക്കപ്പെടുന്നു

സിജു വിത്സനെ നായകനായി പുതുമുഖസംവിധായകൻ ജിജോ ജോസഫ് സംവിധാനം ചെയുന്ന വരയനിലെ ഗാനം ശ്രദ്ധിക്കപ്പെടുന്നു. ‘ഏദനിൽ…

അഭിനയ ജീവിതത്തിലെ ആദ്യ പോലീസ് വേഷവുമായി ഷെയ്ന്‍ നിഗം

അഭിനയ ജീവിതത്തിലെ ആദ്യ പോലീസ് വേഷവുമായി ഷെയ്ന്‍ നിഗം അയ്മനം സാജൻ ഒരുപാട് മികച്ച പോലീസ്…

സാലറിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയതിൽ പ്രശാന്ത് നീൽ അതൃപ്തി പ്രകടിപ്പിച്ചു, എന്തുകൊണ്ടാണ് കെജിഎഫിലേതു പോലുള്ള കളർ പാലറ്റ് ? പ്രശാന്ത് നീൽ മറുപടി നൽകുന്നു

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ചിത്രമായ സാലർ പാർട്ട് 1 ന് സെൻസർ ബോർഡ് എ…