featuഇന്ന് ശശികുമാറിന്റെ ഓർമ്മ ദിവസം..

Ambily Kamala

സിനിമാരംഗത്തെ റെക്കോർഡുകളുടെ പ്രിയതോഴനായിരുന്നു അദ്ദേഹം… തീയേറ്ററുകൾ ഉൽസവപ്പറമ്പുകളായി മാറിയിരുന്ന സിനിമാ കാലത്തെ സുവർണ്ണനാമമായിരുന്നു ശശികുമാറിന്റേത്.. രണ്ട് അണിയറ പ്രവർത്തകരുടെ പേരുകൾ വെള്ളിത്തിരയിൽ എഴുതിക്കാണിമ്പോൾ കൈയ്യടിച്ച് ആഹ്ളാദിക്കുകയും അർമാദിക്കുകയും ചെയ്യുന്ന പ്രേക്ഷകരെ കണ്ട ഓർമയുണ്ട് അതിലൊരു പേര് സംവിധായകനായ ശശികുമാറിന്റെതും പിന്നെ സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ മാഷിന്റെതുമായിരുന്നു. സാധാരണക്കാരും പാവങ്ങളുമായ ആസ്വാദകർക്ക് അവരുടെ നിത്യദുരിതങ്ങളുടെ ഓർമ്മകളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും ഉള്ള മോചനവും ആശ്വാസങ്ങളുമായിരുന്നു ശശികുമാറിന്റെ ചിത്രങ്ങൾ.

അവരുടെ ഇഷ്ടതാരങ്ങൾ തിരശ്ശീലയിൽ പ്രണയിക്കുകയും പാട്ട് പാടുകയും പ്രതികാരം നടത്തുന്നതും കണ്ട സാധാരണക്കാർ കുറച്ച് നേരത്തെങ്കിലും അവരുടെ ദു:ഖങ്ങൾ മറന്നു സന്തോഷിച്ചു… തന്റെ പൂർവ്വകാല നാടക പ്രവർത്തനങ്ങളുടെ പരിചയമായിരിക്കാം ഒരു പക്ഷെ അദ്ദേഹത്തെ സാധരണക്കാരനായ കാഴ്ചക്കാരന്റെ മനസ്സറിയാൻ സഹായിച്ചത്.. നിർമ്മാതാവിന് സാമ്പത്തികമായും കാണുന്നവന് ആസ്വാദനത്തിന്റെയും നഷ്ടം വരുത്താത്ത സംവിധായകനായിരുന്നു അദ്ദേഹം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഒരു സിനിമ സംവിധാനം ചെയ്ത് വിജയിപ്പിച്ചാൽ പിന്നെ ഹിറ്റ് മേക്കർ എന്ന ക്ലീഷേ ഒരാഭരണമായി എടുത്തണിയുന്ന മാറിയ കാലത്തെ ന്യൂജെനുകൾ ഇടക്ക് ശശികുമാറിന്റെ ഹിറ്റ് ചാർട്ട് പരിശോധിക്കുന്നത് നന്നായിരിക്കും… ഇതിനെല്ലാം ഉപരിയായി ശശികുമാർ സിനിമകളെ ഞാൻ ഇഷ്ടപ്പെടാൻ കാരണം അദ്ദേഹത്തിന്റെ ചിത്രങ്ങൾ മലയാളിക്ക് നൽകിയ ചലച്ചിത്ര ഗാനങ്ങളെ കുറിച്ച് അറിയുമ്പോഴാണ്..

അദ്ദേഹത്തിന്റെ സിനിമാഗാനങ്ങൾ ഇന്നും മലയാളികൾ ഗൃഹാതുരതയോടെ ഓർക്കുകയും മൂളുകയും ചെയ്യുന്നു.. അദ്ദേഹത്തിന്റെ സിനിമകളിലെ ഗാനങ്ങൾ മിക്കവാറും എല്ലാംതന്നെ ഇന്നും മലയാളികൾക്ക് പ്രിയതരമാണ്.. ഓരോ ഗാനങ്ങളും പരിശോധിക്കാൻ ഈ ചെറിയ കുറിപ്പ് പോരാതെ വരും എന്നാലും എൺപതുകളിൽ പുറത്തിറങ്ങിയ ശശികുമാറിന്റ ‘ഒരു വർഷം ഒരു മാസം’ എന്ന ചിത്രത്തിലെ “ഇനിയെന്റെ ഓമലിനായൊരു ഗീതം…. ” ഈ പാട്ട് ഇന്നും മനസ്സിലേക്ക് എത്തിക്കുന്ന പ്രിയതരമായ ഒരു കാലമുണ്ട്.

പുരസ്ക്കരിച്ച് നമ്മുടെ സർക്കാർ സംവിധാനങ്ങൾ അദ്ദേഹത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടില്ലായെന്ന് തോന്നുന്നു.വെള്ളിത്തിരയിൽ സംവിധാനം ശശികുമാർ എന്നെഴുതുമ്പോൾ കൈയ്യടിക്കുകയും ആ സിനിമ കണ്ട് സന്തോഷിക്കുകയും ചെയ്യുന്ന സാധാരണ പ്രേക്ഷകരെ കണ്ട ഓർമ്മ ഇന്നുമുണ്ട്. അവരുടെ മനസ്സിന്റെ വെള്ളിത്തിരയിൽ ഇന്നും ഒരു ഹിറ്റ്മേക്കറെ ഉള്ളു.. അത് അവരുടെ പ്രിയപ്പെട്ട ശശികുമാറാണ്…പ്രണാമങ്ങൾ സർ.

Leave a Reply
You May Also Like

ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന പരിപാടി ഷൂട്ട് ചെയ്തത് എങ്ങനെയാണ് ?

ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന പരിപാടി ഷൂട്ട് ചെയ്തത് എങ്ങനെയാണ് ? അറിവ് തേടുന്ന പാവം…

ഡാർക്ക് ഷെയ്ഡ്‌സ് ഓഫ് എ സീക്രട്ട് ‘ എന്ന സിനിമയുടെ സംവിധായിക വിദ്യ മുകുന്ദൻ പ്രേക്ഷകരോട്..

‘ഡാർക്ക് ഷെയ്ഡ്‌സ് ഓഫ് എ സീക്രട്ട് ‘ എന്ന സിനിമയുടെ സംവിധായിക വിദ്യ മുകുന്ദൻ പ്രേക്ഷകരോട്……

ഏറെ വിവാദത്തിന് തിരികൊളുത്തിയ റൊമാന്റിക് – ഇറോട്ടിക് ഡ്രാമ

Sins ???????? 2005/Hindi -English Vino ഏറെ വിവാദത്തിന് തിരികൊളുത്തിയ റൊമാന്റിക് – ഇറോട്ടിക് ഡ്രാമ…

നിവിൻ പോളി നായകനായ പടവെട്ടിലെ ഗാനം റിലീസ് ചെയ്‌തു, ‘മഴപ്പാട്ട് ‘

നിവിൻ പൊളി നായകനായ പടവെട്ടിലെ ഗാനം റിലീസ് ചെയ്‌തു. മഴപ്പാട്ട് എന്ന പേരിൽ ആണ് റിലീസ്…