ബ്രിട്ടീഷ്കാരുടെ പാദസേവകരായിരുന്ന അവർക്ക് പത്മനാഭ ദാസ്യം എല്ലാറ്റിനും ഒരു മറയായിരുന്നു

171

Ambily Kamala

”രാജാവ് നാട് നീങ്ങി പ്രജകൾ രാജ്യഭാരമേറ്റുവാങ്ങി, കൊടിയടാളങ്ങൾ മാറി നാട്ടിൽ ജനകീയ ഭരണമായി….. ” പണ്ടെങ്ങൊ കേട്ട പഴയൊരു മലയാളം സിനിമാപ്പാട്ടാണ്, സിനിമ കാണാത്തത് കൊണ്ട് ഗാനരംഗമോ ഇതിനാവശ്യമായ സന്ദർഭമോ അങ്ങനെ യാതൊന്നും തന്നെ ഓർമ്മയില്ല.

തൊള്ളായിരത്തി നാൽപ്പത്തിയേഴിൽ നാട് സ്വതന്ത്രമായെന്നും അന്ന് ഇന്ത്യൻ യൂണിയനിൽ ചേരാതെ നിന്ന പ്രമുഖനാട്ടുരാജ്യങ്ങളിലൊന്ന് തിരുവിതാംകൂറുമായിരുന്നുവെന്നും ചെറിയ ചരിത്ര ക്ലാസുകളിൽ പഠിച്ചിട്ടുണ്ട്.ഇതിന്റെ മുഖ്യ വക്താവായ സർ സി.പി.ക്ക് വെട്ടുകിട്ടിയതും മേൽപ്പടിയാൻ കണ്ടം വഴി തമിഴ്നാട്ടിലേക്ക് ഓടി എന്നുമാണ് അറിഞ്ഞിട്ടുള്ളത്.

1971 ൽ ശ്രീമതി ഗാന്ധി പ്രിവിപഴ്സ് നിർത്തലാക്കിയതിലൂടെ അവശേഷിച്ച രാജാധികാരങ്ങളും നാട്ടിൽ നിന്നും പോയി എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്, പക്ഷെ കാര്യങ്ങളിപ്പോൾ കീഴ്മേൽ മറിയുന്ന പോലെയാണ് തോന്നുന്നത്. ആചാരങ്ങളുടെ ഭാഗമായി രാജാധികാരങ്ങളും അവകാശങ്ങളും തിരിച്ചു വരുന്നു. ഇനിയിപ്പോൾ അയിത്തവും ചാതുർവർണ്യവും എല്ലാം ചിലeപ്പാൾ പുനസ്ഥാപിക്കപ്പെട്ടേക്കാം. ആത്മനിർഭരമായ പുതിയ ഭാരതത്തിൽ നമ്മൾ മറ്റുള്ളവരിൽ നിന്നും എത്ര അടി അളന്ന് ദൂരെ നിൽക്കേണ്ടി വരും, സംശയമുണ്ട്.

വള്ളക്കരവും, മുലക്കരവും,കൊള്ളക്കൊടുക്കകളുമായി, തളപ്പ് കരവും ഒക്കെയായി നിറഞ്ഞ് കവിഞ്ഞിരിക്കുന്ന നിലവറയിലെ നിധികൾക്ക് എത്ര ചോരയുടെയും കണ്ണീരിന്റെയും കഥ പറയാനുണ്ടാകും. റെയിൽപ്പാളം പണിയാൻ പണം തികയാതെ വന്നപ്പോൾ പൂർത്രയീശന്റെ സ്വർണ്ണമെടുത്ത് വിറ്റ് നിർമ്മാണം പൂർത്തിയാക്കിയ കൊച്ചീരാജാവിന്റെ ചരിത്രം അത്ര പഴയതൊന്നുമല്ല ..

“തിരുവിതാംകൂർ രാജാക്കാൻമാർ ചിലeപ്പാൾ മഹാൻമാരായിക്കാം പക്ഷെ ഞാനുൾപ്പെടെയുള്ള പിന്നോക്കക്കാരോട് അവർ കാണിച്ച ക്രൂരതകളും അക്രമങ്ങളും എളുപ്പത്തിൽ മറക്കാനും പൊറുക്കാനും കഴിയുന്നതല്ല..” ഒരിക്കൽ വക്കം പുരുഷോത്തമൻ എഴുതിയത് ഓർക്കുന്നു. “ബ്രിട്ടീഷ്കാരുടെ പാദസേവകരായിരുന്ന അവർക്ക് പത്മനാഭ ദാസ്യം എല്ലാറ്റിനും ഒരു മറയായിരുന്നു…” വക്കം തുടർന്നു..
സുപ്രീംകോടതി വിധി പ്രകാരം ആചാരങ്ങൾ എല്ലാം പുനസ്ഥാപിക്കട്ടെ, പാലിയത്തൂടെയും പറവൂർ വഴിയും ഇനി നടക്കാൻ പറ്റുമോ എന്ന് കണ്ടറിയണം

വാൽക്കഷണം: എം.വി.ജയരാജൻ സഖാവേ നിങ്ങൾ വലിയൊരു ശരിയായിരുന്നു, ലാൽസലാം.

Advertisements