നെയ്ച്ചോര്‍ ഉണ്ടാക്കുന്ന വിധം – അമ്പിളി മനോജിന്‍റെ അടുക്കള

4936

വീട്ടില്‍ പെട്ടന്നൊരു ഗസ്റ്റ് വന്നുവെന്ന് ഇരിക്കട്ടെ, ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റിയ ഒരു ഐറ്റം ആണ് നെയ്‌ച്ചോറും ചിക്കന്‍ കറിയും. നൊടിയിടയില്‍ കാര്യം നടക്കും. :) ഒരു പരിധി വിട്ടു മോശം ആകുകയും ഇല്ലാ. ഇനി ചിക്കന്‍ കറി ഇല്ലെങ്കില്‍ തന്നെ, പപ്പടം, സാലഡ്, അച്ചാര്‍ കൂട്ടി കഴിക്കുകയും ചെയ്യാം.. അധികം മെനക്കെടാതെ കാര്യം നടക്കും.

ആവശ്യമുള്ള സാധനങ്ങള്‍

ബസ്മതി അരി – 2 കപ്പ്
നെയ് – 6 സ്പൂണ്‍
അണ്ടിപ്പരിപ്പ് – 12 എണ്ണം
ഉണക്ക മുന്തിരി – ഒരു പിടി
നീളത്തില്‍ അറിഞ്ഞ സവാള – 3 കപ്പ്
ഗ്രാമ്പു – 2 എണ്ണം
കറുവ പട്ട – ഒരു ചെറിയ കഷ്ണം
ഏലയ്ക്ക – 2 എണ്ണം
ഉപ്പ് – ആവശ്യത്തിനു
വെള്ളം – 4 കപ്പ്

പാചകം ചെയുന്ന വിധം

അമ്പിളി മനോജ്

അരി കഴുകി വെള്ളം വാര്‍ന്നു പോകാന്‍ വെക്കുക. ഒരു പത്രത്തില്‍ നെയ് ഒഴിച്ച് ചൂടാകുമ്പോള്‍ കറുവാപട്ട, ഗ്രാമ്പു. ഏലയ്ക്ക ഇവ ഇട്ടു മൂപ്പിക്കുക. ഇതിലേക്ക് നീളത്തില്‍ അരിഞ്ഞ സവാള ഇട്ടു വഴറ്റുക. വഴന്നു വരുമ്പോള്‍ വെള്ളം വാലാന്‍ വെച്ചിരിക്കുന്ന അരിയും കൂടെ ഇട്ടു തുടരെ ഇളക്കുക. അരി നല്ലപോലെ മൂത്ത് കഴിയുമ്പോള്‍ വെള്ളവും ഉപ്പും ചേര്‍ത്ത അടച്ചു വെച്ച് ചെറു തീയില്‍ വേവിക്കുക. വെള്ളം വറ്റി തോര്‍ന്നു വരുമ്പോള്‍ ചോറ് ഇളക്കി കുടഞ്ഞു എടുക്കുക. നല്ല നെയ്‌ച്ചോര്‍ തയ്യാര്‍

പാചക കുറിപ്പ്‌ തയാറാക്കിയത്: അമ്പിളി മനോജ്‌

Advertisements