Ameer Yoosuf 

ഇതാണ് യഥാർത്ഥ കേരളം. അങ്ങ് വടക്ക് കിഴക്കുള്ള നമ്മളിതുവരെ കാണുക പോലും ചെയ്യാത്ത, ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി പകലന്തിയോളം പണിയെടുക്കുന്ന 40 ലക്ഷം പേർ ജനിച്ച് വീണ സ്ഥലത്ത് കോൺസണ്ട്രേഷൻ ക്യാമ്പുകളിൽ ശിഷ്ട കാലം നരകിക്കാനാണ് 72% പേരും ആഗ്രഹിക്കുന്നത്.

എനിക്കിത് കണ്ടപ്പോൾ ഓർമ്മ വരുന്നത് 2002 അവസാനത്തിൽ ബിബിസി നടത്തിയ അഭിപ്രായ സർവ്വേ ആണ്. ഇറാക്കിൽ അമേരിക്ക ആക്രമിക്കുന്നതിനെ നിങ്ങൾ അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യവുമായി ലോക രാജ്യങ്ങളിൽ അഭിപ്രായ വോട്ടെടുപ്പ് നടന്നു. എന്റെ ഓർമ്മയിൽ ഇറാക്കിനെ ആക്രമിക്കാൻ അനുകൂലിച്ചവരുടെ കണക്കുകൾ ഇപ്രകാരമാണ്.

അമേരിക്ക: 60%
യൂറോപ്പ്: 40%
ഇസ്രയേൽ: 65%
….
….
ഇന്ത്യ: 88%…!!!

ഇതിൽ അദ്യത്തെ മൂന്ന് നമ്പറുകൾ ഒരു ഏകദേശക്കണക്കാണ്. മൂന്നോ നാലോ പെർസന്റേജ് പോയന്റുകൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറാം. സംശയമില്ലാത്തത് അവസാനത്തെ 88% ആണ്. ആ നമ്പർ കണ്ട് ഞെട്ടിയ ഞെട്ടൽ അത്രക്കും ഭീകരമായിരുന്നു. അത് കൊണ്ടാണ് ഇപ്പോഴും മറക്കാൻ കഴിയാത്തത്. എന്ത് കൊണ്ടാണ് ഇറാക്കികൾ കൊല്ലപ്പെടണമെന്ന് അമേരിക്കക്കാരെക്കാളും ഇസ്രയേലിനെക്കാളും എത്രയോ തീവ്രമായി ഇന്ത്യക്കാർ ആഗ്രഹിക്കുന്നതെന്ന് എനിക്ക് പിടി കിട്ടിയിരുന്നില്ല. തനിക്കോ തന്റെ അടുത്ത നൂറു തലമുറക്കോ യാതൊരു ഉപദ്രവമോ പ്രയാസമോ ഉണ്ടാക്കാൻ യാതൊരു ചാൻസുമില്ലാത്ത നിരപരാധികൾ കൊല്ലപ്പെടാൻ ആഗ്രഹിക്കുന്നവർ എത്ര അധമരായിരിക്കണം?

നമ്മുടെ നാട്ടുകാർ ലോകത്തെ ഏറ്റവും ഭീരുക്കളും ക്രൂരന്മാരുമായ റേസിസ്റ്റുകൾ മാത്രമല്ല, മുസ്ലിംകളൊക്കെ കൊല്ലപ്പെടണമെന്ന് അതിയായി ആഗ്രഹിക്കുന്ന മാനവ ചരിത്രം കണ്ട ഏറ്റവും വർഗ്ഗീയ വംശീയ വാദികളുമാണ്. മനുഷ്യന്മാരുടെ ഒരു ഗുണവുമില്ലാത്ത വെറുപ്പ് തിന്നുകയും കുടിക്കുകയും ചെയ്യുന്ന നരാധമർ!

ഒരു പക്ഷേ ഏറ്റവും കൂടുതൽ ദരിദ്രരും അടിമകളും ബാലവേലക്കാരും അഴിമതിക്കാരും രോഗികളും പട്ടിണിക്കാരുമായി നാം ഈ 21 ആം നൂറ്റാണ്ടിലും ജീവിക്കേണ്ടി വരുന്നത് ഇക്കാരണം കൊണ്ടായിരിക്കണം. വെറുപ്പ് മാത്രം ഇന്ധനവും പ്രചോദനവുമാക്കി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഒരു രാജ്യവും ജനതയും. നാട് തകരുമ്പോഴും താൻ മാത്രമല്ല സാങ്കല്പിക ശത്രുവും പ്രയാസപ്പെടുന്നുണ്ടാവുമല്ലോ എന്ന ആശ്വാസത്തിൽ എന്തും സഹിക്കാൻ തയ്യാറായ ഭീരുക്കൾ. നമ്മൾ നല്ല ജീവിതം അർഹിക്കുന്നില്ല.

No photo description available.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.