മറ്റൊരുവനെ കൊല്ലാൻ വേണ്ടി ബോംബ് ഉണ്ടാക്കുമ്പോൾ നഷ്ടപ്പെട്ട കൈ കാണുമ്പോൾ എനിക്ക് അന്ധമായ രാഷ്ട്രീയം നശിപ്പിച്ച ഒരു ഉദാഹരണം എന്നല്ലാതെ യാതൊന്നും തോന്നുന്നില്ല

240

Amel Tass എഴുതുന്നു

ഒറ്റനോട്ടത്തിൽ കണ്ടാൽ എത്ര നിഷ്കളങ്കൻ😉പോസ്റ്റ്‌ ഇട്ട ആൾക് കയ്യില്ലാഞ്ഞിരുന്നിട്ടും ജീവിക്കുന്നു എന്നൊക്കെ ഉള്ള് പ്രചോദനവും പ്രാർത്ഥന നിറഞ്ഞ കമന്റുകൾ കാണാം എന്നാൽ എനിക്ക് അത് കണ്ടിട്ട് യാതൊരു സഹതാപവും തോന്നുന്നില്ല. ഞാനത്ര ക്രൂരനാണോ എന്ന് നിങ്ങൾക്ക് തോന്നിയേക്കാം.വിശദീകരണമുണ്ട്.കക്ഷിയുടെ കൈക്ക് എന്ത് സംഭവിച്ചതാണ് എന്ന് ആൾ മറച്ച് വയ്ക്കുന്നെങ്കിലും എനിക്ക് അറിയാം; ബോംബ് നിർമ്മിക്കുന്നതിന്റെ ഇടയിൽ അബദ്ധത്തിൽ പൊട്ടിത്തെറിച്ച് ഇരു കൈകളും നഷ്ടപ്പെട്ടതാണ്. അതുകൊണ്ട് ആണ് അത് കാട്ടിയുള്ള ഇമോഷണൽ ഗിമ്മിക്കിൽ ദയ തോന്നാത്തത്. അന്ന് ആ ബോംബ് കയ്യിലിരുന്ന് പൊട്ടിയില്ലായിരുനെങ്കിൽ എത്രയോ ആളുകൾ ചിലപ്പോൾ കൊല്ലപ്പെടാം? എത്ര നിരപരാധികളുടെ കുടുംബം അനാഥമാകാം ? എത്ര പേർക്ക് ഇതിനേക്കാൾ വലിയ അംഗവൈകല്യം ഉണ്ടാകാം?

മറ്റൊരുവനെ കൊല്ലാൻ വേണ്ടി ബോംബ് ഉണ്ടാക്കുമ്പോൾ നഷ്ടപ്പെട്ട കൈ കാണുമ്പോൾ എനിക്ക് അന്ധമായ രാഷ്ട്രീയം നശിപ്പിച്ച ഒരു ഉദാഹരണം എന്നല്ലാതെ യാതൊന്നും തോന്നുന്നില്ല.എന്തായാലും അയാളുടെ ഭാഗത്തുനിന്നും ഉണ്ടായ ആ അബദ്ധത്തിന് താങ്കളോട് നന്ദി പറഞ്ഞേ മതിയാവൂ. എത്ര ജീവനാണ് രക്ഷിച്ചത്.താങ്കളുടെ ഭാഗത്തുനിന്നും ഉണ്ടായ ആ അബദ്ധത്തിന് താങ്കളോട് നന്ദി പറഞ്ഞേ മതിയാവൂ.ബോംബ്‌ കേസിൽ പ്രതിയായ താങ്കൾക്കു ഈ വിധി ഉണ്ടായതുകൊണ്ടു കുറെ പേരുടെ ജീവൻ രക്ഷപെട്ടു എന്നാശ്വസിക്കുന്നു Statutory Warning: Be very careful while manufacturing bombs, explosives etc


കക്ഷി സ്വയം പരിചയപ്പെടുത്തുന്നത് വായിക്കൂ . കൈകൾ പോകാനുള്ള കാരണം പറയുന്നില്ല. എങ്കിലും ഇനിയെങ്കിലും ഹിംസാത്മകമായ ആശയങ്ങളിൽ വിശ്വസിക്കാതെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയട്ടെ.

💢പേര് : ജീവൻ😊
💢വയസ്സ് : ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല😁😁
💢സ്ഥലം : പിണറായി💪🏻
💢വിവാഹം : അതിന്റെ പ്രായം ആയിട്ടില്ല🤷🏻‍♂️🤷🏻‍♂️
💢കാമുകി : ഇതുവരെ ഇല്ല☹️
💢പഠനം : BSW ബിരുദ വിദ്യാർത്ഥി🥳🥳

എന്നെപറ്റി പറയുകയാണേൽ
പിണറായി പഞ്ചായത്തിൽ എരുവട്ടി പൊട്ടൻപാറയിലാണ് താമസം..ഇപ്പോൾ BSW ബിരുദവിദ്യാർത്ഥിയാണ്🎒
ജീവിതത്തോട് പൊരുതി തന്നെയാണ് ഇന്ന് ഇവിടെ വരെ എത്തി നിൽക്കുന്നതും
അതിനു എനിക്ക് എന്നും കൂട്ടായത് എന്റെ കൂട്ടുകാർ തന്നെയാണ്…✌🏻😍🥰
2015 ൽ ഒരു അപകടത്തിലാണ് എന്റെ ഇരു കൈകളും നഷ്ടമാവുന്നത് അതിനു ശേഷം ഇന്നുവരെ ജീവിതത്തോട് പൊരുതുകയാണ്..അതിൽ വിജയിച്ചു എന്നൊരു തോന്നൽ ഉണ്ടായിട്ടില്ല…പൊരുതുകയാണ് ഒരുനാൾ വിജയിക്കും എന്ന ശുഭപ്രതിക്ഷയും ഉണ്ട്..🧐🧐🧐
ലക്ഷ്യങ്ങൾ ആണല്ലോ ഓരോരുത്തരുടെയും ജീവിതം അർത്ഥപൂർണ്ണമാക്കുന്നത്…അതേ ഞാനും ലക്ഷ്യങ്ങളുടെ പിറകെ തന്നെയാണ്..🚲🚲🚲🏍️🏍️🏍️

എന്റെ കാര്യം പറയുമ്പോൾ അതിൽ എനിക്ക് ഒരിക്കലും ഒഴിച്ചുകൂടാനാവാത്തത് എന്റെ ചങ്കായ ചങ്ങായിമാരെ തന്നെയാണ്.ചങ്കിലൊരിടം ചോദിച്ചപ്പോൾ ചങ്കുപറിച്ചു തന്ന ചങ്ങായിമാരു തന്നെയാണ് എന്റെ നട്ടെല്ല്.ഒരിക്കലും പറയാതെ ഇരിക്കാൻ പറ്റാത്തവരാണ് ഊണിലും ഉറക്കത്തിലും പോലും എന്റെ കൂടെ നിൽക്കുന്ന എന്റെ നാടായ പൊട്ടൻപാറയിലെ ചങ്ങായിമാർ ..നമ്മൾ കാണുന്ന സിനിമകളിലും സ്റ്റാറ്റസുകളിലും ഉള്ള സൗഹൃദമല്ല അതിനേക്കാൾ വലിയ സൗഹൃദമുണ്ടെന്ന് എനിക്ക് അവർ കാണിച്ചു തന്നിട്ടുണ്ട്….(എൻ നൻപനപോൽ ആരുമില്ലെ ഇന്ത ഭൂമിയിലേ)🤩🤩🤩🤩🤩🤩🤩
ഈ അപകടത്തിനു ശേഷമാണ് പ്ലസ് ടു എഴുതി പാസ്സാവുന്നതും കമ്പ്യൂട്ടർ കോഴ്സ് പഠിച്ച് സർട്ടിഫിക്കറ്റ് വാങ്ങിയതും PSC പഠിക്കാൻ പോവുന്നതും ഇന്ന് BSW ബിരുദത്തിനു പഠിക്കുന്നതു എല്ലാം സ്വന്തമായി സ്വന്തം കാലിൽ നിൽക്കുക എന്ന ഒറ്റ ലക്ഷ്യത്തോടുകൂടി മാത്രമാണ്…😎😎😎പൊരുതുകയാണ്…17ആം വയസ്സിൽ കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ.. ഇന്ന് 23ആം വയസ്സിൽ എത്തി നിൽക്കുമ്പോൾ മുഴുവനായി തിരിച്ചുപിടിച്ചെന്നു പറയുന്നില്ല പക്ഷെ തിരിച്ചുപിടിച്ചു കൊണ്ടിരിക്കുകയാണ്..💞💞പോരാട്ടമാണ് ജീവിതം എന്നതാണ് എനിക്ക് ഈ ഗ്രൂപ്പിലുള്ളവർക്ക് നൽകാനുള്ള സന്ദേശവും❤️❤️❤️❤️