American Beauty (1999)
English
18 +
ബി.ജി.എൻ വർക്കല
കൗമാരക്കാരിയായ മകളും, ഭാര്യയുമൊത്ത് വിരസമായ ഒരു ജീവിതം നയിക്കുന്ന നായകൻ. ജീവിതം ആഗ്രഹം പോലെ ജീവിക്കാൻ കഴിയാത്ത ദുഃഖവുമായി നിരാശയോടെ കഴിയുന്ന അയാളുടെ അയൽപക്കത്ത് ഒരു കുടുംബമുണ്ട്. അവിടെ കൗമാരക്കാരനായ ഒരു മകനും സൈന്യത്തിൽ നിന്ന് വിരമിച്ച ഒരച്ഛനും അമ്മയും താമസിക്കുന്നു. മുമ്പ് മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന ആ കൗമാരക്കാരന്, തൻ്റെ ഹാൻഡി ക്യാമിലൂടെ നായകൻ്റെ വീടും ഉള്ളകങ്ങളും ഷൂട്ട് ചെയ്യുന്നതാണ് ഹോബി. അയാൾ ക്രമേണ നായകൻ്റെ മകളുമായി ചങ്ങാത്തത്തിലാകുന്നു. നായകൻ്റെ ജീവിതത്തിന് മാറ്റവുമായി അയാളുടെ മകളുടെ കൂട്ടുകാരി എത്തുന്നു. അയാളുടെ ലൈംഗിക ഭാവനകൾ ആ കുട്ടിയിലൂടെ നിറം പിടിച്ചു തുടങ്ങുന്നു.
നിൻ്റെ അച്ഛൻ ശാരീരികമായി നല്ല ഫിറ്റായ ഒരാളായിരുന്നെങ്കിൽ അദ്ദേഹവുമായി ഞാൻ സെക്സ് ചെയ്തേനേ എന്ന് അവർ മുറിയിൽ ഇരുന്നു സംസാരിക്കുന്നത് ഒളിച്ചു കേട്ട നായകൻ അതോടെ വ്യായാമം തുടങ്ങുന്നു. ഒപ്പം അയൽവീട്ടിലെ പയ്യനിലൂടെ മരിജുവാന ഉപയോഗിക്കാനും തുടങ്ങുന്നു. നായകൻ്റെ ഭാര്യ ഒരു ബിസിനസ് മാനുമായി ബന്ധത്തിലാകുന്നു. അയൽപക്കക്കാരൻ പയ്യൻ നായകനുമായി ഗേ ബന്ധം ഉണ്ട് എന്ന് ആ പയ്യൻ്റെ അച്ഛന് സംശയം ഉണ്ടാകുന്നു. അതിനെത്തുടർന്നയാൾ മകനെ വീട്ടിൽ നിന്നിറക്കി വിടുന്നു. അവൻ നായകൻ്റെ മകളുമായി അന്നുരാത്രി ന്യൂയോർക്കിലേക്ക് പോകാനായി അവളുടെ മുറിയിലെത്തുന്നു.
തൻ്റെ പരപുരുഷ ബന്ധം ഭർത്താവറിഞ്ഞതിനാൽ അയാളെ കൊല്ലാൻ നായകൻ്റെ ഭാര്യ തോക്കുമായി വീട്ടിലേക്ക് തിരിക്കുന്നു. ഈ സമയം മകളുടെ കൂട്ടുകാരിയെ പ്രാപിക്കാൻ ശ്രമിക്കുന്ന നായകനോട് അവൾ കന്യകയാണ് എന്ന് പറയുന്നു. ഇത് കേട്ട നായകൻ അവളെ വിട്ടെഴുന്നേൽക്കുന്നു. അവൾ ബാത്റൂമിലേക്ക് പോകുന്നു. അയാൾ തൻ്റെ ഫാമിലി ഫോട്ടോ എടുത്ത് നോക്കിക്കൊണ്ട് കസേരയിലിരിക്കുന്നു. അയാൾടെ തലയ്ക്കു പിന്നിൽ ഒരു പിസ്റ്റൾ വരുന്നു. ശേഷം എന്താണുണ്ടായത്. ? അതൂടെ പറഞ്ഞാൽ ചിത്രം കാണാൻ തോന്നാത്തവരുള്ളതിനാൽ പറയുന്നില്ല.ഒരു ആവറേജ് ചിത്രം. പക്ഷേ നല്ല കുറേ ഫാമിലി മുഹൂർത്തങ്ങളും ജീവിത സാഹചര്യങ്ങളും മനോഹരമായി പകർത്തിയിട്ടുണ്ട്.
***