അവിശ്വസനീയം… വിചിത്രം

Vani Jayate

ടോം ക്ലാൻസിയെപ്പോലുള്ളവരുടെ പുസ്തകങ്ങൾ വായിച്ചിരുന്നവർക്കറിയാം, എൻഎസ്എ, സിഐഎ, വൈറ്റ് ഹൌസ്, ജസ്റ്റീസ് ഡിപ്പാർട്ടമെന്റ് തുടങ്ങിയ അമേരിക്കൻ എക്സിക്യൂട്ടീവിന്റെയും ജുഡീഷ്യറിയുടെയും ഏറ്റവും ഉയർന്ന തലത്തിൽ നടക്കുന്ന വൻ തോതിലുള്ള അഴിമതിയും, പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറി മുതൽ ഇന്റർനാഷണൽ ടെററിസം വരെയുള്ള വിഷയങ്ങളെ ബാധിക്കുന്ന തലത്തിലുള്ള കൺസ്പിരസി തിയറികൾ. അത്തരത്തിലൊന്നാണ് ഇന്നലെ മുതൽ നെറ്ഫ്ലിക്സിൽ സ്ട്രീം ചെയ്തു തുടങ്ങിയ നാല് ഭാഗങ്ങളുള്ള സീരീസ്. അമേരിക്കൻ കൺസ്പിറസി – ദി ഒക്റ്റോപ്പസ് മർഡർസ് കൈകാര്യം ചെയ്യുന്നത്. സീരിയൽ കൊലപാതകങ്ങൾ, ഒരു അസാമാന്യ ജീനിയസ്, അന്താരാഷ്ട്ര തലത്തിലുള്ള സ്പൈ നെറ്റ്‌വർക്ക്, അഴിമതി, ഭരണ തലത്തിലെ മാഫിയകൾ, ഡെയറിങ് ആയി മാധ്യമപ്രവർത്തനം നടത്തുന്ന അപൂർവ ജന്മങ്ങൾ, പ്രസിഡന്റ് തലത്തിൽ തന്നെയുള്ള അധികാര ദുർവിനിയോഗം, ടെക്കനോളജി ഉപയോഗിച്ച് നടത്തുന്ന അട്ടിമറികൾ, കോർപ്പറേറ്റ് റൈവൽറി, നേറ്റിവ് ഇന്ത്യൻസിന്റെ അവകാശങ്ങളെ മറയാക്കി മാഫിയ പ്രവർത്തനങ്ങൾ, ആയുധ ഇടപാടുകൾ, ആഗോള തീവ്രവാദം.. എന്ന് വേണ്ട ഒരുകാലത്തെ മെയിൻ സ്ട്രീം ഹോളിവുഡ് സിനിമകളിൽ കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ള ഒരു വിധത്തിൽ പെട്ട വിഷയങ്ങൾ ഒക്കെ പരാമർശിച്ചു പോവുന്ന ഒരു സീരീസാണിത്.

1991 ഓഗസ്റ്റിൽ, വെസ്റ്റ് വിർജീനിയയിലെ ഷെറാട്ടൺ ഹോട്ടലിലെ ഒരു രംഗത്തിൽ ഡാനി കസോളരോ എന്ന ഇറ്റാലിയൻ വംശജനായ ഒരു ഫ്രീലാൻസ് ജേർണലിസ്റ്റിനെ. കൈത്തണ്ടയിൽ ഒന്നിലധികം മാരകമായ മുറിവുകളോടെ, കുളിമുറിയിലെ ടബ്ബിൽ മരിച്ച നിലയിൽ കണ്ടെടുക്കുന്നു. ഒരു ഓട്ടോപ്സി പോലും കൂടാതെ മെഡിക്കൽ എക്സാമിനർ കസോളറോയുടെ മരണം ആത്മഹത്യയാണെന്ന് വിധിച്ചു, എന്നാൽ പത്രപ്രവർത്തകനെ അടുത്തറിയുന്നവർ ആരും ആ കഥയിൽ വിശ്വാസം അർപ്പിച്ചിരുന്നില്ല. ഡാനി കുറച്ചു കാലമായി പിന്തുടർന്ന് കൊണ്ടിരുന്ന ഒരു വാർത്തയുടെ പേരിൽ അദ്ദേഹത്തിന്റെ ജീവന് തന്നെ അപകടഭീഷണി നിലനിന്നിരുന്നു എന്ന് അറിയാവുന്നവർ ഉണ്ടായിരുന്നു. അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്മെന്റിന് വേണ്ടി ഇൻസ്ലോ എന്ന കമ്പനി വികസിപ്പിച്ച സോഫ്റ്റ്‌വെയർ ആയിരുന്നു പ്രോമിസ്.

റിലേഷനാൽ ഡാറ്റാബേസ് ഉപയോഗിച്ച് രാജ്യത്തെമ്പാടുമുള്ള കുറ്റകൃത്യങ്ങളുടെ ഡാറ്റ ഇന്റർലിങ്ക് ചെയ്തുകൊണ്ട് കുറ്റവാളികളുടെ മുൻ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ ശേഖരിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ. എന്നാൽ ഇടയ്ക്ക് വെച്ച് ആ കമ്പനിയിലേക്കുള്ള പേമെന്റ് തടഞ്ഞുവെയ്ക്കുകയാണ് ലോ ഡിപ്പാർട്ട്മെന്റ്. വലിയൊരു തുക നിസ്സാര കാരണങ്ങൾ വെച്ച് തടഞ്ഞു വെയ്ക്കപ്പെട്ടപ്പോൾ പ്രതിസന്ധിയിലായ ആ കമ്പനിയെയും സോഫ്ട്‍വെയറും ഏറ്റെടുക്കാൻ വേണ്ടി ഇൻകെലിന്റെ ഉടമയായ ബില്ലിനെ ഭീഷണിയും സമ്മർദ്ദവുമായി അക്കാലത്തെ റീഗൻ സർക്കാരിന്റെ ഉന്നത തലങ്ങളിലുള്ളവരുമായി ബന്ധമുള്ള മറ്റൊരു കോർപ്പറേറ്റ് പ്രതിനിധികൾ സമീപിക്കുന്നു. ഈ വിഷയത്തിൽ വളരെ ഗുരുതരമായ പല കാര്യങ്ങളുമുണ്ടെന്ന തിരിച്ചറിഞ്ഞ ഡാനി അതിന്റെ പിറകെ ഒരു അന്വേഷണത്തിൽ ആയിരുന്നു.

പതിറ്റാണ്ടുകൾക്ക് ശേഷം ഡാനി പോയ വഴിയിലൂടെ സഞ്ചരിക്കുന്ന മറ്റൊരു മാധ്യമ പ്രവർത്തകനായ ക്രിസ്ത്യൻ ഹാൻസൺ. ഡാനിയുടെ കണ്ടെത്തലുകൾക്ക് ചേർത്തു വെച്ചുകൊണ്ട് തന്റെ അന്വേഷണം മുന്നോട്ട് കൊണ്ട് പോയപ്പോൾ ക്രിസിനെയും കാത്തിരുന്നത് അമ്പരപ്പിക്കുന്ന നിരവധി സത്യങ്ങളാണ്. ഫിക്ഷനെക്കാൾ ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ വ്യക്തമായും കൗതുകകരമാണ്. പക്ഷേ സംവിധായകൻ സക്കറി ട്രെയിറ്സ്സ് അതിനെ ബന്ധപ്പെട്ട എല്ലാ ഘടകങ്ങളെയും വളരെ അവധാനതയോടെ തന്നെയാണ് സമീപിക്കുന്നത്. പലപ്പോഴും കൺസ്പിരസി തിയറികളിലേക്ക് കടക്കുന്നതിന് മുമ്പ് ഒരു സമഗ്രതയോടെയും തന്റെ സന്ദേഹം പ്രകടമാക്കി കൊണ്ടും തന്നെയാണ് അദ്ദേഹം സമീപിക്കുന്നത്. അതാണ് സീരീസിനെ ഒരു ബിഞ്ച് വാച്ച് ആക്കി മാറ്റുന്നത്. ഗൂഗിൾ ചെയ്തു നോക്കാതെ കാണുക.. കണ്ടു കഴിഞ്ഞ ശേഷം അതിന്റെ പശ്ചാത്തലത്തിൽ ആഴത്തിൽ മനസ്സിലാക്കാനുള്ള നിരവധി കാര്യങ്ങളുണ്ട്. അമേരിക്കൻ കൺസ്പിരസി – ഒക്റ്റോപ്പസ് മർഡർസ് – നെറ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു.

You May Also Like

മാരക ലുക്കിൽ ജാൻവി കപൂർ

മാരക ലുക്കിൽ ജാൻവി കപൂർ സുന്ദരിയായ അമ്മയുടെ സുന്ദരിയായ മകളാണ് ജാൻവി കപൂർ. അതുകൊണ്ടുതന്നെ ആ…

മഹേഷ് ബാബു നായകനാവുന്ന പുതിയ തെലുങ്ക് ചിത്രം ഗുണ്ടൂര്‍ കാരത്തിന്റെ ട്രെയിലര്‍

മഹേഷ് ബാബു നായകനാവുന്ന പുതിയ തെലുങ്ക് ചിത്രം ഗുണ്ടൂര്‍ കാരത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ത്രിവിക്രം…

നടൻ വിക്രമിന്റെ തങ്കളാൻ ഈ തീയതിയിൽ 7 ഭാഷകളിൽ റിലീസ് ചെയ്യും

വിക്രം, മാളവിക മോഹനൻ തുടങ്ങിയ പ്രശസ്ത അഭിനേതാക്കളെ അവതരിപ്പിക്കുന്ന പാ രഞ്ജിത്ത് സംവിധാനം ചെയ്ത തങ്കളാൻ…

സോഡിയാക് കില്ലറിന്റെയും അയാളുടെ ചെയ്തികളെയും പറ്റിയുള്ള സിനിമാനുഭവം

Zodiac (2007) Ajmal NisHad 1969 മുതൽ അമേരിക്കയിൽ അരങ്ങേറിയ ആരെയും ഞെട്ടിക്കുന്ന തരത്തിൽ ഉള്ള,…