Ami Bhaijaan

നരസിംഹത്തിൽ മമ്മൂട്ടിയെ ഗസ്റ്റ് റോളിൽ കൊണ്ട് വന്നത് പോലൊരു സർപ്രൈസ് തിരിച്ചു വല്ല്യേട്ടനിൽ ഷാജി കൈലാസ് മോഹൻലാലിനെ കൊണ്ട് വരുന്നു എന്നൊരു വാർത്ത ഷൂട്ടിങ് ടൈമിൽ തന്നെ എങ്ങനെയോ ഉണ്ടായി.

 

റിലീസ് ദിവസം പത്ര പരസ്യങ്ങളിൽ “ഈ സിനിമയിൽ മോഹൻലാൽ ഉണ്ടോ ”
എന്നൊരു ക്യാപ്ഷൻ പോലും വെച്ച് സിനിമയുടെ അണിയറക്കാരും അത് വെച്ചൊരു പബ്ലിസിറ്റിയും ഇറക്കി.

 

സിനിമ തുടങ്ങി ആകാംക്ഷയിൽ മോഹൻലാൽ ഫാൻസും എന്തെങ്കിലും ആകട്ടെ എന്ന് ഇക്കാ ഫാൻസും വിചാരിച്ചു പടം കാണുന്നു.മുക്കാൽ ഭാഗം ആയപ്പോൾ സൈക്കിളിൽ ഒരാൾ ചെറുതായിട്ട് തോൾ ചെരിച്ചു വരുന്ന പുറകിൽ നിന്നൊരു ഷോട്ട്.

 

മോഹൻലാൽ ഫാൻസ്‌ ഉറപ്പിച്ചു ഇത് അണ്ണൻ തന്നെ കയ്യടികളും ആർപ്പുവിളികളും ഉയർന്നു പക്ഷേ ക്യാമറ പതിയെ കറങ്ങി ഫ്രണ്ടിൽ വന്നപ്പോൾ ദേ നിൽക്കുന്നു കൊല്ലം അജിത്. അങ്ങനെ ആള് മാറി ലാലേട്ടന് കിട്ടേണ്ട കയ്യടി കൊല്ലം അജിത്തിന് കിട്ടിയ കഥവല്ല്യേട്ടൻ റിലീസ് ടൈമിൽ കേട്ടത് ഓർമ്മയുണ്ട്.

 

മോഹൻലാലിന്റെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ഇടി വാങ്ങിയ നടൻ എന്ന് പേരുള്ള കൊല്ലം അജിത്തിന് ലാലേട്ടന് കിട്ടേണ്ട കയ്യടി മാറി കിട്ടിയതും ഒരു നിയോഗം ആകാം

 

Leave a Reply
You May Also Like

ഈ അടുത്തകാലത്തു കണ്ട എറ്റവും ‘മലംകൾട്ട്’ പടം ആണു അനൂപ് മേനോന്റെ കിംഗ് ഫിഷ്

Vijay B Erambath ഈ അടുത്തകാലത്തു കണ്ട എറ്റവും മലം കൾട്ട് പടം ആണു അനൂപ്…

എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ കഴിയുന്ന ഒരു സിനിമയായിരിക്കും ‘റമ്പാൻ’, തരംഗമായി ‘റമ്പാൻ’ മോഷൻ പോസ്റ്റർ

8 വർഷത്തിന് ശേഷം മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു; തരംഗമായി ‘റമ്പാൻ’ മോഷൻ പോസ്റ്റർ ആരാധകരെ…

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി സിനിമാ ചിത്രീകരണത്തിന് വേണ്ടി പുതിയ ഒരു വീട് നിർമ്മിക്കുകയും, ചിത്രീകരണത്തിനു ശേഷം അർഹതപ്പെട്ട ഒരു കുടുംബത്തിന് കൈമാറുകയും ചെയ്തു

ഷൂട്ടിംഗ് കഴിഞ്ഞ ‘അൻപോട് കൺമണി’യുടെ വീടിന്റെ താക്കോൽദാന കർമ്മം. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി സിനിമാ…

മഴയുള്ള പാതിരാത്രി ഒരു സ്ത്രീയെ സഹായിക്കാൻ ശ്രമിക്കുന്നത് ആപത്തോ ?

Kannai Nambathey ( Tamil, 2023) Streaming on Netflix Rakesh Manoharan Ramaswamy മഴയുള്ള…