Entertainment
“പണം കൂടുന്നതോടെ തുണി കുറയുന്നു”, ആമിർഖാന്റെ മകൾക്കുനേരെ വൻതോതിൽ സൈബർ ആക്രമണം

ആമിർഖാന്റെ മകളുടെ പിറന്നാൾ ആഘോഷം ഇപ്പോൾ കൊണ്ടുപിടിച്ച വിവാദങ്ങൾക്കു വഴിവയ്ക്കുകയാണ്. ഇറ ഖാന്റെ വസ്ത്രധാരണം ആണ് ഇപ്പോൾ സദാചാരവാദികളെയും മതവാദികളെയും ഒരുപോലെ രോഷാകുലർ ആക്കിയിരിക്കുന്നത്. പിറന്നാളാഘോഷിക്കുന്ന ഇറ ഖാന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൻതോതിൽ വൈറലായിരുന്നു. സ്വിമ്മിങ് പൂൾ സൈഡ് ബർത്ത് ഡേ ആഘോഷമാണ് സംഘടിപ്പിച്ചത്. ആമിർഖാനും മകൾക്കൊപ്പം ഉണ്ടായിരുന്നു.
നിരവധി വിമർശന കമന്റുകളും സൈബർ അക്രമങ്ങളുമാണ് പുറന്നാൽ ആഘോഷ ചിത്രങ്ങൾക്ക് താഴെ അരങ്ങേറുന്നത്. “മുസ്ലീംങ്ങളെ അപമാനിക്കുന്നതിനായി കച്ച കെട്ടിയിറങ്ങിയിരിക്കുന്ന കുടുംബം”, “പണം കൂടുന്നതോടെ തുണി കുറയുന്നു”, “ആമിര്‍ തന്നെ ശരിയല്ല” തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്.
എന്നാൽ ഇറാഖാന്റെ ഗ്ലാമർ ചിത്രങ്ങൾ മുൻപും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇറാ ഖാൻ സിനിമയിലെത്തും എന്ന അഭ്യൂഹങ്ങളും ശക്തമാണ്. 2019ൽ സംവിധാന രംഗത്ത് ഇറ അരങ്ങേറ്റം കുറിച്ചിരുന്നു.
എന്നാൽ സംഭവം വലിയ ചർച്ചയായതോടെ ഇറയെ പിന്തുണച്ച് ഒട്ടേറെ പേരാണ് രംഗത്ത് വന്ന് വരുന്നത്. നടി സോനാ മഹാപത്രയുടെ പ്രതികരണം ശ്രദ്ധ നേടുകയാണ്..”ഇറയ്ക്ക് 25 വയസ്സായി. സ്വതന്ത്രചിന്താഗതിയുള്ള മുതിർന്ന് സ്ത്രീയാണ്. അവൾക്ക് ഇഷ്ടമുള്ളത് ധരിക്കാൻ സ്വന്തം പിതാവിന്റെയോ നിങ്ങളുടെയോ അനുവാദം ആവശ്യമില്ല” – സോന മഹാപത്ര കുറിച്ചു.
2,154 total views, 3 views today