രാജമൗലിയുടെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിച്ചുവരികയാണ്. ചിത്രം തുടങ്ങിയിട്ടില്ല ഇതുവരെ , എന്നാലോ ഊഹാപോഹങ്ങൾക്കു ഒരു കുറവുമില്ല.. ബജറ്റ്, കാസ്റ്റിംഗ്, മേക്കിംഗ് തുടങ്ങിയ വിഷയങ്ങളിൽ ഓരോ ദിവസവും ഓരോ വാർത്തകൾ കേൾക്കുന്നു. ഹോളിവുഡ് ടെക്നീഷ്യൻമാർ ജോലി ചെയ്യുന്നുണ്ടെന്നും അവിടെയുള്ള നിർമ്മാണ കമ്പനിയുമായി രാജമൗലി കൈകോർത്തുവെന്നും വാർത്തകളുണ്ടായിരുന്നു. ഹോളിവുഡ് നടന്മാരും അഭിനയിക്കാൻ സാധ്യതയുണ്ടെന്ന പുതിയ പ്രചാരണവും ഉണ്ട്.
ഈ പശ്ചാത്തലത്തിൽ മഹേഷ് ബാബു നായകനാകുന്ന ഈ ചിത്രത്തിൽ ബോളിവുഡിലെ മിസ്റ്റർ പെർഫെക്റ്റ്
ആമിർ ഖാൻ ഒരു പ്രധാന വേഷത്തിൽ എത്തുമെന്നാണ് പുതിയ ഗോസിപ്പ് പ്രചരിക്കുന്നത്. രാജമൗലി അദ്ദേഹത്തോടൊപ്പം ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ട്. മാത്രമല്ല, ഈ ചിത്രം ചൈനയിലും റിലീസ് ചെയ്യാൻ പോവുകയാണ്.ചൈനയിൽ മാത്രമല്ല, അമേരിക്ക, ജപ്പാൻ, റഷ്യ, ഓസ്‌ട്രേലിയ, ദുബായ് തുടങ്ങി മുപ്പതിലധികം ഭാഷകളിലായാണ് രാജമൗലി ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഒടിടി കമ്പനികളുമായി രാജമൗലി ഇത്തരത്തിൽ ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് സൂചന.
അതിനിടെ ഈ ചിത്രത്തിന്റെ ബജറ്റ് വാർത്തകൾ ഇപ്പോൾ സെൻസേഷനായി മാറിയിരിക്കുകയാണ്. മഹേഷിനെ വച്ച് നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന് ആയിരം കോടി ബജറ്റാണ് രാജമൗലി ആഗ്രഹിക്കുന്നത്. അന്താരാഷ്‌ട്ര നിലവാരത്തിലും അത്യാധുനിക സാങ്കേതിക വിദ്യയിലും മികച്ച രീതിയിൽ ഈ സിനിമ ഒരുക്കാനാണ് അവർ ആലോചിക്കുന്നത്. ‘RRR’ എന്ന ചിത്രവുമായി രാജമൗലി ഇതിനോടകം ഹോളിവുഡിനെ സമീപിച്ചിട്ടുണ്ട്. ആ ക്രേസും പ്രതിച്ഛായയും ജനപ്രീതിയും മാർക്കറ്റും വർധിപ്പിക്കാനാണ് മഹേഷ് ചിത്രം ഒരുക്കുന്നത്.പൂർണമായും അന്താരാഷ്ട്ര നിലവാരത്തിലായിരിക്കും ഇത്. ഇതൊരു ധീരമായ പ്രോജക്ടാണെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ സിനിമയുടെ യഥാർത്ഥ പ്രതിനിധാനം ആക്കി മാറ്റാനാണ് രാജമൗലി പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്.
ഈ വാർത്ത അറിഞ്ഞ് ആരാധകരും നെറ്റിസൺമാരും ഞെട്ടിയിരിക്കുകയാണ്. രാജമൗലിയുടെ മുൻ ചിത്രമായ ‘ആർആർആർ’ ഇപ്പോഴും രാജ്യാന്തര തലത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നുണ്ട്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ഈ ചിത്രം നേടിയിട്ടുണ്ട്. ഇപ്പോൾ ഓസ്‌കാർ വേദിയിലാണ്. ഒറിജിനൽ ഗാന വിഭാഗത്തിൽ `നാട്ടു നാട്ടു’ എന്ന ഗാനം ഓസ്കാർ നോമിനേറ്റ് ചെയ്യപ്പെട്ടതായി അറിയുന്നു. ഈ അവാർഡുകളുടെ പ്രഖ്യാപനം മാർച്ച് 12 ന് നടക്കും.