ഗുജറാത്ത് കലാപസമയത് ഹിന്ദുമുസ്ലീം മൈത്രിയെ കുറിച്ച് ചോദിച്ചപ്പോൾ അമിത്ഷാ പറഞ്ഞത് എന്താണെന്നോ !

122

Sreekanth PK യുടെ കുറിപ്പ്

വർഗ്ഗീയതയുടെ ആൾരൂപമാണ് അമിത് ഷാ. മുസ്ലിം എന്ന വാക്കുച്ഛരിക്കേണ്ടി വരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം കടുക്കുകയാണ്. എങ്ങനെ വര്‍ഗീയത വളര്‍ത്താമെന്നും അതിന് വേണ്ടി എന്തും ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആളുമാണ് ഷാ.ഗുജറാത്ത് വംശഹത്യ നടന്നപ്പോള്‍ പത്രപ്രവര്‍ത്തകനായ രാജീവ് ഷാ, അമിത് ഷായില്‍ നിന്നുണ്ടായ അനുഭവത്തെ കുറിച്ച് എഴുതിയിരുന്നു. കലാപത്തെ കുറിച്ച് എന്തിനാണ് ബേജാറാകുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് രാജീവ് ഷാ പറയുന്നു
ഹിന്ദു- മുസ്ലിം മൈത്രിയെ കുറിച്ച് ചോദിച്ചപ്പോള്‍ താങ്കളുടെ വീട് ഹിന്ദുക്കളുടെ ഭാഗത്താണോ മുസ്ലീമിന്റെ ഭാഗത്താണോ എന്നാണ് ഷാ ചോദിച്ചത്. ഒരു പൊതു സിദ്ധാന്തവും അദ്ദേഹം അവതരിപ്പിച്ചു. ഹിന്ദുക്കളുടെ പ്രദേശത്താണേല്‍ നിങ്ങള്‍ ഭയപ്പെടേണ്ട, ഒരാക്രമണവും നടക്കില്ല എന്ന് പറഞ്ഞു.

വര്‍ഗീയതയുടെ ഒരു മനുഷ്യ രൂപം സങ്കല്‍പ്പിച്ചാല്‍ അതാണ് നേരത്തെയുള്ള അമിത് ഷാ. പുതിയ സ്ഥാനത്തെത്തിയെങ്കിലും വലിയ മാറ്റമുണ്ടായില്ല എന്നാണ് കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ ഇടപെടല്‍ കാണിക്കുന്നത്. മതപരമായി ഭിന്നിപ്പിക്കുക എന്നതാണ് വര്‍ഗീയതയുടെ പ്രത്യേകത. അതിന് നേരത്തെ ആര്‍എസ്എസ് അംഗീകരിച്ച തത്വശാസ്ത്രമുണ്ട്.അങ്ങനത്തെ പാര്‍ട്ടിയുടെ വലിയ നേതാവാണ് ഇവിടെ വന്ന് ഉറഞ്ഞുതുള്ളിയത്.ദുരൂഹ മരണത്തെക്കുറിച്ച് പറയുമ്പോള്‍ സൊറാബുദ്ദീന്‍ ഷെയ്ക്ക്, കൗസര്‍ ബീ, തുള്‍സീറാം പ്രജാപതി എന്നിങ്ങനെയുള്ളവരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ അന്നത്തെ കേസില്‍ ചാര്‍ജ് ചെയ്യപ്പെട്ടയാളുടെ പേര് അമിത് ഷാ എന്നായിരുന്നു
– സഖാവ് പിണറായി വിജയൻ ,മുഖ്യമന്ത്രി,സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം

അധികാരം കിട്ടില്ലെന്ന അവസ്‌ഥ വന്നാൽ കോണ്ഗ്രസുകാർക്ക് കാലിടറി പോകാം :- കെ.സുധാകരൻ, എം.പി, നിയുക്ത കെ.പി.സി.സി പ്രസിഡന്റ്

കോണ്ഗ്രസിന് ചെറിയ ഭൂരിപക്ഷത്തിൽ അധികാരം കിട്ടിയാൽ പോലും ബിജെപി കോണ്ഗ്രസ് എം.എൽ.എമാരെ വിലക്കെടുത്ത് ഭരണം അട്ടിമറിക്കും :- രാഹുൽ ഗാന്ധി, എം.പി, കോണ്ഗ്രസ് മുൻ ദേശീയ അധ്യക്ഷൻ.