ഫ്ളാറ്റ് ഒഴിയേണ്ടിവന്നാൽ ഒഴിയാം എന്ന് വച്ച് തന്നെയാവണം ഗോ ബാക് വിളിച്ചത്

133

Vishak Sankar

കോളേജായാൽ, സമരമായാൽ സംഘർഷമൊക്കെ ഉണ്ടാവും, സംഘം ചേർന്ന് തമ്മിൽ തല്ലുമ്പോൾ ചിലർക്ക് പരിക്കുമേൽക്കും. സ്വപക്ഷത്തിനു അടികിട്ടുമ്പോൾ മാത്രം അത് വലിയ വിലാപമാക്കുന്നത് ഒരു വകയാണു എന്ന ലൈനിൽ പ്രതികരിക്കുന്ന സംഘി, നിഷ്പക്ഷ സംഘികൾ അറിയാൻ.

Image result for amit shah go back"കോളെജിലെ സംഘർഷവും പരിക്കേൽക്കലുമൊക്കെ വിദ്യാർത്ഥികൾ നേർക്കുനേർ നിന്ന് കൊണ്ടും കൊടുത്തും നടക്കുന്ന പരിപാടിയുടെ ഭാഗമായി ഉണ്ടാകുന്നതാണു, രാത്രി മുഖം മറച്ച് വരുന്ന ആയുധധാരികൾ സർക്കാർ ഒത്താശയൊടെ ഒരു വിദ്യാർത്ഥി സമൂഹത്തിനുമേൽ നടത്തുന്ന ഭീകരാക്രമണത്തിന്റെ പേരതല്ല.

ജെ എൻ യുവിലേക്കുള്ള വഴികൾ ബ്ളോക്ക് ചെയ്തും, ആംബുലൻസ് തല്ലിപ്പൊളിച്ചും, നാട് ആദരിക്കുന്ന മുതിർന്ന അദ്ധ്യാപകരും അക്കാഡമീഷ്യൻസുമായവരെ പോലും ചോരയിൽ കുളിപ്പിച്ച് നിർത്തിയും നടക്കുന്ന ഈ നരനായാട്ടിനു സംഘർഷം എന്നല്ല ഗുണ്ടാ വിളയാട്ടം എന്നാണു പേർ. അതേ, കൃത്യമായി സ്കെച്ചിട്ട് പ്ളാൻ ചെയ്ത് ഗുണ്ടകൾ നടത്തുന്ന ആക്രമണം.

സ്കെച്ച് വരച്ച് പദ്ധതി ഉപദേശിച്ച് കൊടുക്കാൻ പൊലീസ് മുതൽ അദ്ധ്യാപകർ വരെയടങ്ങുന്ന സംഘി അനുഭാവി ഗുണ്ടാപ്പടയുടെ സന്നദ്ധ സേവനവും! ഇതുകൊണ്ടൊന്നും തോൽക്കില്ല എന്ന് പറയുന്നത് വെറും മുദ്രാവാക്യമോ, ആശ്വാസം പറച്ചിലോ അല്ല. ഇന്ന് വിശദീകരിക്കാൻ ചെന്ന ആഭ്യന്തരനുൾപ്പെടെയുള്ള വമ്പന്മാർക്ക് ഗൊ ബാക് വിളിച്ച വെറും വാടകക്കാരായ കുട്ടികൾ ഉൾപ്പെടെ അത് ചെയ്യുന്നത് തോൽക്കുന്നെങ്കിൽ തോക്കട്ടെ എന്നുവച്ചുമല്ല.

ഫ്ളാറ്റ് ഒഴിയേണ്ടിവന്നാൽ ഒഴിയാം എന്ന് വച്ച് തന്നെയാവണം.തല്ലിയാലും, വഴിയടച്ച് ഒറ്റപ്പെടുത്തിയാലും, ചികിൽസ നിഷേധിച്ചാലും, കിടപ്പാടം കളഞ്ഞാലും ഇനി വെള്ളം കുടിതന്നെ മുട്ടിച്ചാലും അതിജീവന സമരങ്ങൾക്ക് വിജയമല്ലാതെ വേറെ ഓപ്ഷനില്ല ഷാജി.