Rinse Kurian

അന്ന് ,നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയായിരുന്നു അമിത്ഷാ, പാക് ഭീകര സംഘടനയിലെ അംഗമാണെന്ന് ആരോപിച്ച് നിരപരാധിയായ സൊഹ്റാബുദ്ദീൻ ഷെയ്ക്ക് എന്നയാളെ 26.11.2005ൽ ഗുജറാത്തിലെ 21 പോലീസുദ്യോഗസ്ഥർ ചേർന്ന് വെടിവച്ചുകൊന്നു. അന്നുതന്നെ അയാളുടെ നിരപരാധിയായ ഭാര്യ കൗസർബിയെയും വെടിയേറ്റു മരിച്ചനിലയിൽ മൃതദേഹം മറ്റൊരിടത്തു കാണപ്പെട്ടു.

അമിത്ഷാ ഗുജറാത്ത് പോലീസിനെക്കൊണ്ട് ഇവരെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതാണെന്ന് ആരോപണമുയർന്നു. പൊതുജനപ്രക്ഷോഭം മൂലം കേസ് അന്വേഷണമാരംഭിച്ചു.സൊഹ്റാബുദ്ദീൻ ഷെയ്ക്കിനെ വെടിവച്ചുകൊന്ന പോലീസുദ്യോഗസ്ഥരുടെ ഫോണിലേക്ക് കൊലക്കുമുമ്പ് അമിത്ഷാ നിരവധിതവണ ഫോൺവിളിച്ചതായി ഇന്റലിജെൻസ് വിഭാഗം കണ്ടെത്തി. ആഭ്യന്തരമന്ത്രിയായ അമിത്ഷായുടെ നിർദ്ദേശപ്രകാരം ഗുജറാത്ത്പോലീസ് ഇരുവരേയും വെടിവച്ചുകൊന്നതാണെന്ന് പിന്നീട് അന്വേഷണസംഘം വ്യക്തമായി കണ്ടെത്തി.

സൊഹ്റാബുദ്ദീൻ ഷെയ്ക്കിനെ ഗുജറാത്ത്പോലീസ് വെടിവച്ചുകൊല്ലുന്നതിനു ദൃക്സാക്ഷിയായ തുളസീറാം പ്രജാപതി എന്നയാളെ ഒരു വർഷംകഴിഞ്ഞ് 26.12.2006-ൽ ഗുജറാത്ത് പോലീസ് തന്നെ വെടിവച്ചുകൊന്നു. ഈ കൊലപാതകത്തിലും അമിത്ഷായുടെ പങ്കു വെളിപ്പെട്ടു. അമിത്ഷാ അറസ്റ്റിലായി റിമാന്റുചെയ്യപ്പെട്ട് ജയിലിലായി. എന്നാൽ മൂന്നുമാസത്തിനുശേഷം ജാമ്യത്തിലിറങ്ങി.
അന്വേഷണാനന്തരം അമിത്ഷാക്കും പോലീസുദ്യോഗസ്ഥർക്കുമെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടു.

ഈ മൂന്നു കൊലക്കേസുകളിൽ അമിത്ഷായെ ഒന്നാംപ്രതിയാക്കി 22 പേർക്കെതിരെ ഗുജറാത്ത് പ്രത്യേക CBIകോടതിയിൽ കേസ് വിചാരണതുടങ്ങി. എന്നാൽ വിചാരണക്കൊടുവിൽ CBI പ്രത്യേക കോടതിജഡ്ജി MB ഗോസായി ഇവരെ വെറുതെവിട്ടു. അമിത്ഷാ ഉൾപ്പെടെയുളള പ്രതികളെ വെറുതെവിട്ടതിനെതിരെ സുപ്രീംകോടതിയിൽ അപ്പീലെത്തി. ജസ്റ്റിസ് BH ലോയയുടെ ബഞ്ചിലാണ് കേസെത്തിയത്.കേസിലെ ഒന്നാംപ്രതിയായ അമിത്ഷായെ കുറ്റവിമുക്തനാക്കാൻവേണ്ടി ബോംബെ ഹൈക്കോടതിയിലെ ചീഫ്ജസ്റ്റിസായിരുന്ന മോഹിത് ശാന്തിലാൽ ഷാ എന്ന ജഡ്ജി മുഖേന 100കോടിരൂപകൈക്കൂലി അമിത്ഷാ തനിക്ക് വാഗ്ദാനം ചെയ്തുവെന്നും താൻ അതു നിരസിച്ചുവെന്നും ജസ്റ്റിസ് BH ലോയ വെളിപ്പെടുത്തി. എന്നാൽ അമിത്ഷാക്കെതിരെയുളള കേസിൽ വിധി പറയാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, ജസ്റ്റിസ് ലോയയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.

ജസ്റ്റിസ് BH ലോയയുടെ മരണശേഷം അമിത്ഷാക്കെതിരെയുളള കൊലക്കേസിൽ വിധിപറയാൻ ജഡ്ജിയായി ജസ്റ്റിസ് പി സദാശിവം പിൻഗാമിയായിഎത്തി. തുടർന്ന് കേസിൽ വിധിപറഞ്ഞ ആ ജസ്റ്റിസ് പി. സദാശിവം സാർ ,അമിത്ഷായെയും കൂട്ടുപ്രതികളേയും വെറുതെവിട്ടു. ജസ്റ്റിസ് പി. സദാശിവം പിന്നീട് സുപ്രീംകോടതി ചീഫ്ജസ്റ്റിസായി വിരമിച്ചു. കരാർ പ്രകാരം ,വിരമിച്ച ഉടനെതന്നെ ജസ്റ്റിസ് P സദാശിവത്തിനെ മോദിസർക്കാർ കേരളാഗവർണറായി നിയമിച്ചു. കേസ് റീ ഓപ്പൻ ചെയ്യണം ,രാജ്യദ്രോഹം ചെയ്ത കുറ്റക്കാർക്ക് എല്ലാം,വധശിക്ഷ നൽകണം.

(പൊതുജന താത്പര്യാർത്ഥം ഇന്ത്യൻ ജനത )

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.