ഡൽഹിയിൽ അധികാരത്തിലെത്തിയാൽ ഷെഹിൻ ബാഗിലെ പ്രതിക്ഷേധം ഉണ്ടാകില്ല എന്നുമാത്രമല്ല ഷെഹിൻ ബാഗ് തന്നെ ഉണ്ടാകില്ല എന്ന്

0
563

Joli Joli

അധികാരത്തിലെത്തിയാൽ ഭരണഘടന ഉണ്ടാകില്ല…
അധികാരത്തിലെത്തിയാൽ ജനാധിപത്യം ഉണ്ടാകില്ല…
അധികാരത്തിലെത്തിയാൽ മതേതരത്വം ഉണ്ടാകില്ല…
അധികാരത്തിലെത്തിയാൽ പ്രതിക്ഷേധങ്ങൾ അനുവദിക്കില്ല…
അവസാനമായി ദാ പറയുന്നു…
ഡൽഹിയിൽ അധികാരത്തിലെത്തിയാൽ പൗരത്വ ബില്ലിനെതിരായി നടക്കുന്ന ഷെഹിൻ ബാഗിലെ പ്രതിക്ഷേധം ഉണ്ടാകില്ല എന്നല്ല ഷെഹിൻ ബാഗ് തന്നെ ഉണ്ടാകില്ല എന്ന്.

ഒരു കണക്കിന് എനിക്ക് ഇദ്ദേഹത്തെ ഇഷ്ട്ടമാണ്.ചെയ്യാനുള്ളത് മുൻകൂട്ടി പറഞ്ഞേ ചെയ്യൂ…!അദ്ദേഹം ചെയ്യാൻ പോകുന്നത് എന്താണെന്നും അതിന്റെ ദൂഷ്യ ഫലങ്ങൾ എന്തൊക്കെയാണെന്നും ഇന്ത്യയിലെ ജനങ്ങൾക്ക് മനസിലാകാത്തത് അദ്ദേഹത്തിന്റെ കുറ്റമല്ലല്ലോ.ഷാഹിൻ ബാഗ് എന്താണെന്ന് ചെറിയൊരു വിവരണം താഴെ കൊടുക്കുന്നു.എട്ടുവയസുകാരി മുതല്‍ 80 പിന്നിട്ട വൃദ്ധകള്‍ വരെ ഒരായിരം സ്ത്രീകള്‍. നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിയവരും തലയില്‍ തട്ടമിട്ടവരും മുലകുടി മാറാത്ത കുട്ടികളുള്ളവരുമുണ്ട്. കവിളില്‍ ത്രിവര്‍ണം പൂശി,​ തലയില്‍ ത്രിവര്‍ണ ബാന്‍ഡ് കെട്ടി,​ ത്രിവര്‍ണ പതാകയുമായി കൊടുംശൈത്യത്തെ അവഗണിച്ച്‌,​  രാവ് പകലാക്കി നടുറോഡില്‍ പ്രതിഷേധ തീയെരിക്കുകയാണവര്‍. പൗരത്വനിയമത്തിനെതിരെ തെക്കന്‍ ഡല്‍ഹിയിലെ ഷഹീന്‍ബാഗ് 13 എ റോഡില്‍ നടക്കുന്ന സമരം ചരിത്രത്തില്‍ ഇടംപിടിക്കുന്നത് അതിന്റെ സമാധാന സ്വഭാവവും സ്‌ത്രീകളുടെ നിശ്ചയ ദാര്‍ഢ്യവും കൊണ്ടാണ്. ഹൃദയം പൊട്ടി മുഴക്കുന്ന ദേശസ്‌നേഹ മുദ്രാവാക്യങ്ങള്‍ കേന്ദ്രം കേട്ടാലേ അവര്‍ക്ക് വിശ്രമമുള്ളൂ.അതുവരെ ഈ തെരുവിന് ഉറക്കമില്ല. ഡിസംബര്‍ 15ന് പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളെ പൊലീസ് കാബസില്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ കുറച്ച്‌ സ്ത്രീകളാണ് ഷഹീന്‍ബാഗില്‍ റോഡ് ഗതാഗതം തടഞ്ഞ് സമരം തുടങ്ങിയത്. ഇന്നിതാ ആയിരക്കണക്കിന് സ്ത്രീകള്‍ സമരം നയിക്കുന്നു.

പിന്തുണയുമായി നൂറുകണക്കിന് പുരുഷന്മാരും വിദ്യാര്‍ത്ഥികളുമുണ്ട്.ഷഹീന്‍ബാഗിലെ സമരത്തിന് നേതാക്കളില്ല. വേദിയില്‍ ഒരാള്‍ക്ക് പിന്നാലെ മറ്റൊരാള്‍ പ്രസംഗിക്കുന്നു. ഇടതടവില്ലാതെ മുദ്രാവാക്യം മുഴക്കുന്നു. വോളണ്ടിയര്‍മാര്‍ ഭക്ഷണം പങ്കുവയ്ക്കുന്നു. ദേശീയപതാകയുമായി കുട്ടികള്‍ ആര്‍ത്തുല്ലസിക്കുന്നുമുണ്ട്. അച്ചടക്കം പാലിക്കുന്നതിനാല്‍ സംഘര്‍ഷം ഇല്ല.ഗാന്ധിജിയും അംബേദ്കറും നിരന്നിരിക്കുന്ന സമരപ്പന്തലിന്റെ ഒരു ഭാഗത്ത് താത്കാലിക ലൈബ്രറിയാണ്. നിരവധി പുസ്തകങ്ങളുണ്ടിവിടെ. കസേരകളിലിരുന്ന് വായിക്കാം. കുട്ടികളുടെ കലാ പ്രവര്‍ത്തനങ്ങള്‍ക്കും ഇടമുണ്ട്. പ്രതിഷേധ ബാനറുകള്‍ക്കൊപ്പം മറ്റൊരു ബാനറുമുണ്ട് ഇവിടെ. നോ കാഷ്. നോ പേ ടി എം. നോ അക്കൗണ്ട്. പ്രതിഷേധിക്കാന്‍ 500 രൂപ ദിവസക്കൂലിയെന്ന ബി.ജെ.പി വക്താവിന്റെ ആരോപണത്തിനെതിരായാണിത്.

പ്രധാനമന്ത്രി മോദിയെ ചായ കുടിക്കാനായി ക്ഷണിച്ചിരിക്കയാണിവര്‍. ‘ പ്രധാനമന്ത്രി ഞങ്ങളെ കേള്‍ക്കണം. 500 രൂപയ്ക്കല്ല, 5000 വര്‍ഷത്തിന് മേല്‍ ചരിത്രമുള്ള ഈ നാടിന്റെ പാരമ്ബര്യം സംരക്ഷിക്കാനാണ് സമരം.’ ഷാഹിൻ ബാഗിൽ മാത്രമല്ല.. ഡല്‍ഹിയില്‍ ജാഫ്‌റാബാദ്, ഖുറേജി , കൊല്‍ക്കത്തയില്‍ പാര്‍ക് സര്‍ക്കസ് ഗ്രൗണ്ട് അസന്‍സോള്‍, ഭോപ്പാലില്‍ ഇഖ്ബാല്‍ മൈതാനം,
ഇന്‍ഡോറിലെ മണിക്ബാഗ്, അലഹബാദിലെ മന്‍സൂര്‍ അലി പാര്‍ക്ക്, കാണ്‍പൂരില്‍ മുഹമ്മദലി പാര്‍ക്ക്, ബറേലിയില്‍ ഇസ്ലാമിയ കോളേജ്, ദയൂബന്ദിലെ ഈദ് ഗാഹ് മൈതാന്‍, ബിഹാറില്‍ പട്‌നയിലെ സബ്ജിബാഗ്, ഹാറൂണ്‍ നഗര്‍, ഗയയിലെ ശാന്തിബാഗ്, അഹമ്മദാബാദിലെ റഖിയാല്‍, മഹാരാഷ്ട്രയിലെ പൂനെയില്‍ എല്ലാം സ്ത്രീകള്‍ രാപ്പകല്‍ സമരത്തിലാണ്. ബി ജെ പി എന്ന ഫാസിസ്റ്റ് അക്രമ രാഷ്ട്രീയ പാർട്ടിക്ക് ഇത്തരം ഗാന്ധിയൻ സമരങ്ങളോട് അരോചകമാണ്. അവർക്ക് പേടിയുണ്ട്, കാരണം.ഇത്തരമൊരു ഗാന്ധിയൻ സമരങ്ങളാണ് പണ്ട് ബ്രിട്ടീഷുകാരെ കെട്ട് കെട്ടിച്ചത്.