അമിതാഭ് ബച്ചൻ, ഇന്ത്യയുടെ സൊകാര്യഅഹങ്കാരം എന്ന് വേണമെങ്കിൽ അമിതാഭ് ബച്ചനെ വിശേഷിപ്പിക്കാം അഭിനയപാഠവത്തിൽ തന്റെ തന്നെ സമകാലികനായ ധർമേന്ദ്രയെക്കാൾ പോലും പിന്നിലാണെങ്കിലും ലോകത്തുള്ള സിനിമാപ്രേമികളെ മൊത്തം ഒരുകാലഘട്ടത്തിൽ ത്രസിപ്പിച്ച ഒരു നടനപ്രതിഭാസം ആയിരുന്നു അമിതാബ് ബച്ചൻ എന്ന കാര്യത്തിൽ സംശയം ഇല്ല. സംഗീതവും ബീതോവനും എന്ന് പറയുന്നതുപോലെ സിനിമയും അമിതാഭ് ബച്ചനും എന്ന് ഒരു ചൊല്ല് തന്നെ ലോകത്ത് ഒരു കാലത്തു ഉണ്ടായിരുന്നു. അലഹബാദിലെ അറിയപ്പെടുന്ന കവി ആയിരുന്ന ഹരിവംശറായ് ബച്ചന്റെ പുത്രനായി ജനിച്ച അമിതാബിനു ചെറുപ്പത്തിലേ അഭിനയത്തോടും സിനിമയോടും അടക്കാനാവാത്ത ആവേശമായിരുന്നു മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സഹപാഠിയും സുഹൃത്തും ആയിരുന്നു അമിതാഭ് ബച്ചൻ.
ബച്ചൻ സിനിമയിൽ അഭിനയിക്കാൻ കാരണക്കാരൻ രാജീവ് ഗാന്ധി ആയിരുന്നു ഒരിക്കൽ വിദേശത്തുനിന്നും കോളേജ് അവധിക്കാലം ചിലവഴിക്കാനായി രാജീവ് ഗാന്ധിയും, അമിതാബ് ബച്ചനും ഒരേ ഫ്ലൈറ്റിൽ ഡൽഹി എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ അക്കാലത്തെ പ്രശസ്തനായ ബോളിവുഡിലെ ഒരു ഡയറക്ടർ രാജീവ് ഗാന്ധിയുടെ അടുത്ത് ചെന്ന് താൻ അടുത്ത് തന്നെ സംവിധാനം ചെയ്യാൻ പോകുന്ന ഹിന്ദിസിനിമയിൽ നായകവേഷം ചെയ്യാമോ എന്ന് ചോദിച്ചു ഉടൻ രാജീവ് ഗാന്ധി തന്റെ അടുത്തുനിന്ന അമിതാഭ് ബച്ചനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ആ ഡയറക്ടറോട് പറഞ്ഞു എനിക്ക് അഭിനയിക്കാൻ അറിയില്ല എന്നാൽ എന്റെ ഈ സുഹൃത്ത് നന്നായി അഭിനയിക്കും ഇദ്ദേഹം അഭിനയിച്ചിട്ടുള്ള ചില നാടകങ്ങൾ ഞാൻ കണ്ടിട്ടുണ്ട് അതുകൊണ്ട് നിങ്ങൾ ഇദ്ദേഹത്തെ ആ വേഷം ഏല്പിച്ചുകൊള്ളൂ എന്ന് പറഞ്ഞു. അങ്ങിനെ ആ ഡയറക്ടറുടെ ചിത്രത്തിൽ അമിതാഭ് ബച്ചൻ നായകനായി അവിടെ തുടങ്ങുന്നു അമിതാഭിന്റെ ഇന്ത്യൻ സിനിമയിലെ ജൈത്ര യാത്ര.
അമിതാബ് ബച്ചൻ ഹിന്ദിസിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ രാജേഷ് ഖന്നയായിരുന്നു ഹിന്ദിയിലെ നമ്പർ വൺ താരം, കൂടാതെ രാജ്കപൂർ, ഷമ്മികപൂർ, ധർമേന്ദ്ര, ശശികപൂർ, ദേവാനന്ദ്, വിനോദ് ഖന്ന തുടങ്ങി അതികായന്മാരുടെ ഒരു നിരതന്നെ ഉണ്ടായിരുന്നു എന്നാൽ അമിതാഭ് ബച്ചന്റെ പിന്നീടുള്ള പടയോട്ടത്തിൽ ഈ നായകന്മാരെല്ലാവരും നിഷ്പ്രഭരാകുന്ന കാഴ്ചയാണ് ഇന്ത്യൻ സിനിമാലോകം കണ്ടത്. ഷോഭിക്കുന്ന യവ്വനം എന്നാണ് അമിതാഭിനെക്കുറിച്ചു അന്നത്തെ പത്രലോകം എഴുതിയത് അമിതാഭിന്റെ കീർത്തി ഇന്ത്യയും കടന്ന് അറബി രാജ്യങ്ങളിലും ഏഷ്യ വൻകര മുഴുവനും, യൂറോപ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ഒക്കെ പരക്കാൻ തുടങ്ങി അങ്ങനെ അമിതാബ് ബച്ചനിലൂടെ ആ രാജ്യക്കാരോക്കെ ഇന്ത്യൻസിനിമയെ കുറിച്ചും ആദ്യമായി അറിഞ്ഞു അങ്ങനെ അമിതാഭ് ബച്ചനിലൂടെ ആണ് ബോളിവുഡ് സിനിമ ഒരു ആഗോള വ്യവസായം ആയിതീർന്നത്.
അക്കാലത്തെ മുൻനിരനായികമാർ എല്ലാവരും അമിതാഭിന്റെ കൂടെ അഭിനയിക്കാൻ മത്സരിച്ചു അതിൽ രേഖയെയും, ജയഭാദുരിയെയും പോലുള്ള ചില നടിമാർ അമിതാഭിന്റെ മനസിലും സ്ഥാനം കണ്ടെത്തുകയുണ്ടായി ഒടുവിൽ ഷോലെ എന്ന ഇന്ത്യൻസിനിമയുടെ എക്കാലത്തെയും ഏറ്റവും വലിയ ബ്ലോക്ക് ബുസ്റ്ററിൽ തന്റെ ജോഡി ആയിരുന്ന ജയഭാദുരിയെ അദ്ദേഹം ജീവിതസഖിയായി സ്വീകരിച്ചു. ജയയുമായുള്ള വിവാഹശേഷവും രേഖയുമായി അമിതാഭിന് വഴിവിട്ടബന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് അക്കാലത്തെ ചില സിനിമാമാസികകളിൽ ഗോസിപ്പുകൾ വന്നിട്ടുണ്ട് അക്കാലത്തും ഇക്കാലത്തും ഇന്ത്യൻസിനിമയിലെ പകരക്കാരൻ ഇല്ലാത്ത ഒരേ ഒരു സൂപ്പർ സ്റ്റാർ ആര് എന്ന് ചോദിച്ചാൽ അമിതാബ് ബച്ചൻ എന്ന് തന്നെ ആണ് ഉത്തരം. എൺപത് കാലഘട്ടങ്ങളിൽ ഗൾഫിൽ പോയിട്ടുള്ള മലയാളികൾ പറയുമായിരുന്നു അറബികൾക് ആകെ അറിയാവുന്ന ഇന്ത്യക്കാർ ഇന്ദിരാഗാന്ധിയും പിന്നെ അമിതാബ് ബച്ചനും മാത്രമായിരുന്നു എന്ന്…