ബോളിവുഡിലെ ഏറ്റവും ആരാധിക്കപ്പെടുന്ന, ബഹുമാനിക്കപ്പെടുന്ന ദമ്പതികളായ അമിതാഭ്ബച്ചനും ഭാര്യ ജയ ബച്ചനും താമസിക്കുന്നത് മകന് അഭിഷേക് ബച്ചന്റെയും മരുമകള്‍ ഐശ്വര്യാ റായി ബച്ചന്റെയും പേരമകള്‍ ആരാധ്യ ബച്ചന്റെയും കൂടെ പ്രമുഖ ബംഗ്ലാവായ ജല്‍സയില്‍ ആണ്.
മകള്‍ ശ്വേത നിഖില്‍ നന്ദയെ വിവാഹം ചെയ്തു 1997 ല്‍ വീട് വിട്ട ശേഷം ആ വീട്ടില്‍ മരുമകളായി വന്ന ഐശ്വര്യാ ഒരു ദശകം മുന്‍പ് കയറി വന്നു. ഇപ്പോള്‍ ആരാധ്യ ആണ് അവിടത്തെ താരം. 10,125 സ്ക്വയര്‍ മീറ്ററില്‍ പരന്നു കിടയ്ക്കുന്ന ഈ ബംഗ്ലാവിന് രണ്ടു തട്ടും അതീവ സുന്ദരമായ ഒരു ജിമ്മും ഒരു അതിഥി മന്ദിരവും അതിഗംഭീരമായ ഒരു പൂന്തോട്ടവും ഉണ്ട്.
ബച്ചന് അഭിനയിച്ച സിനിമ സട്ടെ പേ സട്ടെയുടെ വിജയത്തിന് ശേഷം സിനിമ നിര്‍മ്മാതാവ് രമേശ് സിപ്പിയാണ് ബച്ചന് ഈ ഭവനം സമ്മാനമായി നല്‍കുന്നത്. ജല്‍സയുടെ അതിഗംഭീരമായ കാഴ്ചകളിലേക്ക് നമുക്കൊന്ന് സഞ്ചരിച്ചു നോക്കാം.