രജിത്ത് കുമാർ ഉഗ്രൻ ഫ്രോഡോ ? അങ്ങനെ തോന്നാനുള്ള ചില കാരണങ്ങൾ

127
Amithab Amy
രജിത്ത് കുമാർ ഉഗ്രൻ ഫ്രോഡോ ? അങ്ങനെ തോന്നാനുള്ള ചില കാരണങ്ങൾ
1. രജിത് കുമാർ മൽസരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചത് അറിയാതെ ചെയ്തതല്ല. അയാൾ പ്ലാൻഡ് ആയിരുന്നു. ലാലേട്ടനോട് പറഞ്ഞത് പാഷാണം ഷാജിയുടെ അല്ലെങ്കിൽ രഘുവിന്റെ കണ്ണിൽ തേക്കുമായിരുന്നു എന്നാണ്. ആരുടെയെങ്കിലും കണ്ണിൽ മുളക് തേക്കുക എന്ന ലക്ഷ്യത്തോടെ രജിത് കുമാർ മുളക് കയ്യിൽ കരുതിയിരുന്നു.
2. രജിത് കുമാറിന് ഇപ്പോഴും കുറ്റബോധമില്ല. അദ്ദേഹം ഇപ്പോഴും പറയുന്നത് നല്ലവനായ, സത്യസന്ധനായ ഞാൻ ഒന്നും ചെയ്തിട്ടില്ലെന്നാണ്. ആ ടാസ്ക്കിലെ വിദ്യാർത്ഥി ചെയ്തുവെന്ന്. അതെങ്ങനെ ശരിയാവും? കുട്ടികൾ കള്ളനും പോലീസും കളിച്ചാൽ പോലീസ് കള്ളനെ ശരിക്കും വെടി വെക്കുമോ? കള്ളൻ പോലീസിനെ കുത്തി കൊല്ലുമോ? ഇല്ലല്ലോ?
3. രജിത് കുമാർ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഒരു ബന്ധവുമില്ല എന്നതാണ് സത്യം. നിരന്തരം സ്നേഹം, നന്മ, സത്യസന്ധത എന്ന് പറയുകയും കണ്ണിൽ മുളക് തേക്കുകയും ചെയ്യുന്നതും തമ്മിൽ ബന്ധമൊന്നുമില്ലല്ലോ. സഹജീവി സ്നേഹം എന്നത് തൊട്ടു തീണ്ടാത്ത മനുഷ്യർക്ക് എന്ത് പി എച്ച്ഡി ഉണ്ടായിട്ട് എന്ത് കാര്യം?
4. രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനു ശേഷമുള്ള രജിത് കുമാറിന്റെ മുഖഭാവവും പെരുമാറ്റവും വളരെ ഭീകരമായിരുന്നു. എന്തോ ഒരു തകരാർ അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ ഉണ്ടായിരുന്നു. കുറ്റബോധം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നത് പക തന്നെയായിരുന്നു.
5. രേഷ്മക്ക് ബിഗ് ബോസിനകത്തു വച്ച് വന്ന കണ്ണിന്റെ അസുഖം ചെറിയ അസുഖമായിരുന്നില്ല. അവളുടെ കോര്ണിയയില് ഒരു പോറൽ വീണിരുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങാനോ കണ്ണ് തുറക്കാനോ പറ്റാത്ത അവസ്ഥ ആയിരുന്നു. ബിഗ് ബോസിൽ തിരിച്ചു കയറുന്നതിനു മൂന്നു ദിവസം മുൻപാണ് അവൾക്ക് കാഴ്ച പോലും ശരിയായത്. അവളുടെ അസുഖത്തിന്റെ ഭീകരതയും കണ്ണിന്റെ ഇപ്പോഴത്തെ അവസ്ഥയും അവൾ രജിത് കുമാറിനോട് തുറന്നു പറഞ്ഞിരുന്നു. അത്തരത്തിൽ കണ്ണിനു സുഖമില്ലാത്ത അവളുടെ കണ്ണിൽ ബോധപൂർവം ഒരു ടാസ്ക്കിന്റെ പേരും പറഞ്ഞു മുളക് തേച്ചത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.
6. കൊച്ചിയിൽ എത്തുന്നത് എല്ലാരേം അറിയിച്ച് മാക്സിമം ആളെക്കൂട്ടാൻ മനപ്പൂർവ്വം ശ്രമം നടത്തി .. വിദ്യാർത്ഥികളോടും ഷിയാസിനോടും വരാൻ ആവശ്യപ്പെട്ടതും രജിത്ത് .
7. ലാൻറ് ചെയ്ത ശേഷം വന്ന വീഡിയോയിൽ വീണ്ടും ആവർത്തിച്ച് പറയുന്നു രജിത്ത് കുമാർ എന്ന വ്യക്തി തെറ്റ് ചെയ്തിട്ടില്ല .വ്യദ്യാർത്ഥി കുസൃതി ചെയ്തു എന്ന് മാത്രം ,അപ്പൊ സ്റ്റേജിൽ നടത്തിയത് തിരികെ കയറാനുള്ള നാടകം മാത്രം..
8. തന്നെ കൂട്ടാൻ വന്നവരെപ്പോലും ഒറ്റി രജിത്ത് മുങ്ങിയതിൽ മനസിലാകുന്നു സ്വന്തം കാര്യത്തിന് വേണ്ടി ഏത് നിലയിലും പോകും ഇയാളെന്ന്