ആരൊക്കെ തകർത്തഭിനയിച്ചാലും സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത് ഡാൻസിങ് റോസിനെയാണ്

0
556

Amithkumar Shebukundus New

1970 കളിലെ നോർത്ത് മദ്രാസിൽ പേരുകേട്ട സാർപട്ടാ പരമ്പരൈയുടെ ഇതിവൃത്തമാണ് സിനിമയുടേത്. സ്ഥലത്തെ രണ്ട് ബോക്സിംഗ് വംശങ്ങളായ ഇഡിയപ്പ പരമ്പരൈ സാർപട്ടാ പരമ്പരൈയും. ഇതിലെ അംഗങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ചിത്രം. ചിത്രത്തിൽ ഇഡിയപ്പ പരമ്പരൈയിൽ പെട്ട ബോക്സറായാണ് റോസ് എന്ന ഡാൻസിങ് റോസായി ഷബീര്‍ കല്ലറക്കൽ എത്തിയിരിക്കുന്നത്.

Muhammad Ali to Prince Naseem: Real life boxers who inspired 'Sarpatta'  characters | The News Minuteഡാൻസിങ് റോസ് – പടം ഇറങ്ങി 24 മണിക്കൂർ പോലും ആകുന്നതിനു മുൻപേ അതിലെ അത്ര പ്രാധാന്യമില്ലാത്ത ഒരു കഥാപാത്രത്തെ വെച്ച് ഒരു മുഴുനീള ചിത്രം ചെയ്യാൻ ആരാധകർ സംവിധായകനോട് ആവശ്യപെടുമ്പോൾ തന്നെ അയാളുടെ റെയിഞ്ച് മനസിലാകാവുന്നതേ ഉള്ളു. ഡാൻസിങ് റോസ് എന്ന പേരിനോട് ബോക്സിങ് റിങ്ങിലും അതിന്റെ ഹാങ്ങോവർ എന്നോണം ഓഫ്‌ ദി റിങ്ങിലും 100% നീതി പുലർത്തുന്ന ഡയലോഗ് ഡെലിവറിയും ബോഡി ലാംഗ്വേജുമായി വിസ്മയിപ്പിക്കുന്ന ഒഴുക്കൻ പ്രകടനം തന്നെയാണ് പ്രേക്ഷകരെ എളുപ്പത്തിൽ കയ്യിലെടുക്കാൻ ഷബീർ കല്ലറക്കൽ എന്ന നടന് സാധിച്ചതെന്ന് പറയാം.

“വേമ്പുലിയേയെ അടിക്കറ അളവ്ക്ക് ഊങ്കിട്ടെ ആട്ടം ഇറുക്കലാം. ആനാ അത്ക്കാകെല്ലാം റോസേ അടിച്ചിട മുടിയാത്”,
ആമസോൺ പ്രൈമിൽ ഇറങ്ങിയ ‘സാർപട്ടാ പരമ്പരൈ’ സോഷ്യൽമീഡിയയിൽ വലിയ ച‍ർച്ചയായിരിക്കുകയാണ്. ചിത്രത്തിൽ പശുപതി അവതരിപ്പിച്ച രംഗൻ വാത്തിയാർ എന്ന കഥാപാത്രം ഡാൻസിങ് റോസിനെ കുറിച്ച് കബിലനോട് പറയുന്ന ഈ വാക്കുകള്‍ മാത്രം മതി ചിത്രത്തിൽ കുറച്ചു സമയം മാത്രം വന്ന് അഴിഞ്ഞാടുന്ന ഷബീർ കല്ലറക്കൽ എന്ന നടന്‍റെ റെയ്ഞ്ച് മനസ്സിലാക്കാൻ.

ആര്യയും പശുപതിയും ജോൺ കൊക്കനും ജോൺ വിജയ്‍യും ദുഷാര വിജയനും കലൈയരശനുമൊക്കെ മികച്ച കഥാപാത്രങ്ങളവതരിപ്പിച്ചിരിക്കുന്ന സിനിമയിൽ ഷബീര്‍ കല്ലറക്കൽ എന്ന നടൻ വേറിട്ടു നിൽക്കുന്നത് അദ്ദേഹമെത്തുന്ന രംഗങ്ങളിലെ ചടുല ചലനങ്ങളും വേറിട്ട പ്രകടനവും പ്രേക്ഷകരെ പിടിച്ചിരുത്തുന്നൊരു മായാജാലവും കൊണ്ടാണ്.

ചിത്രത്തിൽ നായകനായ കബിലൻ എന്ന കഥാപാത്രമായെത്തിയ ആര്യയേക്കാളും പ്രതിനായക വേഷമായ വേമ്പുലിയായെത്തിയ ജോൺ കൊക്കനേക്കാളും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് ഡാൻസിങ് റോസായെത്തിയ ഷബീറിനെയാണ്. ചിത്രത്തിനായി ഷബീർ നടത്തുന്ന വർക്കൌട്ട് വീഡിയോകളടക്കം സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. സിനിമയിലെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ വ്യക്തിത്വം കൊടുക്കാൻ തിരക്കഥയൊരുക്കിയ പാ രഞ്ജിത്തിനും തമിഴ് പ്രഭയ്ക്കും കഴിഞ്ഞിട്ടുണ്ട്.